7 January 2017

പേരയില

പേരയില

പോഷക മൂല്യത്തിന്റെ കാര്യത്തിൽ ഒപ്പമുള്ള എല്ലാ പഴങ്ങളെയും പിന്തള്ളി മുൻനിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണു നമ്മുടെ പേരയ്ക്ക. എന്നാൽ, പഴം മാസാണെങ്കിൽ പേര ഇല മരണമാസാണെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ ഇപ്പോൾ പറയുന്നത്. ഇതൊരു പുതിയ അറിവല്ലെന്നു വിവരമുള്ളവർ പറയും.

കാരണം തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളിലും ‌പഴമക്കാർ പാരമ്പര്യ വൈദ്യത്തിൽ വർഷങ്ങളായി ഉപയോഗിച്ചു വരുന്നതാണു പേരയില‌.
കാര്യം നിസാരം, പേരയുടെ തളിരില നോക്കി നുള്ളിയെടുത്ത് പൊടിയും മറ്റും കഴുകി കളഞ്ഞ്, ചൂടു ചായയിൽ ഇട്ട് വെന്ത് കുടിക്കുക. തിളപ്പിച്ച വെറും വെള്ളത്തിൽ ഇല മാത്രം ഇട്ടും കുടിക്കാം.

പേരും കൊടുക്കാം– പേരയില ചായ. എന്നാലും ഈ പേരയില ഇട്ട ചായ എന്നൊക്കെ പറയുമ്പോ എന്നു പറഞ്ഞു തഴയല്ലേ.. ഇതിന്റെ ഗുണഗണങ്ങൾ കേട്ടാൽ ചിലപ്പോൾ കടയിൽ നിന്നു വില കൊടുത്തു വാങ്ങി കഴിക്കുന്ന ഗ്രീൻ ടീ ഇനി വാങ്ങണോ എന്ന് ആലോചിച്ചു തുടങ്ങും. ഓരോന്നായി കേട്ടോളൂ....

•ബ്രസീലിലെ സാവോ പോളോയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നത് ഡയേറിയയ്ക്കെതിരെ ഒന്നാന്തരം മരുന്നാണു പേരയില എന്നാണ്. ഡയേറിയയ്ക്കു കാരണമാകുന്ന സ്റ്റഫൈലോ കോക്കസ് ഓറിയസ് ബാക്ടീരിയയുടെ ശരീരത്തിലെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയാണു പേരയിലയിലെ ആന്റി ഓക്സിഡന്റുകൾ ചെയ്യുക. വയറു വേദന കുറയ്ക്കുകയും അസുഖം പെട്ടെന്നു മാറ്റാനും ഇവയ്ക്കു സാധിക്കുമത്രേ.

∙ ആറു മുതൽ എട്ട് ആഴ്ച കൊണ്ടു ശരീരത്തിലെ ചീത്ത കൊളസ്റ്ററോൾ കുറയ്ക്കാൻ പേരയില ചായ കൊണ്ടു സാധിക്കുമെന്നും പേരയില തെളിയിച്ചു

∙ പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധം എന്ന നിലയിൽ ജപ്പാൻകാർ തിരഞ്ഞെടുത്തത് പേരയിലയെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സുക്രോസ്, മാൾടോസ് എന്നിവയുടെ ആഗിരണം ഒരു പരിധിവരെ തടയുകയും ചെയ്യും.

∙ കാർബോഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവർത്തനത്തെ തടയുമെന്നതിനാൽ തൂക്കം കുറയ്ക്കാനും പേരയിലയ്ക്കു സാധിക്കും.

‌∙ പേരയിലയിലുള്ള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റുകൾ കൊണ്ടു മറ്റൊരു പ്രയോജനം ഉണ്ട്. പ്രോസ്റ്റേറ്റ്, ബ്രസ്റ്റ്, വായിലെ കാൻസറുകൾ എന്നിവ തടയും.

‌∙ ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉള്ളതിനാൽ പല്ലുവേദന, വായിലെ അൾസർ, മോണയിലെ പഴുപ്പ് എന്നിവ അകറ്റും.

∙ മുടി കൊഴിയുന്നതു തടയുകയും ഉറക്കമില്ലായ്മ ക്രമീകരിക്കുകയും ചെയ്യുമെന്നും *വിദഗ്ധർ പറയുന്നു.

ഇനി പറയൂ: അടിമുടി ഗുണം മാത്രമുള്ള പേരയില വെറുതെ മുറ്റത്തു വാടി വീഴേണ്ടതാണോ.. അല്ലേയല്ല......!

No comments:

Post a Comment