പാശ്ശൻ ഫ്രൂട്ട്( Passiflora edulis)
ഒരു ചമ്മന്തി കൊണ്ട് ഒരുപാട് പ്രൈവറ്റ് ആസ്പത്രികൾ പൂട്ടിക്കാം,ഒരുപാട് പേരെ കടക്കെണിയിൽ നിന്നും നിത്യദുരിതത്തിൽ നിന്നും കരകേറ്റാം!.
പ്രമേഹം, പ്രഷർ, ഹൃദ്രോഗം, പൊണ്ണത്തടി എല്ലാമാണല്ലോ ഇന്ന് ആസ്പത്രികളുടെ നിലനിൽപ്പിന്റെ ആണിക്കല്ലുകൾ. ഇതു നാലും കൈകാര്യം ചെയ്യാൻ ഒരു ചമ്മന്തിക്കു സാധിക്കും, മൂന്നുമാസം കൊണ്ട് പുർണ്ണ ആരോഗ്യം ഉറപ്പ് !!.
ഇതിലെ പ്രധാന ഘടകം പാശ്ശൻ ഫ്രൂട്ട്( Passiflora edulis)ആണ്. നന്നായി പഴുത്ത് മഞ്ഞ നിറമായ പഴം തൊണ്ടോടെ നുറുക്കിയത് രണ്ട്, ഒരു പിടി നിറയെ കറിവേപ്പില, കാന്താരിമുളക് ഏഴ്-എട്ട്, പാകത്തിന് ഉപ്പ് . ഇവയെല്ലാം കൂടെ മിക്സിയുടെ ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുത്ത് അതിൽ ഒന്നോ രണ്ടോ ടേബ്ൾസ്പുൺ ഒലീവ് ഓയിൽ (വിർജിൻ/എക്സ്ട്രാ വിർജിൻ മാത്രം) കൂട്ടിയിളക്കി (ഗുണത്തേക്കാൾ രുചിക്ക് പ്രാധാന്യം കൊടുക്കുന്നവർ എണ്ണ ഒഴിക്കാതിരിക്കുക) നിത്യേന ഉപയോഗിക്കുക. പഞ്ചസാര (White sugar മാത്രം) മൈദ എന്നിവ പൂർണ്ണമായി ഉപേക്ഷിക്കുക.
പാശ്ശൻഫ്രൂട്ട് വളരെ വേഗം പടർന്നു പന്തലിച്ച് ധാരാളമായി കായ്ക്കുന്ന ചെടിയാണ്. ഇതിന്റെ പഴത്തിലും തൊണ്ടിലും കുരുവിലുമെല്ലാം രോഗപ്രതിരോധവും നിത്യയവ്വനവും നൽകുന്ന അമൂല്യങ്ങളായ ഘടകങ്ങളാണ് ഒളിഞ്ഞു കിടക്കുന്നത്. യോഗഭാഗ്യമുള്ളവർ ഉപയോഗിച്ചു വിജയിക്കുക, അല്ലാത്തവർ അവരുടെ അസൗകര്യങ്ങളുടെ കാരണങ്ങളിൽ സമാധാനിച്ച് ഉള്ളതൊക്കെ ആസ്പത്രിക്കാർക്കു കൊടുത്ത് അവരുടെ അൽപ്പായുസ്സ് തള്ളി നീക്കട്ടെ.
No comments:
Post a Comment