10 November 2017

യഥാര്‍ത്ഥ പൂജകൻ

യഥാര്‍ത്ഥ പൂജകൻ

ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ ഒരു പൂജകൻ കാണും. പൂജകൻ മികച്ച "വേദ പണ്ഡിതൻ ആയിരിക്കണം! സത്വഗുണ പ്രധാനിയും "മംസലഹരി വസ്‌തുക്കൾ " നിഷിദ്ധനു മായിരിക്കണം പൂജകൻ. ഈശ്വരഭക്തനായിരിക്കണം. സാക്ഷാത്കാരം ഇച്ഛിക്കുന്നവനായിരിക്കണം. സ്വന്തം കുടുംബത്തിന്‌ വേണ്ടിമാത്രം ജീവിക്കുന്നവനാകരുത്‌. ലോകമംഗളത്തിനുവേണ്ടിയും ലോകകുടുംബത്തിന്റെ ഐശ്വര്യത്തിനുവേണ്ടിയും ജീവിക്കുന്ന ഒരുവനായിരിക്കണം പൂജകൻ. അപ്പോള്‍ പൂജ ചെയ്യുന്ന പ്രതിഷ്ഠയിലും അവര്‍ക്ക്‌ ചൈതന്യം പകരാന്‍ പറ്റും. ക്ഷേത്രത്തില്‍ ചൈത്യനമുണ്ടെങ്കിലല്ലേ അവിടെ പോകുന്നവര്‍ക്ക്‌ പ്രയോജനമുള്ളു. ഈശ്വരലാഭത്തിനുവേണ്ടി കൊതിക്കുന്നവനായിരിക്കണം പൂജകൻ. അപ്പോള്‍ അവിടെ നല്ല തരംഗം കാണും. അതല്ലെങ്കില്‍ പൂക്കടയില്‍ ഇരിക്കുന്ന പൂവും ക്ഷേത്രത്തില്‍ നിന്ന്‌ തരുന്ന പൂവും തമ്മില്‍ വ്യാത്യസം ഉണ്ടാകില്ല. ശരിയായ രീതിയില്‍ പ്രേമത്തോടുകൂടിയല്ല അര്‍ച്ചിക്കുന്നതെങ്കില്‍ അതൊരു പൂജയാകുന്നില്ല. കാമ്യതയില്ലാതെ ശരിക്ക്‌ അര്‍ച്ചിക്കുകയാണെങ്കില്‍ അതൊരു പൂജയായി. അതിന്‌ ശക്തിയുണ്ട്‌. അത്‌ വീണിടത്തും അന്തരീക്ഷത്തിനും ശക്തിയുണ്ട്‌. അവിടെ വരുന്നവര്‍ക്കും അതനുസരിച്ചുള്ള ഗുണങ്ങള്‍ ഉണ്ടാകും. ഇത്‌ പൂജകന്മാർ മാത്രമല്ല, എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്‌.

മാതാ അമൃതാനന്ദമയി:

No comments:

Post a Comment