ഗായത്രീ മാഹാത്മ്യം
യാതൊരു ക്രിയാകലാപങ്ങളും കൂടാതെ, സ്വസ്ഥമായി ജപിക്കുവാൻ നിർദ്ദേശിക്കുന്ന ഏകമന്ത്രമാണ് ഗായത്രി. ചിട്ടവട്ടങ്ങൾ എത്രത്തോളം കുറയുന്നുവോ അത്രത്തോളം പ്രയോഗ സാദ്ധ്യത വർദ്ധിക്കും. എന്നീട്ടുപോലും ഗായത്രീ ജപം ലോപിക്കുകയോ , ഒട്ടും ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ് കാണുന്നത് . മറ്റുള്ളവർക്കുവേണ്ടിയുള്ള കർമ്മാനുഷ്ടാനങ്ങളിൽ വ്യാഗ്രതപൂണ്ട്, അത്യന്തം ശുഷ്ക്കാന്തി കാണിക്കുന്നവർ പോലും സ്വന്തം നിത്യാനുഷ്ടാനമായ ഗായത്രീ ജപത്തെ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. അവഗണിക്കുന്നു. ഇതു തന്നെയാണ് യഥാർത്ഥ ധർമ്മച്യുതി അഥവാ കർമ്മവിലോപം. എന്തിനതികം പറയുന്നു ഗായത്രിയുടെ മഹിമയും പാവനത്വവും കളഞ്ഞു കുളിച്ച് - മന്ത്രം ഇന്ന് കേവലം പാട്ടിന്റെ രൂപത്തിൽ കേൾക്കാനും ആളുണ്ട്. പ്രാതഃസന്ധ്യ - മദ്ധ്യാഹ്നസന്ധ്യ - സായാംസന്ധ്യാ എന്നീ ത്രി സന്ധ്യകളിലും സന്ധ്യോപാസന വേണമെന്ന് ചിട്ടയുണ്ടായിരുന്നു. അതിൽ ആദ്യം നഷ്ടപ്പെട്ടത് മദ്ധ്യാഹ്നികമെന്ന് ഉപസ്ഥാനമാണ്. പിന്നീട് സായാംസന്ധ്യാവന്ദനവും. രാവിലെ കുളികഴിഞ്ഞ് ആവേശത്തിൽ രാവിലെ സന്ധ്യാവാന്ദനം ചെയ്യുനുണ്ട്. വൈകുന്നേരത്തെ സന്ധ്യാവന്ദനം കൃത്യാനന്തരബാഹുല്യങ്ങൾക്കിടയിൽ മറക്കുകയാണ് പലപ്പോഴും പതിവ്.
ഗായത്രീമന്ത്രമാകുന്ന സമുദ്രത്തിലൂടെ ഒന്നു യാത്ര ചെയ്യാം അതിന്റെ ആഴവും പരപ്പും മനസ്സിലാക്കൻ ഒരു ശ്രമം നടത്താം.
ശ്രീ ശങ്കരാചാര്യർ പ്രൗഢമായ പ്രലഞ്ചസാരത്തിൽ ഇരുപത്തെട്ടാം പടലം കൊണ്ട് ഗായത്രീവിധാനം പറഞ്ഞിരിക്കുന്നു. പ്രണണവും സപ്തവ്യാഹൃതികളും ബ്രഹ്മശിരസ്സും എല്ലാം കൂടിചേർന്ന് ഗായത്രീ മന്ത്രത്തിന് വേദസാരം (ജ്ഞാനസരവ്വസ്വം) എന്ന പേർ തികച്ചും അന്വർത്ഥമാണ് . ഉപനയന കർമ്മം നിർവഹിച്ച ഏതോരാൾക്കും,, സന്ധ്യോപാസനയിലൂടെയോ,ജപനിഷ്ടയിലൂടെയോ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള് അനുഷ്ടാനകർമ്മത്തിലൂടെയോ, പ്രാണായാമവിധി (യോഗമാർഗ്ഗം)യ്ക്കനുസരിച്ച് ഗായത്രീ മന്ത്രം നിത്യം ഉപാസിക്കണം.
ആദ്യമായി പ്രണവത്തിന്റെ വ്യാപരത്തെ പ്രകടമാക്കുന്നു. ഓം ഭൂഃ , ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നിങ്ങനെ ഏഴു വ്യാഹൃദികൾ ഉണ്ട്.
ഭൂ = സത് ( സത്താമാത്രാവസ്ഥ)
ഓം ഭുവഃ = സത്തായിട്ടുള്ളതിനെല്ലാം കാരണഭൂതം,
ഓം സുവഃ = എല്ലായിടത്തും പ്രകാശം ചൊരിയുന്നത്.
മഹഃ = മഹത്ത്വമുള്ളവയിൽ വെച്ച് മഹത്തായത്,
ജനഃ - സമസ്തജനവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നത്.
തപഃ തപസ്സിലൂടെ നേടിയ ജ്ഞാനം , അതിനാൽ ജ്ഞാനം അഗ്നിതുല്യമാണ്.
സത്യം = ബ്രഹ്മത്തിന്റെ നിർവചനം (സത്യജ്ഞാനമനന്തം ബ്രഹ്മ)
മറ്റൊരു വിവരണം :-
ഭൂഃ = അകാരകലകൾ- 10,
ഭുവഃ = ഉകാരകലകൾ - 10,
സുവഃ = മകാരകലകൾ - 16,
ജനഃ = നാദകലകൾ - 5,
മഹഃ = ബിന്ദുകലകൾ -16,
തപഃ = ശക്തികലകൾ - 4,
സത്യം = ശാന്തകലകൾ - 3,
ആകെ 64 കലകൾ.
“അകാരോകാരമകാരനാദബിന്ദുശക്തിശാന്ത” കലകളെല്ലാം കൂടി 64 കലകൾ, പ്രണവത്തിന്റെ അന്തർഭൂതങ്ങളായിരിക്കുന്നു. ഈ രണ്ടു വിവരണങ്ങളിൽ നിന്നും പ്രണവതിന്റെ വ്യാപ്തി അപാരമാണെന്നും പ്രണവത്തിനു പകരം മറ്റൊരു പദം ഇല്ലെന്നും ( യത് സ്യാത് പരതരം പദം) വ്യക്തം പ്രണവത്തിന്റെ വ്യാഹൃതികളെല്ലാം ഗായത്രിയുമായി ഐക്യം പ്രാപിച്ചിരിക്കുന്നുവത്രേ. പ്രണവസ്യ വ്യാഹൃതീനാം ഗായത്രൈക്യമഥോച്യതേ (പ്രപഞ്ചസാരം) (സത്താമാത്രസ്ഥിതി + ചിത് ഭാവം + അനന്തത = ഈശ്വരൻ, മേൽ കാണിച്ച ത്രിവിധാവസ്ഥകളുടെ സമ്മേളന സാരമായ ഗായത്രീ മന്ത്രം ജപിക്കുന്നതുമൂലം ഈശ്വരഭാവത്തെ ഉപാസിക്കുക വഴി ഭൂമിയിലെ ദേവനായി (ഭൂദേവൻ) പരിണാമവികാസം പ്രാപിക്കുന്നു.)
No comments:
Post a Comment