എന്താണ് ബ്രഹ്മചര്യം? ആരാണ് ബ്രഹ്മചാരി?
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ബ്രഹ്മചര്യം ബ്രഹ്മത്തിന്റെ അഥവാ പരമാത്മാവിന്റെ അഥവാ ഈശ്വരന്റെ ചര്യകൾ അഥവാ കർമ്മങ്ങൾ അഥവാ സ്വഭാവം -അപ്പോൾ ബ്രഹ്മം എന്നാൽ എന്ത് എന്ന് ആദ്യം അറിയണം എന്നാലേ ബ്രഹ്മത്തിന്റെ ചര്യകൾ എന്താണെന്നും എങ്ങിനെയാണ് എന്നും പറയാനും ആചരിക്കാനും പറ്റു...
ബ്രഹ്മാണ്ഡം അഥവാ ഈ ജഗത്ത് അതിന്റെ സുഷ്മ രൂപമാണ് പിണ്ഡാണ്ഡം അഥവാ നമ്മൾ ഒരോരുത്തരും അപ്പോൾ ഈ പ്രപഞ്ചത്തിൽ എന്ത് പ്രകൃത്യാ നടക്കുന്നുവോ അതാണ് ബ്രഹ്മത്തിന്റെ ചര്യകൾ സൃഷ്ടി സ്ഥിതി സംഹാരം ഇതാണ് ബ്രഹ്മത്തിന്റെ ചര്യകൾ
1' സൃഷ്ടി - (വ്യക്തിപരമായി) സൃഷ്ടി എന്നേ പറഞ്ഞിട്ടുള്ളു അതെ പ്രകാരം എന്ന് ഭൂമിയിലെ ധർമ്മം, വാസസ്ഥലത്തെ ആചാരം എന്നിവ അടിസ്ഥാനപ്പെടുത്തി ചെയ്യേണ്ടതാണ് വിവാഹം - ധർമ്മശാസ്ത്ര ഗ്രന്ഥ നിയമം അനുസരിച്ച് യഥാവിധി വിവാഹം കഴിച്ച് ശാസ്ത്ര നിബന്ധന അനുസരിച്ച് സൽപുത്രരെ ജനിപ്പിക്കുക - ഇത് ബ്രഹ്മചര്യമാണ് ഇത് ചെയ്യുന്നവൻ ബ്രഹ്മചാരിയുമാണ്
2. - കാമസം പൂർത്തി ഉദ്ദേശിച്ചുള്ള വിവാഹവും തുടർന്നുള്ള പുത്രജനനവും ബ്രഹ്മചര്യമല്ല അധർമ്മവും ആണ്
3 - ഭൗതിക ജീവിതത്തിൽ കാർഷിക ഇനങ്ങൾ സൃഷ്ടിക്കുന്നു അതിനെ സംരക്ഷിക്കുന്നു അതിന് നാശം വിതക്കുന്ന കീടങ്ങളെ സംരക്ഷിക്കുന്നു
4. ഇങ്ങിനെ ധാർമ്മികമായി ഭൗതിക വ്യവഹാരം നടത്തുന്നവൻ ബ്രഹ്മചാരിയാണ് കാരണം ആ ബ്രഹ്മ നിയമം അറിഞ്ഞവനാണ് അഥവാ ജന്മനാ ധർമ്മബോധം വ്യക്തിത്വത്തിന്റെ ഭാഗമായി ത്തീർന്നവനാണ്
5. മറ്റൊന്ന് ചതുരാ ശ്രമത്തിലെ 'കട്ടിക്കാലത്തെ ഘട്ടമാണ് ബ്രഹ്മചര്യം 1 ഗൃഹസ്ഥാശ്രമം - 2 വാനപ്രസ്തം - 3 സംന്യാസം- 4
ഇതിലെ ബ്രഹ്മചര്യ നിയമം ഒരു വിദ്യാർത്ഥിക്ക് ആവശ്യമുള്ള ഗുണങ്ങളാണ്
ഈ രണ്ടു തരത്തിലാണ് ബ്രഹ്മചര്യം വിവക്ഷിക്കപ്പെടുന്നത് അല്ലാതെ വിവാഹം കഴിക്കാത്തവരെ അല്ല സർവ്വാംഗ പരിത്യാഗികളായ വിഷയ വിരക്തി വന്ന യോഗികളും ബ്രഹ്മചാരികളാണ്.
No comments:
Post a Comment