15 August 2016

ചാന്താട്ടം

ചാന്താട്ടം

ചാന്താട്ടമുള്ള കെരളതിലെ അപൂർവ്വ ക്ഷെത്രങളിലൊന്നാണു ചെട്ടികുളങര. പച്ചതെക്കികാതൽ,പച്ചക്കർപ്പൂരം,രാമച്ചം,ചന്ദനംതടി,രക്തചന്ദനം,കസ്തൂരി,കുങ്കുമം,എള്ളെണ്ണ എന്നീ അഷ്ടദ്രെവ്യങൾ ചെർത് പ്രെതെകരീതിയിൽ വാറ്റിയെടുക്കുന്ന ദ്രാവക രൂപതിലുള്ള മിസ്രതം 9 കുടങളിലാക്കി പൂജിച്ച് ഉച്ചപൂജയുടെ സ്നാനഘട്ടതിൽ മൂലബിംബമായ ദാരുഷിൽപ്പതിൽ അഭിഷെകം ചെയ്യുന്ന രീതിയാണു ചാന്ദാട്ടം.

ദേവീപ്രീതിക്കായി നടത്തുന്ന ചടങ്ങാണു ചാന്താട്ടം. ഭദ്രകാളീക്ഷേത്രങ്ങളിലാണു സാധാരണ ചാന്താട്ടം നടക്കാറുള്ളത്. അവയിൽ തന്നെ ദാരുശിൽപ്പങ്ങളിലാവാഹിച്ചു ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലാണ് ഇതിന്‍റെ പ്രാധാന്യം.
കൊടുങ്ങല്ലൂർ ശ്രീ കുരുംബക്കാവ്, പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന്, തെക്ക് ചെട്ടികുളങ്ങരക്ഷേത്രം എന്നിവിടങ്ങളിലും വടക്കൻ മലബാറിലെ ചില ക്ഷേത്രങ്ങളിലും ചാന്താട്ടം പതിവുണ്ട്.

സാധാരണജനങ്ങളുടെ വഴിപാട് എന്ന നിലയിൽ മേൽ സൂചിപ്പിച്ച സന്നിധാനങ്ങളിൽ ചാന്താട്ടം നടത്തുന്നതിനു ചില പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. കോട്ടയം ജില്ലയിൽ, വൈക്കം-പാലാ റൂട്ടിൽ മണ്ണയ്ക്കനാട് എന്ന ഗ്രാമത്തിൽ നൂറ്റാണ്ടുകളായി കുടികൊള്ളുന്ന കാവിൽ ഭഗവതിക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്താനുള്ള സൗകര്യമുണ്ട്. ശാന്തസ്വരൂപിണിയായ ബാലഭദ്രയാണ് ഇവിടത്തെ സങ്കൽപ്പം. പടിഞ്ഞാറു ദർശനം. മനയത്താറ്റ് കുടുംബത്തിനു താന്ത്രികാവകാശവും ചില വിശേഷ ചടങ്ങുകളുടെ അധികാരം മേതിരി കൊണ്ടമറുകിനുമാണ് നിലനിൽക്കുന്നത്.

ഈ ദാരുശിൽപ്പത്തിലാടാന്‍ ഉപയോഗിക്കുന്ന ചാന്ത് തേക്കിന്‍റെ കറയാണ്. സാധാരണ ചാന്ത് തൊട്ടാൽ പൊള്ളുമെങ്കിലും ആടിയ ശേഷം ലഭിക്കുന്ന പ്രസാദം ഭക്തർക്കു നെറ്റിയിൽ ചാർത്താവുന്നതാണ്. നേരത്തേ ബുക്ക് ചെയ്യുന്ന പക്ഷം ഭക്തജനങ്ങൾക്കു ഇതിൽ പങ്കെടുക്കാനെളുപ്പമുണ്ട്

No comments:

Post a Comment