ഈശ്വരന് രൂപമില്ല എന്ന് പറയുന്നു. അതെ സമയം ഹിന്ദുക്കള്‍ നിരവധി രൂപം വെച്ച് പൂജിക്കുകയും ചെയ്യുന്നു ഇതിലെ വൈരുദ്ധ്യം എങ്ങിനെ വിശദീകരിക്കാം?
ഉദാഹരണ സഹിതം വിശദീകരിക്കാം
ഒരിക്കല്‍ ചിത്രകാരൻമാർക്ക് ഇടയിൽ ഒരു സംശയം ഈശ്വരന് രൂപമില്ല എന്ന് പറയുന്നു. അതെ സമയം ഹിന്ദുക്കള്‍ നിരവധി രൂപം വെച്ച് പൂജിക്കുകയും ചെയ്യുന്നു ഇതിലെ വൈരുദ്ധ്യം എങ്ങിനെ വിശദീകരിക്കാം.
ഒത്തുകൂടി ഒരു സന്യാസി കണ്ടു അവരുടെ സംശയം ആവർത്തിച്ചു. അല്പ സമയതെ മൗനത്തിനു ശേഷം സന്യാസി അവരോട് ചോദിച്ചു ഞാന്‍ ഒരു പെണ്‍കുട്ടിയെ അവളുടെ സൌന്ദര്യത്തെ വിശദീകരിക്കാം നിങ്ങള്‍ക്ക് അത് വരക്കാന്‍ പറ്റുമോ? അവര്‍ വരക്കാം എന്ന് പറഞ്ഞു ഞാന്‍ ഒരു പെണ്‍കുട്ടിയുടെ ഓരോ അവയവും വര്‍ണിച്ചു അവര്‍ അത് എഴുതിയെടുത്തു 5 പേര് വരയ്ക്കാന്‍ ആരംഭിച്ചു ഒരു മണിക്കൂറിനുള്ളില്‍ അവര്‍ വരച്ചു തീര്‍ത്തു ആ ചിത്രങ്ങള്‍ നോക്കി സന്യാസി പറഞ്ഞു നിങ്ങള്‍ ചോദിച്ചതിനു ഉത്തരം ഇതാ എന്റെ മനസ്സില്‍ മാത്രമുള്ള ഒരു പെണ്‍കുട്ടിയുടെ രൂപം ഞാന്‍ പറഞ്ഞു നിങ്ങള്‍ വരയ്ക്കുകയും ചെയ്തു പക്ഷെ 5 പേര് വരച്ചതും 5 ഛായ ആയിരുന്നു അതായത് ഇല്ലാത്ത ഒന്നിന് നിങ്ങള്‍ വരച്ചതും എന്റെ മനസ്സില്‍ ഉള്ളതും കൂടി 6 രൂപങ്ങള്‍ അപ്പോള്‍ പെണ്‍കുട്ടിക്ക് ആണോ അതോ നമ്മുടെ മനസ്സില്‍ ആണോ രൂപങ്ങള്‍? അതെ സമയം ഈ പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ എല്ലാവരും നോക്കി വരചിരുന്നെങ്കില്‍ ഒരേ ഛായ ആകുമായിരുന്നു അവര്‍ക്ക് കാര്യം പിടി കിട്ടി അതായത് ഈശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓരോരുത്തരുടെ മനസ്സിലും ഓരോ രൂപങ്ങള്‍ അവ്യക്തമായി ഉദയം കൊള്ളുന്നു ആ രൂപത്തെ പറയുമ്പോള്‍ അതിനെ വാങ്മയ രൂപം ആക്കുന്നു ആ വാങ്മയ രൂപത്തെ ദൃശ്യ രൂപം ആക്കുമ്പോള്‍ പല രൂപം ഉണ്ടാകുന്നു അതിനാല്‍ ആണ് ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന് വേദത്തില്‍ പറഞ്ഞത്.
ഈശ്വരന് രൂപം ഇല്ലേ?
