ഗൃഹപ്രവേശം
ഞായറാഴ്ച അവധി ദിവസം ആകയാല്‍ ആളുകളുടെ സൗകര്യം നോക്കി ഗൃഹപ്രവേശത്തിന് മുഹൂര്‍ത്തത്തിനു വേണ്ടി പലരും ജ്യോത്സ്യന്മാരെ സമീപിക്കാറുണ്ട്. പലരും ഞായറാഴ്ച മുഹൂര്‍ത്തം
ഗണിച്ചു കൊടുക്കാറുണ്ട്.
എന്നാല്‍ മുഹൂര്‍ത്ത പദവിയില്‍ വളരെ അസന്നിഗ്ദ്ധമായി പറയുന്ന പ്രമാണമാണ് ഞായറാഴ്ചയും ചൊവ്വാഴ്ചയും ഗൃഹാരംഭമോ ഗൃഹ പ്രവേശമോ പാടില്ല എന്ന്. ഇതിനു അതിന്റേതായ തത്വങ്ങളുണ്ട്. വഹ്നിജ്വാലം എന്നത് ഒരു നരകമാണ്. സൂര്യ ദിവസമായ ഞായറാഴ്ചയും കുജ ദിനമായ ചൊവ്വാഴ്ചയും അഗ്നി കാരകത്വമുള്ള ദിവസങ്ങളാണ്. ഈ ദിവസങ്ങളില്‍ പാല്‍ കാച്ചുന്നത് ഐശ്വര്യ പ്രദമല്ല. കാര്യം മൂല മഘാന്ന... എന്ന് തുടങ്ങുന്ന ശ്ലോകത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.
ആയതിനാല്‍ ഞായര്‍ ചൊവ്വ എന്നീ ദിവസങ്ങളിലെ ഗൃഹപ്രവേശം ഒഴിവാക്കണം. ആളുകളുടെ സൌകര്യമാണ് മുഖ്യമെങ്കില്‍ ഞായറാഴ്ച പ്രത്യേകം വിരുന്നുകളോ മറ്റോ സംഘടിപ്പിക്കുക. ചടങ്ങ് മുഹൂര്‍ത്തം അനുസരിച്ച് തന്നെ നടത്തുക. സല്ക്കര്‍മ്മങ്ങള്‍ക്ക് മുഹൂര്‍ത്തം ആണ് പ്രധാനം; സൗകര്യം അല്ല എന്ന് മനസ്സിലാക്കണം.
വളരെ നല്ല കാര്യമാണു താങ്കൾ പറഞ്ഞത്.
ReplyDeleteഈ
ബ്ലോഗ് കണ്ടിരുന്നില്ല
ഫോളോ ചെയ്യുന്നു. .
കേന്ദ്രത്തിലും അഷ്ടമത്തിലും പാപഗ്രഹങ്ങള്‍ നില്‍ക്കാതെയും പന്ത്രണ്ടാമിടം ശുദ്ധമായും വ്യാഴം ലഗ്നത്തിലും ശുക്രന്‍ കേന്ദ്രത്തിലും പാപഗ്രഹങ്ങള്‍ 3, 6, 11 ഭാവങ്ങളിലും നില്‍ക്കുമ്പോള്‍ ഇടവമോ കുംഭമോ രാശ്യൂദയ സമയം നൂതനഗൃഹപ്രവേശനത്തിന് അത്യുത്തമമാണ്.
ReplyDelete