15 June 2016

മനുസ്മൃതി [ജഗൽസൃഷ്ടി]

*മനുസ്മൃതി [ജഗൽസൃഷ്ടി]*

ലക്ഷണങ്ങൾ കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത വിധം ഈ ജഗത്ത് അന്ധകാരത്തിലായിരുന്നു. അതുകൊണ്ടു തന്നെ പ്രത്യക്ഷാദിപ്രമാണങ്ങളാൽ അറിയപ്പെടാതെ എല്ലാം നിദ്രയിലാണ്ടതു പോലെ അയിരുന്നു.

സ്വയംഭൂവായ ദഗവാൻ ഇന്ദ്രിയങ്ങൾക്കതീതനായി, ആകാശാദി മഹാഭൂതങ്ങളെ പ്രകാശിപ്പിച്ചും പ്രളയ തമസ്സിനെ ഭേദിച്ചു.

സുക്ഷമത നിമിത്തം ബാഹ്യേന്ദ്രിയങ്ങൾക്ക് വിഷയീഭവിക്കാതെ, അതീന്ദ്രിയ ഗ്രാഹ്യനായിരിക്കുന്ന പരമാത്മാവ്, സർവ്വഭൂതമയനായി മഹദാദി കാര്യരൂപേണ പ്രകാശിച്ചു.

സ്വശരീരത്തിൽ നിന്ന് നാനാതരത്തിലുള്ള പ്രജകളെ സൃഷ്ടിക്കണമെന്ന് തീരുമാനിച്ച് പരമാത്മാവ് ആദ്യം ജലത്തെ സൃഷ്ടിച്ചു. ആ ജലത്തിൽ തന്റെ ശക്തിരൂപമായ ബീജത്തെ നിക്ഷേപിച്ചു.

ആ ബീജം സുവർണ്ണ പ്രഭയാർന്ന ആയിരം സൂര്യതേജസ്സോടു കൂടിയ അണ്ഡമായിത്തീർന്നു. സർവ്വലേകപിതാമഹനായ ബ്രഹ്മാവ് ആ അണ്ഡത്തിൽ ജനിച്ചു.

നരൻ എന്ന പരമാത്മാവിന്റെ സന്താനങ്ങളാകയാൽ ജലത്തിന് നാരം എന്നു പറയുന്നു. നാരങ്ങൾ, പരമാത്മാവിന്റെ അയനം ആകയാൽ പരമാത്മാവ് " നാരായണൻ " എന്ന് അറിയപ്പെടുന്നു.

എല്ലാത്തിന്റെയും കാരണഭൂതമായ, ഇന്ദ്രിയങ്ങൾക്ക് വിഷയിഭവിക്കപ്പെട്ട ആ പുരുഷനെ *ബ്രഹ്മാവ്* എന്ന് എല്ലവരും പ്രകീർത്തിക്കുന്നു.

അ അണ്ഡത്തിൽ ഒരു സംവത്സരം വസിച്ച ശേഷം മനോബലത്താൽ ബ്രഹ്മാവ് അതിനെ രണ്ടായി പങ്കുത്തു

ആ അണ്ഡങ്ങളെക്കൊണ്ട് സ്വർഗ്ഗത്തേയും, ഭൂമിയേയും നിർമ്മിച്ച. അവയുടെ മദ്ധ്യത്തിൽ ആകാശത്തേയും, എട്ടു ദിക്കുകളെയും, സമുദ്രമെന്ന, ജലത്തിന്റെ ശാശ്വതസ്ഥാനത്തെയും നിർമ്മിച്ചു.

ബ്രഹ്മാവ് തന്നിൽനിന്ന് തന്നെ സത്തും അസത്തുമായ മനസ്സിനെ സൃഷ്ടിച്ചു. മനസ്സിൽ നിന്ന് ഈശ്വര നെന്നഭിമാനിക്കുന്ന അഹങ്കാരത്തെയും സൃഷ്ടിച്ചു.

