36 ശിവതത്വങ്ങള്‍
പഞ്ച ഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ്, അഹംകാരം, ബുദ്ധി, പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍, പ്രകൃതി എന്നിവ ചതുര്‍വിംശതിശാക്തേയതത്വങ്ങളാണ്. ശിവതത്വങ്ങള്‍ 36 എണ്ണമുണ്ട്. അവ ന്യാസക്രമത്തില്‍, ബീജാന്വിതമായി ചുവടെ ചേര്‍ക്കുന്നു
ഹൗം നമഃശിവായ ശിവാത്മനേ നമഃ
ക്ഷം നമഃശിവായ ശക്ത്യാത്മനേ നമഃ
ഇം നമഃശിവായ സദാശിവാത്മനേ നമഃ
ഹം നമഃശിവായ ഈശ്വരാത്മനേ നമഃ
സം നമഃശിവായ ശുദ്ധവിദ്ധ്യാത്മനേ നമഃ
ഷം നമഃശിവായ മായാത്മനേ നമഃ
ശം നമഃശിവായ കാലാത്മനേ നമഃ
വം നമഃശിവായ നിയത്യാത്മനേ നമഃ
ലം നമഃശിവായ കാലാത്മനേ നമഃ
രം നമഃശിവായ ശുദ്ധവിദ്യാത്മനേ നമഃ
യം നമഃശിവായ രാഗാത്മനേ നമഃ
മം നമഃശിവായ പുരുഷാത്മനേ നമഃ
ഭാം ഭീം ഭും നമഃശിവായ ഗുണപ്രകൃത്യാത്മനേ നമഃ
ബാം നമഃശിവായ ബുദ്ധ്യാത്മനേ നമഃ
ഫം നമഃശിവായ അഹംകാരാത്മനേ നമഃ
പം നമഃശിവായ മനഃ ആത്മനേ നമഃ
നം നമഃശിവായ ശബ്ദതന്മാത്രാത്മനേ നമഃ
ധം നമഃശിവായ സ്പര്‍ശതന്മാത്രാത്മനേ നമഃ
ദം നമഃശിവായ രൂപ തന്മാത്രാത്മനേ നമഃ
ഥം നമഃശിവായ രസതന്മാത്രാത്മനേ നമഃ
തം നമഃശിവായ ഗന്ധതന്മാത്രാത്മനേ നമഃ*
ണം നമഃശിവായ ശ്രോത്രതന്മാത്രാത്മനേ നമഃ
ഢം നമഃശിവായ ത്വഗാത്മനേ തന്മാത്രാത്മനേ നമഃ
ഡം നമഃശിവായ ചക്ഷുരാത്മനേ തന്മാത്രാത്മനേ നമഃ
ഠം നമഃശിവായ ജിഹ്വാത്മനേതന്മത്രാത്മനേ നമഃ
ടം നമഃശിവായ ഘ്രാണാത്മനേതന്മാത്രാത്മനേ നമഃ
ഞം നമഃശിവായ വാഗ്വാത്മനേതന്മാത്രാത്മനേ നമ
ത്സം നമഃശിവായ പാണ്യാത്മനേതന്മാത്രാത്മനേ നമഃ
ജം നമഃശിവായ പാദാത്മനേതന്മാത്രാത്മനേ നമഃ
ഛം നമഃശിവായ വായ്വാത്മനേതന്മാത്രാത്മനേ നമഃ
ചം നമഃശിവായ ഉപസ്ഥാത്മനേതന്മാത്രാത്മനേ നമഃ
ങം നമഃശിവായ ആകാശാത്മനേതന്മാത്രാത്മനേ നമഃ
ഘം നമഃശിവായ വായ്വാത്മനേതന്മാത്രാത്മനേ നമഃ
ഗം നമഃശിവായ തേജാത്മനേ തന്മാത്രാത്മനേ നമഃ
