10 November 2017

കുണ്ഡലിനിയും ഭക്തനും ക്ഷേത്രദർശനവും

കുണ്ഡലിനിയും ഭക്തനും ക്ഷേത്രദർശനവും

കുണ്ഡലിനി ഉത്ഥാപാനമാണ് ശക്തിയാർജ്ജിക്കാൻ ഏറ്റവും നല്ല ഉപായം, ഇത് സാധിച്ചു കിട്ടാൻ മറ്റ് പല മാർഗ്ഗങ്ങളും ഉള്ളതുപോലെ ക്ഷേത്ര ദർശനവും ഒരു സംവിധാനമാണ്. മനസ്സും ശരീരവും ശുദ്ധമാക്കി പരിശുദ്ധമായ അന്തരീക്ഷത്തിൽ പ്രാണായാമം കൊണ്ടോ, പഞ്ചകോശധ്യാനം കൊണ്ടോ, മന്ത്രം ജപിച്ചോ, സംഗീത ആലാപനം കൊണ്ടോ, യോഗാസനം കൊണ്ടോ, നേടിയെടുക്കാവുന്ന അതേ സിദ്ധികൾ തന്നെ ക്ഷേത്രദർശനം കൊണ്ടും ആവാം. ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തൻ ഗോപുരം കടക്കുമ്പോൾ തന്നെ ബഹ്യലോകവുമായി എല്ലാ ബന്ധവും വിടർത്തിയിരിക്കും. ഇതൊരു സങ്കൽപ്പം മാത്രമായിരിക്കും. അതോടു ആ ഭക്തന്റെ മൂലാധാരം അതിലടങ്ങിയിരിക്കുന്ന കുണ്ഡലിനീ ശക്തി ഉണരാനും തുടങ്ങുന്നു ദർശനം കഴിഞ്ഞ് പുറത്ത് കടക്കുന്നതു വരെ ഈശ്വരവിശ്വാസത്തോടു കൂടിയും മന്ത്ര ജപത്തോടു കൂടിയും ദേവതാരധനയോടു കൂടിയും സമയം കഴിക്കുന്ന ഭക്തന്റെ എല്ലാ ആധാരചക്രങ്ങളും ക്രമ പ്രകാരം ഉണർന്ന് കിട്ടുന്നു. അകത്ത് കിടന്നാൽ വിഗ്രഹം ദർശിക്കുന്നതോടെ സങ്കൽപ്പം ശക്തിപ്പെടുന്നു. ഇതിന് ശേഷം ചെയ്യുന്ന പ്രദക്ഷിണം ശരിക്കും പ്രാണായാമം തന്നെ. ഒരോ ആധാരചക്രവും ഭേദിക്കാൻ ഓരോ പ്രദക്ഷിണമെങ്കിലും നിർബന്ധമായും വേണം, മഹാവിഷ്ണുവിന് നാല് പ്രദക്ഷിണം വേണം അത് അനഹതത്തിലാണല്ലോ വിഷ്ണു. മൂലാധാരം തൊട്ട് മുകളിലേക്ക് ദേവിയുടെ ശക്തി വ്യാപിക്കുന്നതിനാൽ ചുരുങ്ങിയത് മൂന്ന് പ്രദിക്ഷണമെങ്കിലും ദേവിക്ക് വേണം. അത്രയും പ്രദിക്ഷണം കൊണ്ട് കുണ്ഡലിനിയെ ഉത്ഥാപനം ചെയ്യിച്ച് അനാഹതത്തിലെത്തി വിഗ്രഹം ദർശിക്കുന്ന അത്ര സമയം സഹസ്രാരത്തിലെത്തി മടങ്ങി പോരുകയാണ് എല്ലാ ഭക്തജനങ്ങളും. അകത്തെത്തുന്ന ഭക്തനെക്കാൾ ഊർജ്ജ പൂർണനാണ് പുറത്ത് കടക്കുന്ന ഭക്തൻ, ദർശനത്തിനു മുമ്പ് അനുഭവപ്പെട്ട ബലഹീനത ദർശന ശേഷം തോന്നുകയില്ല. ദർശനത്തിന് മുമ്പുള്ള വികാര വിചാര സംഭ്രമങ്ങളെല്ലാം ദർശന ശേഷം ഭക്തനുതന്നെ പരിഹരിക്കാൻ കഴിയും . ആത്മവിശ്വാസം കൂടുകയും ചെയ്യും. വീണ്ടും ബാഹ്യ ലോകവുമായി ബന്ധപ്പെട്ടാൽ അതിന്റെ സ്വാധീനം കൊണ്ട് ബലഹീനതയുണ്ടാകാമെങ്കിലും നിത്യേനയുള്ള ക്ഷേത്ര സന്ദർശനം ആ ഭക്തനെ നിഗ്രഹാനുഗ്രഹ ശക്തിയിലെത്തിക്കുന്നു. വിശാലമനസ്ക്കനാക്കുന്നു, ഭൗതീക ആസക്തികളോട് ബന്ധമില്ലാതാക്കുന്നു, നിസ്വർത്തനും പരോപകാരിയുമാകുന്നു. ഇത് ഹൈന്ദവ ദർശനം എന്ന മട്ടിൽ കാണണമെന്നില്ല ഈശ്വരാരാധനകളെല്ലാം തന്നെ ഈ മട്ടുള്ള ശക്തി സംഭരണമാണ്..

No comments:

Post a Comment