അഹങ്കാരത്തിൽ നിന്ന് മഹത്തത്ത്വത്തെ സൃഷ്ടിച്ചു. സത്വ - രജ - സ്തമമെന്നാ ത്രിഗുണങ്ങളായ എല്ലാ വസ്തുക്കളും, വിഷയഗ്രാഹകങ്ങളായ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും നിർമ്മിക്കപ്പെട്ടു.

അലൗകിക ശക്തിയുള്ള ആറെണ്ണത്തിന്റെയും - അതിസൂക്ഷ്മങ്ങളായ അംശങ്ങളെ സ്വന്തം വികാരങ്ങളിൽ യോജിപ്പിച്ച് പരമാത്മാവ്, മനുഷ്യർ, തിര്യക്കുകൾ, സ്ഥാവരങ്ങൾ എന്നി സർവ്വഭൂതങ്ങളെയും നിർമ്മിച്ചു.

ബ്രഹ്മാവിന്റെ ശരീര അവയവങ്ങളായ അഞ്ച് തന്മാത്രകളും, അഹങ്കാരവുമെന്ന മൂർത്തരൂപം കൊണ്ട ബ്രഹ്മത്തെ മനീഷികൾ *"ശരീര"* മെന്നു പറയുന്നു.

ശബ്ദാദി പഞ്ചതന്മാത്രാ രൂപേണ സ്ഥിതി ചെയ്യുന്ന ബ്രഹ്മാവിനെ കർമ്മ സഹിതങ്ങളായ പഞ്ചമഹാഭൂതങ്ങൾ പ്രാപിക്കുന്നു. അതുപോലെ അതിൽനിന്ന് സൂക്ഷ്മാവയവങ്ങളോടു കൂടിയ സർവഭൂതജനകമായ മനസ്സും ജനിക്കുന്നു.

മഹദഹങ്കാരതന്മാത്രകളായ  ആ ഏഴു പുരുഷന്മാരുടെ സൂക്ഷ്മ മൂത്തിമാത്രകളിൽ നിന്ന് നശ്വരമായ ഈ ജഗത്തുദ്ഭവിക്കുന്നു.

*ഇവയിൽ ആദ്യമാദ്യം വരുന്നവയുടെ ഗുണം പിന്നാലെ വരുന്നവ പ്രാപിക്കുന്നു. അവയിൽ ഏത് എത്രാമത്തേതാണോ അത് അത്രയും ഗുണമുള്ളതായിതീരും.*

ആ പരമാത്മാവ് വേദശബ്ദത്തിൽ നിന്നും ഗ്രഹിച്ച നാമങ്ങളും കർമ്മങ്ങളും നൽകി ലൗകിക സമ്പ്രദായം സ്ഥാപിച്ചു.

അനന്തരം ബ്രഹ്മാവ് ഇന്ദ്രാദി ദേവന്മാരേയും കർമ്മശീലരായ പ്രാണികളേയും സൂക്ഷ്മരൂപികളായ സാധ്യന്മാരുടെ സാധ്യന്മാരുടെ ഗണത്തേയും നിത്യമായ യജ്ഞത്തേയും സൃഷ്ടി.

ബ്രാഹ്മാവ് യജ്ഞങ്ങളുടെ നിർവഹണത്തിനു വേണ്ടി അഗ്നി, വായു, രവി, എന്നിവയിൽ നിന്ന് അപൗരുഷേയവുമായ *ഋക്ക്, യജുസ്സ്, സാമം* എന്നീ മൂന്നു വേദങ്ങളെയും കറന്നെടുത്തു.

പിന്നീട് ബ്രഹ്മാവ് കാലത്തേയും കാലവിഭാഗങ്ങളേയും നക്ഷത്രങ്ങളേയും സൂര്യാദി ഗ്രഹങ്ങളെയും നദികളേയും സമുദ്രങ്ങളേയും പർവ്വതങ്ങളേയും സമതലങ്ങളേയും നിമ്നോന്നതങ്ങളെയും സൃഷ്ടിച്ചു.

