ഭൈരവി ചക്ര മണ്ഡലങ്ങൾ
"രേഫസ്തു കുങ്കുമഭാസ: കുണ്ഡമദ്ധ്യേ വ്യവസ്ഥിതാം|
മകാരശ്ച ബിന്ദു രൂപ മഹാ യോനൗ സ്ഥിത: പ്രിയേ ||
അകാര ഹംസമാരൂഡ്യ ഏകതാ ച യദാ ഭവേത് |
തഥാ ജാതോ മഹാനന്ദോ ബ്രഹ്മജ്ഞാനം സുദുർലഭ ||
കുല കുണ്ഡലിനി ശക്തി: ദേഹിനി ദേഹധാരിണി |
തയാ ശിവേന സംയോഗൗ മൈദൂനം പരികീർത്തിതം ||
രകാരം (ചേതന +ദേവി ) കുങ്കുമ വർണ്ണത്തിൽ കുല കുണ്ഡലിനിയിൽ സ്ഥിതി ചെയ്യുന്നു
മകാരം ബിന്ദു രൂപവും മഹാ യോനിയിൽ പ്രഭവ കേന്ദ്രമായി വർത്തിക്കുകയും ചെയ്യുന്നു
അകാരം ഹംസാരൂഢ ആയി ഓരോ ശക്തിയുമായി വർത്തിക്കുന്നു അതായത് കുണ്ഡലിയിനിയിൽ ത്രികോണ രൂപത്തിൽ മഹായോനിയും അതിന്റെ മധ്യത്തിൽ ബിന്ദുവും കുല കുണ്ഡലിനി ശക്തിയെ ഇഡാ പിംഗള നാഡിയാൽ ചുറ്റപ്പെട്ട സുഷുമ്ന ദണ്ഡിന്റെ മുകളിലൂടെ "ഹംസാരൂഢ" ഹംസത്തിന്റെ പുറത്തു (ഗായത്രി) മിന്നൽ പിണർ വേഗത്തിൽ ആനന്ദഭൈരവനായ ശിവനിൽ ലയിക്കുക എന്നതാകുന്നു ബ്രഹ്മജ്ഞാനം അഥവാ സാമരസ്യം. വെറുമൊരു സാധകന് ചെയ്യാൻ കഴിയുന്നതല്ല ഈ ക്രിയ തന്ത്ര ശാസ്ത്രം അനുശാസിക്കുന്ന മഹാ മുദ്ര ബന്ധനം പരിശീലിച്ചവർക്കു ലഭിക്കുന്ന അനുഭൂതി ആകുന്നു ഇവ... അൽപ്പ ജ്ഞാനത്തിന്റെ പുറത്തു തന്റെ കാമവാസനകൾ തീർക്കാനുള്ള മണ്ഡലങ്ങൾ ആയി മാറി ഇന്ന് പലപ്പോഴും ഭൈരവി ചക്ര മണ്ഡലങ്ങൾ.
No comments:
Post a Comment