7 January 2017

പിറന്നാള് ആചാരം

പിറന്നാള് ആചാരം

പിറന്നാള് ദിവസം നേരത്തെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രദര്ശനം ചെയ്യുക. തീര്ത്ഥം സേവിച്ച് മടങ്ങി വന്നിട്ടുമാത്രമേ ജലപാനം ആകാവുവെന്നാണ് ആചാരം. ബുദ്ധിമുട്ടാണെങ്കില് ജലവും ക്ഷേത്രത്തില് നിന്ന് അല്പം നിവേദിച്ചതും കഴിക്കുന്നതിനു വിരോധമില്ല. പൂജകഴിക്കുന്നവരാണെങ്കില് പൂജയും ജപവും കഴിഞ്ഞ് ലഘുഭക്ഷണമാവാം. അന്ന് അലക്കിയത് ഉടുക്കണം. ഇന്ന് പുതുവസ്ത്രങ്ങള് ഉടുക്കുന്നതായിട്ടാണ് കാണുന്നത്. തൂശനിലയിട്ട് കിഴക്കോട്ട് തിരിഞ്ഞ് ഉണ്ണണം. മുമ്പില് ഗണപതിക്ക് വിളക്ക് വെയ്ക്കണം. ആ വിളക്കിന് മുന്നിലുള്ള ഇലയില് സര്വ്വപദാര്ഥങ്ങളും ആദ്യം വിളമ്പണമെന്നാണ് ചിട്ട. ഒറ്റയ്ക്ക് ഇരുന്ന് ഉണ്ണരുത്. പിറന്നാളുകാരന്റെ രണ്ടു വശത്തും ഓരോരുത്തര് ഇരുന്ന് ഭക്ഷണം കഴിക്കണം. ഭക്ഷണം മതിയെന്ന് പറയരുത്. വയസ്സ് പറയരുത്. ആദ്യം ഭക്ഷണം കഴിക്കേണ്ടത് പിറന്നളുകാരനാണ്. പിറന്നാള് മാസത്തില് പിറന്നാളിന് മുമ്പായി മുടിവെട്ടരുത്. എണ്ണ തേക്കാതെ കുളിക്കണം. ഇത്തരം അനവധി ആചാരങ്ങള് ഉണ്ട്. എല്ലാം നല്ലതിനുവേണ്ടിയാണ്. പിറന്നാല്ഹോമം വീട്ടിലോ സമീപത്തുള്ള ക്ഷേത്രത്തിലോ ചെയ്യേണ്ടതുമാകുന്നു. വിവാഹം കഴിക്കുന്നതുവരെ പിറന്നാളുകാരന് വിളമ്പിക്കൊടുക്കേണ്ടത് അമ്മയാകുന്നു.

No comments:

Post a Comment