ബ്രാഹ്മാവ് ദേവാദികളായ പ്രജകളെ സൃഷ്ടിക്കാനാഗ്രഹിച്ച് തപസ്സ്, വാക്ക്, മനസ്സന്തോഷം, കാമം, ക്രോധം, എന്നിവയെയും സൃഷ്ടിച്ചു.

കർത്തവ്യാ കർത്തവ്യങ്ങളെ വേറിട്ട റിയുന്നതിന് പ്രജകളെ ബന്ധിപ്പിക്കുകയും ചെയ്തു.

പഞ്ചമഹാഭൂതങ്ങളുടെ സൂക്ഷ്മ തന്മാത്രകളും ചേർന്നാണ് മേല്പറയുന്ന ജഗത്തു മുഴുവനും സഷ്ടിക്കുന്നത്.

സൃഷ്ട്യാദിയിൽ ബ്രാഹ്മാവ് ഏതൊരു ജീവിയെ ഏതു കർമ്മത്തിൽ നിയേഗിച്ചുവോ, ആ ജാതിവിശേഷം വീണ്ടു സൃഷ്ടിക്കപ്പെടുമ്പോഴും സ്വകർമ്മവശാൽ അതേ ക്രിയതന്നെ അനുഷ്ഠിക്കുന്നു.

ഹിംസ്രകർമ്മവും അഹിംസ്രകർമ്മങ്ങളും, മൃദുകർമ്മവും ക്രൂരകർമ്മവും, ധർമ്മാ ധർമ്മങ്ങളും, സത്യങ്ങളും അസത്യങ്ങളും പ്രജാപതി സൃഷ്ടിയുടെ ആരംഭത്തിൽ ആർക്കൊക്കെ കല്പിച്ചുവോ അവരവർക്ക് പിൽക്കാലത്തും ആ കർമ്മങ്ങൾ തന്നെ സ്വയം സിദ്ധിച്ചു.

വസന്താദികളായ ഋതുക്കൾ കാലാകാലങ്ങളിൽ ഋതുചിഹ്നങ്ങളെ പ്രാപിക്കുന്നതു പോലെ ദേഹികൾ സ്വയം തങ്ങൾക്ക് അനുയോജ്യമായ കർമ്മങ്ങളെ പ്രാപിച്ചുവന്നു.

ലോകാഭിവൃദ്ധിക്കായി ബ്രാഹ്മാവ് തന്റെ തന്നെ മുഖം, ബാഹു, ഊരു, പാദം എന്നീവയിൽ നിന്ന് ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ വർണ്ണങ്ങളെ യഥാക്രമം നിർമ്മിച്ചു.

ബ്രാഹ്മാവ് സ്വദേഹത്തെ രണ്ട് ഭാഗങ്ങളാക്കിയിട്ട് യഥാക്രമം സ്ത്രിയും പുരുഷനു മായിത്തീർന്നു. ആ സ്ത്രീയിൽ നിന്ന് "വിരാട് " പുരുഷൻ ജനിച്ചു.

അല്ലയോ ശ്രേഷ്ഠ ബ്രാഹ്മണരേ!! ആ വിരാട് പുരുഷൻ തപസ്സുചെയ്ത് ആരെയാണോ സ്വയം സൃഷ്ടിച്ചത്, അവൻ സകലത്തിന്റെയും സ്രഷ്ടാവായ ഞാൻ *[മനു]* തന്നെയാണെന്ന് അറിയുക.

പ്രജകളെ സൃഷ്ടിക്കാനാഗ്രഹിച്ചു കൊണ്ട് ഘോരതപസ്സു ചെയ്തിട്ട് ആദ്യം പ്രജാപതികളെന്നറിയപ്പെടുന്ന പത്തു മഹർഷിമാരെ സൃഷ്ടിച്ചു.

*മരീചി, അ ത്രി, അംഗിരസ്റ്റ്, പുലസ്ത്യൻ, പുലഹൻ, ക്രതു, പ്രചേതസ്സ്, വസിഷ്ഠൻ, ഭൃഗു, നാരദൻ* എന്നിവരാണ് പ്രജാപതികളായ പത്ത് മഹർഷിമാർ.

