8 January 2017

മുടികൊഴിയുന്നതിന്

മുടികൊഴിയുന്നതിന്

നരയുണ്ടാകുന്ന കാരണങ്ങള്‍ കൊണ്ടും, ചിലരോഗങ്ങളുടെ ഫലമായും, ദാരുണം (താണം) കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകുന്നു. മുടിക്ക് പോഷണം ലഭിക്കാതെ വരുമ്പോഴാണ് നരയും മുടികൊഴിച്ചിലും ഉണ്ടാകുന്നത്. ചിലർക്ക് മുടി സാമാന്യമായി കൊഴിഞ്ഞു പോകും. ചിലപ്പോൾ മുടിയുടെ അറ്റം മാത്രം നുറുങ്ങി വീഴും. വട്ടം, വട്ടമായി, മുടികൊഴിഞ്ഞ് ഇന്ദ്രലുപ്തം എന്ന പേരുള്ള രോഗമായിത്തീരും. രോഗകാരണം മനസ്സിലാക്കി ചികിത്സ ചെയ്യുന്നതാണ് ഉത്തമം. കേശവർദ്ധനവിനും, മുടികൊഴിച്ചിൽ തടയുന്നതിനുള്ള അനവധി തൈലങ്ങൾ ഇന്നു ലഭ്യമാണ്.  കാളികാതൈലം, നീലിഭൃംഗാദിതൈലം, ഭൃംഗാമലകാദിതൈലം, കൈയ്യന്ന്യാദിതൈലം, മാലത്യാദിതൈലം, ചന്ദനാദിതൈലം, ധുർദ്ധുരാദിതൈലം, ജീവന്ത്യാദിതൈലം, തെങ്ങിൻപൂക്കുലാദിതൈലം, ആമലകിതൈലം എന്നിവയെല്ലാം വിശിഷ്ടമാണ്.വട്ടത്തിൽ വട്ടത്തിൽ മുടി കൊഴിയുന്നതിന് ഉമ്മത്തിലച്ചാറു പുരട്ടിയാൽ നന്ന്. കീഴാനെല്ലിയും ഇതു പോലെ ഉപയോഗിക്കാവുന്നതാണ്.
ഇരട്ടിമധുരം എരുമപ്പാലു ചേർത്തരച്ച് തലയില്‍ ത്തേക്കണം.
ഒാടലെണ്ണ തലയില്‍ തേയ്ക്കുക.
താന്നിയ്ക്കാഎണ്ണ തലയില്‍ തേയ്ക്കുക. ശരീരപുഷ്ടികരമായ ആഹാരങ്ങളും ഔഷധങ്ങളും ഉപയോഗിക്കുക. മുടി വൃത്തിയായി സൂക്ഷിക്കുക. പ്രസാരണി, കാട്ടെള്ള്  ഇവ അരച്ച് എണ്ണയിൽ ചാലിച്ചുപുരട്ടുക. നെല്ലിക്കാത്തോട്, ചെറുനാരങ്ങാനീരു ചേർത്തരച്ചു പുരട്ടുക. ലോഹസിന്ദൂരം, ച്യവനപ്രാശം, വിദാര്യാദിഘൃതം എന്നിവ ഉപയോഗിക്കുക.
കീഴാർനെല്ലി ഇടിച്ച് പിഴിഞ്ഞ നീരുചേർത്ത് വെളിച്ചെണ്ണ കാച്ചിതേക്കുക, ദാരുണാന്തകതൈലം തേച്ച് താരണത്തെ അകറ്റുക. ഇലഞ്ഞിക്കുരുപരിപ്പ് പൊടിച്ച് ചെറുനാരങ്ങാനീരിൽ കുഴച്ച് തലയിൽ പുരട്ടിയാൽ താരണം മാറുന്നതാണ്.

No comments:

Post a Comment