23 December 2017

ഗായത്രീയനുഷ്ഠാനം 2

ഗായത്രീയനുഷ്ഠാനം

ഷഡ് ശുദ്ധികളോടൊപ്പം പഞ്ചനിയമങ്ങളും കൂടി പാലിക്കാൻ ശ്രമിക്കണം. വിവേകം, അച്ചടക്കം., വിനയം, ആത്മാർഥത, കൃത്യനിഷ്ഠ എന്നിവയാണ്   പഞ്ചനിയമങ്ങൾ.  

1. വിവേകം: -
ഗായത്രീയനുഷ്ഠാനം ഫലപ്രദമാകണമെങ്കിൽ ഉപാസകൻ വിവേകപൂർവ്വം പെരുമാറുന്നവനായിരിക്കണം

2 . അച്ചടക്കം:-
പ്രാർഥനയിലും ധ്യനത്തിലും ചടങ്ങുകളിലും പെരുമാറ്റത്തിലും ഉപാസനയിലും തികഞ്ഞ അച്ചടക്കം അനിവാര്യമാണ്.   

3. വിനയം:-
വിനയം കേവലം അഭിനയമകരുത്. വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണമത്. ഏറ്റവും മഹത്തരമായതു ലഭിക്കുമ്പോഴും എളിമ കൈവിടരുത്.

4. ആത്മാർഥത:-
പ്രാർഥന ആത്മാർഥമാകുമ്പോൾ മാത്രമേ ഗായത്രീനുഷ്ഠാനം ഫലസിദ്ധി നേടിതരൂ.  തികഞ്ഞ ഭക്തിയോടെ ഉള്ളിൽ നിന്ന് വരുന്നതകണം പ്രാർഥന

5. കൃത്യനിഷ്ഠ:-
ഏതു യത്നവും വിജയിക്കണമെങ്കിൽ കൃത്യനിഷ്ഠ ആവിശ്യമാണ്.  ഉപാസനയും  അനുഷ്ഠാനങ്ങളും  കൃത്യസമയത്തും നിർദ്ദിഷ്ടരീതിയിലും ചെയ്താലേ ഫലമുണ്ടാകൂ. 

ഷഡ്ശുദ്ധികളും പഞ്ചനിയമങ്ങളും പാലിച്ചു കൊണ്ട് ആരാണോ ഗായത്രി അനുഷ്ഠിക്കുന്നത്  അയാളിൽ സമസ്തതലങ്ങളും   ഉണർത്തപ്പെടുന്ന ശക്തി പ്രത്യക്ഷമാകും. ശക്തിയെന്നാൽ എന്തും ചെയ്യാനുള്ള ലൈസൻസായി   കരുതരുത്. യഥവിധിയും ധൈര്യസമേതവും ജീവിതം മുന്നോട്കൊണ്ടുപോകാനുള്ള അടിസ്ഥാനമാണ് ശക്തി. 

ഗായത്രീ സംസ്കാരത്തിൽ മനസ്സ് കേന്ദ്രീകരിച്ച് അനുഷ്ഠനത്തിന്റെ  പൂർത്തീകരണത്തിലെത്തിച്ചേരാം. ആദി ശക്തിയായ അമ്മയുടെ  കാരുണ്യമാണ് സദ്ജീവിതമെന്ന തിരിച്ചറിവ് ഓരോ സധകനും ഉണ്ടായിരിക്കണം. അച്ചടക്കത്തോടെയും അഹന്തയില്ലാതെയും ഗായത്രീവിഷയത്തെപ്പറ്റി യോഗ്യനായ ആചാര്യനിൽ നിന്നും പഠിക്കുന്നതും ഗുണഫലം ലഭ്യമാകും. സവിതാവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചും പ്രാർഥനചെയ്യാം.

No comments:

Post a Comment