ഇല്ല അഥവാ ശൂന്യം എന്നൊരു അവസ്ഥ ഇല്ല കാരണം ശൂന്യാകാശം എന്ന് പറയുമ്പോള്‍ എന്ത് കൊണ്ട് എന്നാ ചോദ്യം ഉയരും പ്രാണ വായുവും ആകര്‍ഷണ ശക്തിയും അവിടെ ഇല്ല പിന്നെ എന്താണ് ഉള്ളത്? അവിടെ പ്രാണവായുവും ആകര്‍ഷണ ശക്തിയും ഇല്ലാതിരിക്കാന്‍ ഉള്ള കാരണം ഉണ്ട് കാരണം അവിടെ ഉണ്ടെങ്കില്‍ പിന്നെ അതെങ്ങിനെ ശൂന്യം ആകും? മാത്രമല്ല ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞിരിക്കുന്നത് ആ ബ്രഹ്മം ആണ് അങ്ങിനെ ആണെങ്കില്‍ പിന്നെവിടെ ആണ് ശൂന്യത? അപ്പോള്‍ ആന്തരികമായി നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അവിടെ ഇല്ല എന്നെ ഉള്ളൂ അപ്പോള്‍ ഈശ്വരന് രൂപം ഇല്ല എന്ന് പറയുമ്പോള്‍ പിന്നെന്താണ് ഉള്ളത്? എന്നചോദ്യം പ്രസക്തമാണ് ഈശ്വരന്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഒരു കാരണം ഉണ്ട് മാത്രമല്ല ഉള്ളതിന് രൂപവും ഉണ്ട് അല്ലെങ്കില്‍ ഉണ്ട് എന്ന് എങ്ങിനെ പറയും? അപ്പോള്‍ ഈ പ്രപഞ്ചത്തില്‍ എന്തെല്ലാം ദൃശ്യ വസ്തുക്കള്‍ ഉണ്ടോ? അതൊക്കെ ഈശ്വരന്‍റെ രൂപങ്ങള്‍ തന്നെയാണ് ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് വിരാട് രൂപം ഉണ്ടായത് ഉദാഹരണ സഹിതം വ്യക്തമാക്കാം. നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ട് അവ നമ്മളില്‍ നിന്ന് ഉണ്ടായതാണ് എന്നാല്‍ ഒരാള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് അയാളെ കീറി മുറിച്ചാല്‍ കുഞ്ഞുങ്ങളോ അതിനു കാരണമായ ശുക്ല്മോ കാണുമോ? ഇല്ല എന്ന് വ്യക്തമല്ലേ? അപ്പോള്‍ ആ കുഞ്ഞുങ്ങള്‍ എവിടെ ആയിരുന്നു? തീര്‍ച്ചയായും സൂഷ്മ രൂപത്തില്‍ നമ്മളില്‍ ഉണ്ട് അപ്പോള്‍ ഈ പ്രപഞ്ചം സൂഷ്മരൂപത്ത്തില്‍ ഈശ്വരനില്‍ ഉണ്ടായിരുന്നു അവ ദ്ര്ശ്യമായപ്പോള്‍ വിവിധ ദൃശ്യരൂപത്തില്‍ നമുക്ക് ദൃശ്യമായി. അപ്പോള്‍ നമ്മുടെ ഋഷീശ്വരന്മാര്‍ മനനം ചെയ്തു ഈശ്വര രൂപത്തെ ദൃശ്യമാക്കി കാരണം മനനം ചെയ്ത ഋഷികളും ഉണ്ടായ രൂപവും ഒന്ന് തന്നെ. അങ്ങിനെ ബ്രഹ്മ-വിഷ്ണു മഹേശ്വരാ ദി രൂപങ്ങള്‍ ഈശ്വര രൂപം തന്നെ ഈശ്വര സ്വരൂപമായ ഋഷികള്‍ തങ്ങളുടെ യഥാര്‍ത്ഥ രൂപം ആവിഷ്കരിച്ചു എന്നല്ലേ അതിനര്‍ത്ഥം? മറ്റു മതങ്ങളും നമ്മുടെ സിദ്ധാന്തവും തമ്മിലുള്ള വ്യത്യാസം ഇവിടെ ആണ് നമ്മെ സംബന്ധിച്ച് ഇല്ല എന്നൊന്ന് ഇല്ല അതി ഗഹനമായ വേദാന്ത ഭാഗം ആണ് ഇത് അപ്പോള്‍ നമ്മുടെ ആചാര അനുഷ്ടാനങ്ങള്‍ സത്യവും യുക്തിയും ഉള്ളതാണ്. ഇത്രയൊന്നും ഉയര്‍ന്ന ചിന്തയോ സങ്കല്‍പ്പമോ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് സത്യം
No comments:
Post a Comment