മുലപ്പാലിൻെറ ശുദ്ധി
ശിശുവിൻെറ ആരോഗ്യം മുലപ്പാലിൻെറ ശുദ്ധിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. കുഞ്ഞിനുണ്ടാകുന്ന ഉദരരോഗങ്ങൾ, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് എല്ലാം മാതാവിനും ഒൗഷധങ്ങൾ നൽകി മുലപ്പാലിൻെറ ശുദ്ധി ഉറപ്പാക്കണം.
ശതകുപ്പ, ദേവതാരം എന്നിവ ചേര്‍ത്ത് നന്നായി അരച്ച് മുലയിൽ പുരട്ടാം
കുറുന്തോട്ടി കഷായം വെച്ചതിൽ ദേവതാരം അരച്ച് ലേപനം ചെയ്യുക
അതിവിടയം, ജീരകം, മുത്തങ്ങ, ഇരട്ടി മധുരം ഇവ സമം കൂവളത്തിൻ വേര് ചേര്‍ത്ത് ചുടുവെള്ളത്തിൽ അരച്ച് മുലയിൽ പുരട്ടുക
മുരിങ്ങയില തോരൻ സ്ഥിരം കഴിക്കുന്നതും മുലപ്പാൽ ശുദ്ധമാവാൻ ഉത്തമമാണ്
No comments:
Post a Comment