ഖം നമഃശിവായ അബാത്മനേതന്മാത്രാത്മനേ നമഃ
കം നമഃശിവായ പൃഥ്യാത്മനേതന്മാത്രാത്മനേ നമഃ
തന്ത്രശാസ്ത്രമനുസരിച്ച് ദേവഹൃദയത്തില്‍ പ്രതിഷ്ഠിതമായ പരമാത്മ ചൈതന്യത്തിന്റെ പ്രതിഷ്ഠാവിധിയിലും തുടര്‍ന്നുള്ള വിശേഷാല്‍ പൂജാവിധികളിലും പറഞ്ഞിട്ടുള്ള 36 ശിവതത്വങ്ങളുടെ ബീജതത്വമന്ത്രങ്ങള്‍ നമ:ശിവായ എന്ന മൂലമന്ത്രത്തിനോട് ചേര്‍ന്നാണ് ന്യസിക്കുന്നത്. ബീജതത്വ മന്ത്രങ്ങള്‍ സാധാരണ ഭക്തന് സാധ്യമല്ലാത്തതിനാല്‍ മദ്ധ്യമായ പഞ്ചാക്ഷരം (നമ:ശിവായ) മാത്രമാണ് പ്രദക്ഷിണത്തിന് ജപിക്കുന്നത്. 36 പ്രദക്ഷിണത്തിന്റെ അടിസ്ഥാനമായ 36 ശിവതത്വങ്ങള്‍ ബീജാക്ഷരങ്ങളോടുകൂടി കൂടി ഹൗം നമ:ശിവായ ശിവാത്മനെ നമ: എന്നു തുടങ്ങി 36ാമത്തെ മന്ത്രമായ കം നമ:ശിവായ പൃഥ്‌വിയാത്മനെ നമ: എന്ന് അവസാനിയ്ക്കുന്നു
തന്ത്രശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഈ 36 ശിവതത്വമന്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് 36 പ്രദക്ഷിണമെന്ന അപൂര്‍വ്വവും ദിവ്യവുമായ ശിവാരാധന ശ്രീ ചന്ദ്രശേഖരപുരത്തപ്പസന്നിധിയില്‍ ആചരിക്കപ്പെടുന്നത്. ശിവതത്വങ്ങളെ ന്യസിച്ചുകൊണ്ട് ലോകത്തിലെ സകലജനസാമാന്യത്തിനും സര്‍വ്വചരാചരങ്ങള്‍ക്കും അനുഗ്രഹലബ്ധിക്കായി ബിംബത്തില്‍ ജീവനെ ആവാഹിയ്ക്കുകയും നിത്യപൂജാദികളെക്കൊണ്ട് (ഷോഡശാചാരക്രിയകള്‍) ചൈതന്യം നിലനിര്‍ത്തുകയും വര്‍ദ്ധിപ്പിയ്ക്കുകയുമാണ് തന്ത്രി ചെയ്യുന്നത്
ഇതേ 36 ശിവതത്വങ്ങളെ ഓരോന്നിനേയും ഓരോ പ്രദക്ഷിണത്തിലൂടെ സ്വാംശീകരിച്ചുകൊണ്ട്, മൂലമന്ത്രജപത്തോടെ, സാധാരണ ഭക്തര്‍ 36 പ്രദക്ഷിണമെന്ന ദിവ്യമായ ആരാധന നടത്തുമ്പോള്‍ ഓരോരുത്തരും യോഗശാസ്ത്രാടിസ്ഥാനത്തില്‍ തന്റെ കുണ്ഡലിനീശക്തിയെ ഷഡാധാരചക്രങ്ങളിലൂടെ ഉയര്‍ത്തി സഹസ്രാരപത്മത്തിലെത്തിച്ച് ഈശ്വര സാക്ഷാത്ക്കാരം നേടുന്നു. അതായത് പൂര്‍ണ്ണമായ സദാശിവപ്രാപ്തി
No comments:
Post a Comment