അകൃതവ്രണന്‍
പരശുരാമന്റെ അനുചരനായ ഒരു മഹര്‍ഷി. പരശുരാമന്‍ ശിവനെ പ്രസാദിപ്പിച്ച് അസ്ത്രങ്ങള്‍ വാങ്ങി വരുമ്പോള്‍ ഹിമാലയ പ്രാന്തത്തില്‍വച്ച് ഒരു ബ്രാഹ്മണബാലന്‍ കടുവയുടെ ആക്രമണത്തിനിരയാകുന്നതു കണ്ടു. പരശുരാമന്റെ അമ്പേറ്റ് കടുവ നിലംപതിച്ചു. അന്നുമുതല്‍ പരശുരാമ ശിഷ്യനായിത്തീര്‍ന്ന ആ ബാലനാണ് പില്‍ക്കാലത്ത് അകൃതവ്രണനായി അറിയപ്പെട്ടത്. കടുവയില്‍നിന്ന് വ്രണമുണ്ടാകാതെ രക്ഷപ്പെട്ടതുകൊണ്ട് ഈ പേരു ലഭിച്ചു.
അംബയോടുള്ള ഭീഷ്മരുടെ പെരുമാറ്റത്തില്‍ കുപിതനായ അകൃതവ്രണന്‍ ഭീഷ്മരോടു യുദ്ധം ചെയ്യുവാന്‍ പരശുരാമനെ പ്രേരിപ്പിച്ചു. കുരുക്ഷേത്രയുദ്ധത്തില്‍ കൌരവപക്ഷത്തില്‍നിന്ന് കാലുമാറിയ യുയുത്സുവിന്റെ സാരഥിയായി അകൃതവ്രണന്‍ പ്രവര്‍ത്തിച്ചതായി മഹാഭാരതത്തില്‍ കാണുന്നു. മുറിവേറ്റ് ശരശയ്യയില്‍ കിടന്ന ഭീഷ്മരെ സന്ദര്‍ശിച്ച ഋഷിമാരുടെ കൂട്ടത്തില്‍ അകൃതവ്രണനും ഉള്‍പ്പെട്ടിരുന്നു.
No comments:
Post a Comment