3 December 2016

കർണ്ണൻ

മഹാഭാരതത്തിൽ കർണ്ണൻ പരശുരാമനോട് നുണ പറഞ്ഞാണ് വിദ്യ നേടിയത് എന്ന് ഭൂരിപക്ഷം പേരും വിലയിരുത്തുന്നു വാദിക്കുന്നു  ഇത് ശരിയാണോ ?

ഇതിന് മഹാഭാരതം ശ്രദ്ധിച്ച് വായിക്കുകയും മനനം ചെയ്യുകയും ചെയ്താൽ പോരേ?  പരശുരാമൻ മഹാവിഷ്ണുവിന്റെ അംശാവതാരമല്ലേ? കർണ്ണൻ സത്യസന്ധനാണ്  ധർമ്മിഷ്ഠനാണ് എന്നും പറയുന്നതായി അറിയില്ലേ?

1  അക്കാലത്ത് കർണ്ണ കവചങ്ങളോട് കൂടിയത് വസുഷേണൻ എന്ന കർണ്ണൻ മാത്രമല്ലേ ഉള്ളു ?

2. അത് ദിവ്യമാണ് എന്നറിഞ്ഞത് കൊണ്ടല്ലേ ഇന്ദ്രൻ അത് യാചിച്ച് വാങ്ങിയത് ? തന്റെ കവചം പോയാൽ അത് തനിക്ക് ' ദോഷമാണ് എന്നറിഞ്ഞു കൊണ്ട് തന്നെയല്ലേ കർണ്ണൻ അത് കൊടുത്തത് ?

3 അങ്ങിനെ ധർമ്മിഷ്ഠനായ കർണ്ണൻ എങ്ങിനെയാണ് ശ്രേഷ്ഠമായ വിദ്യ പഠിക്കാൻ വേണ്ടി ഗുരുവിനോട് നുണ പറയുക ?

4'കള്ളം പറഞ്ഞ് നേടാനുള്ളതല്ല വിദ്യ എന്ന് കർണ്ണന് അറിയില്ലേ ?
5 കവച കുണ്ഡലങ്ങളോട് കൂടി തന്റെ അടുത്തു വന്ന കർണ്ണനെ അപ്പോൾത്തന്നെ  പരശുരാമൻ തിരിച്ചറിയില്ലേ? ഒരു വണ്ട് വന്ന് കുത്തേണ്ടി വന്നു കർണ്ണൻ ആരാന്ന് മനസ്സിലാകാൻ എന്ന് പറയുമ്പോൾ പരശുരാമൻ ഇത്ര മണ്ട നോ ?

6  അപ്പോൾ ക്ഷത്രിയന്മാർക്ക് വിദ്യകൊടുക്കില്ല എന്ന് പറഞ്ഞപ്പോഴല്ലേ ഞാൻ ബ്രാഹ്മണനാണ് എന്ന് കർണ്ണൻ പറഞ്ഞത് ?

7 അത് ജാതിയോ കുലമോ ഉദ്ദേശിച്ചല്ല എന്ന് മനസ്സിലാക്കാൻ ക്ഷത്രിയനായ ഭീഷ്മർക്ക് വിദ്യകൊടുത്തത് ആലോചിച്ചാൽ പോരേ ?

8  സത്വഗുണ ഭാവത്തോടെ പഠിക്കേണ്ട ഒന്നാണ് ബ്രഹ്മാസ്ത്ര വിദ്യയിലെ ഏറ്റവും ശ്രേഷ്ഠവും അപകടകാരിയും ആയ വിദ്യ അക്ഷ ഹൃദയം മുതൽ കുറേ ഏറെ പഠിക്കാനുണ്ട് അതിൽ ശത്രുവിന്റ കഴിവും കഴിവുകേടും പെട്ടെന്ന് മനസ്സിലാക്കി അതിനനുസരിച്ച അസ്ത്രം പ്രയോഗിക്കണം അപ്പോൾ സത്വഗുണ ഭാവം വേണം   രജോഗുണക്കാർക്ക് നൽകില്ല അഥവാ നൽകാൻ പാടില്ല അതാണ്  രാമൻ ക്ഷത്രിയന്മാർക്ക് കൊടുക്കില്ല എന്ന് പറഞ്ഞത് അത് കർണ്ണൻ മനസ്സിലാക്കി അതാണ് ഞാൻ ബ്രാഹ്മണനാണ് എന്ന് പറഞ്ഞത്  അതായത് ഇപ്പോൾ സത്വഗുണ ഭാവത്തോടെയാണ് താൻ വന്നിരിക്കുന്നത് എന്നർത്ഥം....

ഇനിയും സംശയം കാണില്ലെന്ന്  വിശ്വസിക്കുന്നു  സജ്ജനങ്ങൾക്ക് ചിന്തിക്കുവാനുള്ള വിഷയങ്ങളാണ്.

പുരാണ ഇതിഹാസങ്ങൾ കഥകളല്ല കഥ പോലെ തോന്നും എന്ന് മാത്രം  ചേരയും പാമ്പും പോലെ കണ്ടാൽ ഒരേ പോലിരിക്കും പക്ഷെ രണ്ടും രണ്ടാണ്   ചിന്തിക്കുക.

No comments:

Post a Comment