3 December 2016

വിധിയെ എങ്ങിനെയാണ് മാറ്റുക?

വിധിയെ എങ്ങിനെയാണ് മാറ്റുക?

വിധിയെ ഒരു കാരണവശാലും മാറ്റാൻ പറ്റില്ല വേണമെങ്കിൽ ആ അപകടം ഒഴിവാക്കാമായിരുന്നു എന്ന് വാദിക്കാം പക്ഷെ ആരും അങ്ങിനെ ഒഴിവാക്കാറില്ല കാരണം വിധി എന്താണെന്ന് നേരത്തെ അറിഞ്ഞാലേ ഒഴിവാക്കാൻ പറ്റൂ! അത് നേരത്തെ അറിയില്ലല്ലോ!

പ്രളയാവസാനം വരെയുള്ള വിധി തീരുമാനിച്ച് നടപ്പാക്കി യോഗ നിദ്രയിൽ ആണ് ഭഗവാൻ    ഇനി അത് ഭൂമിയിൽ പ്രാവർത്തികമാകുകയേ വേണ്ടൂ അങ്ങിനെയുള്ളപ്പോൾ ഭഗവാൻ തീരുമാനിച്ച കാര്യം അതും നടപ്പാക്കീയ കാര്യം എങ്ങിനെ മാറ്റം വരുത്താനാകും? ഭക്തി കൊണ്ട് മാറ്റാം എന്ന് പറയുന്നതിൽ അർത്ഥമില്ല കാരണം അയാൾക്ക് ഉണ്ടാകാൻ പോകുന്ന ഭക്തി കൂടീ കണക്കിൽ എടുത്താണ് വിധി നടപ്പാക്കിയിട്ടുള്ളത്  അപ്പോൾ ഈശ്വരൻ നിശ്ചയിച്ച വിധി നടപ്പാകുന്നതിലേക്ക് ആവശ്യമാണ് ഭക്തി അതാണ് പ്രകടമാകുന്നത് അല്ലാതെ ഭക്തി കൊണ്ട് ഒന്നും മാറ്റാൻ കഴിയില്ല ഭക്തി കൊണ്ട് അടുത്ത ജന്മത്തിലെ സത് ജനനമാണ് പക്ഷെ അതും തീരുമാനിക്കപ്പെട്ടതാണ്

വിധിയെ ഒരു കാരണവശാലും മാറ്റാൻ പറ്റില്ല കാരണം സംഭവിച്ചു കഴിഞ്ഞാലേ അത് വിധിയാണെന്നറിയൂ

No comments:

Post a Comment