വിമാനങ്ങളും നമ്മുടെ സനാതന ധര്‍മ്മ ഗ്രന്ഥങ്ങളും
ഭാരതീയ സനാതന ഗ്രന്ഥങ്ങളില്‍ പറക്കാന്‍ കഴിയുന്ന വാഹനങ്ങളെ പറ്റി ധാരാളംപരാമര്‍ശങ്ങള്‍ ഉണ്ട്. ക്ഷണനേരം കൊണ്ട് ആകാശത്തില്‍ പൊങ്ങിപറക്കുന്ന ഒരുധൂമകേതു എന്നപോലെ അപ്രത്യക്ഷമാകുന്ന രണ്ടുനിലകളോട്കൂടിയ വിമാനങ്ങള്‍ അഥവാ ദിവ്യരഥങ്ങള്‍ ഉണ്ടെന്നു പലപുരാണങ്ങളും പറയുന്നു. പരമശിവന്റെത്രിപുര ദഹനം ഓര്‍ക്കുക. മൂന്നുപുരങ്ങള്‍ ഒരേ നേര്‍രേഖയില്‍ വന്നപ്പോളാണ് ഒരസ്ത്രം കൊണ്ട് ഭഗവാന്‍ അത് നശിപ്പിച്ചത്. ഈപറക്കുന്ന പുരങ്ങള്‍ വിശിഷ്ടമായ വിമാനങ്ങള്‍ തന്നെയാണ്. വേദങ്ങളും ഇതിഹാസങ്ങളും വിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ പറക്കുവാന്‍ കഴിവുള്ള യന്ത്രങ്ങളെ കുറിച്ചും ആധുനിക സയന്‍സ്ഫിക്ഷനുകളില്‍ പറയുന്നതിനേക്കാള്‍ വൈദഗ്ധ്യം ഉള്ള ആയുധങ്ങളുടെയും പരംമാര്‍ശം നമുക്ക് കാണാന്‍ കഴിയുമെന്നു ആചാര്യ എം ആര്‍ രാജേഷ് പറയുന്നു. അദ്ദേഹം പറഞ്ഞത് നമുക്ക് തള്ളിക്കളയാന്‍ കഴിയില്ല. മറ്റുമതങ്ങളുടെ വീക്ഷണം ആധുനിക ശാസ്ത്രം പറയുന്ന വീക്ഷണത്തിനു യോജിച്ചതല്ല. എന്നാല്‍ സമയം ചാക്രികമാണ്. അതായത് കടന്നു പോയവ വീണ്ടും വരുമെന്നര്‍ത്ഥം. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളായ കേണല്‍ ഹെന്‍ട്രി എസ ഓള്‍ക്കോട്ട് പറഞ്ഞകാര്യം ശ്രീരാജേഷ് പറയുന്നു, പൌരാണിക ഭാരതീയര്‍ വ്യോമയാനങ്ങ്ള്‍ നിയന്ത്രിക്കാന്‍ കഴിവ്ഉള്ളവര്‍ ആയിരുന്നു. അതിലിരുന്നു യുദ്ധം ചെയ്യാനും അവര്‍ക്ക് കഴിയുമായിരുന്നു. അന്തരീക്ഷത്തില്‍ ഉള്ള വായുവിന്റെ വ്യതിയാനവും ആപേക്ഷിക താപനിലയും ഈര്‍പ്പത്തിന്റെ അളവും വ്യത്യസ്ത വാതകങ്ങളുടെ ഗുരുത്വവും സാന്ദ്രതയും എത്ര എന്നുള്ള ജ്ഞാനവും അവര്‍ക്ക് ഉണ്ടായിരുന്നു
അനശ്വോ ജാതോ അനഭി ശുരു ക്ഥൃോ
രഥസ്ത്രിചക്രഃപരി വര്‍ ത്ത തേ രജഃ
മഹത്ത ദ്വോ ദേവ്യസ്യ പ്രവാചനംദ്യാമ്യഭവഃ
പൃഥിവീം യച്ച പുഷ്യഥ [ഋഗ്വേദം]
അര്‍ത്ഥം -: അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളില്‍ ഭൂമിയിലും ജലത്തിലും ആകാശത്തിലും സഞ്ചരിച്ച് നിങ്ങള്‍ ഐശ്വര്യങ്ങളെ സമ്പാദിച്ച്പൂര്‍ണ സുഖത്തെ അനുഭവിക്കുന്നവര്‍ ആകട്ടെ!
No comments:
Post a Comment