ഈ പത്തു പ്രജാപതികൾ തേജസ്വികളായ മറ്റ് ഏഴു മനുക്കളേയും ദേവന്മാരെയും സ്വർഗ്ഗാദി സ്ഥാനങ്ങളേയും മഹർഷിമാരേയും സൃഷ്ടിച്ചു.

ഈ പ്രജാപതിമാർ യക്ഷന്മാർ, രക്ഷസ്സുകൾ, പിശാചങ്ങൾ, ഗന്ധർവന്മാർ, അപ്സരസ്സുകൾ, അസുരന്മാർ, നാഗങ്ങൾ, മുതലായ സർപ്പങ്ങൾ, പക്ഷികൾ, പിതൃഗണങ്ങൾ എന്നിവരെയെല്ലാം വെവ്വേറെ സൃഷ്ടിച്ചു.

മിന്നലുകൾ, ഇടിത്തീയ്, മേഘങ്ങൾ, രോഹിതങ്ങൾ, മഴവില്ലുകൾ, കൊള്ളിമീൻ, ഇടിമുഴക്കം, മാൽനക്ഷത്രങ്ങൾ, ജ്യേതിസ്സുകൾ എന്നിവയെല്ലാം സൃഷ്ടിക്കപ്പെട്ടു.

കിന്നരന്മാർ, വാനരന്മാർ, മത്സ്യങ്ങൾ, പശുക്കൾ, മൃഗങ്ങൾ, ഇരുവരിയിലും ദന്തങ്ങളുള്ള വ്യാഘ്രം മുതലായ വ്യാളികളെയും, മനുഷ്യരെയും സൃഷ്ടിച്ചു.

കൃമികൾ, കീടങ്ങൾ, ശലഭങ്ങൾ, പേൻ, ഈച്ച, മൂട്ട, കാട്ടീച്ച, കൊതുകു വർഗ്ഗം വിവിധങ്ങളായ സ്ഥാവരങ്ങൾ എന്നിവയും സൃഷ്ടിക്കപ്പെട്ടു.

എന്റെ നിർദ്ദേശപ്രകാരം കഠിന തപസ്സനുഷ്ഠിച്ചതിനു ശേഷം ഈ പ്രജാപതികൾ സ്ഥാവരജംഗമങ്ങളെയെല്ലാം അതതിന് ചേർന്ന കർമ്മങ്ങളോടുകുടി സൃഷ്ടിച്ചു.

ആർക്ക് ഏതു കർമ്മമാണോ പുർവാചാര്യന്മാരാൽ പറമപ്പെട്ടിരിക്കുന്നത് എന്നും അവരുടെ ജന്മം ക്രമത്തേയും ഞാൻ നിങ്ങളോടു പറയാം.

പശുക്കൾ, മൃഗങ്ങൾ, ഇരുവരിയിലും ദന്തങ്ങളുള്ള മൃഗങ്ങൾ, രക്ഷസ്സുകൾ, പിശാചുക്കൾ, മനുഷ്യർ, എന്നിവയെല്ലാം *"ജരായുജ"* ങ്ങളാകുന്നു.

പക്ഷികൾ, സർപ്പങ്ങൾ, മുതലകൾ, മത്സ്യങ്ങൾ, ആമകൾ എന്നിങ്ങനെ കരക്കുണ്ടാകുന്നവയും വെള്ളത്തിൽ ഉണ്ടാകുന്നവയും *"അണ്ഡജ"* ങ്ങളാകുന്നു.

കാട്ടീച്ച, കൊതുക്, പേൻ, ഈച്ച, മൂട്ട എന്നിവയും അതുപോലെ താപത്താൽ ഉണ്ടാകുന്ന തേനീച്ച, എറുമ്പ്, മുതലായവയും *"സ്വേദജ"* ങ്ങളാകുന്നു.

വിത്തിൽ നിന്ന് മുളയ്ക്കുന്നവയും, കൊമ്പ് - മരം - ശിഖരങ്ങളിൽ നിന്നുണ്ടാകുന്നവയും *"ഉദ്ഭിജങ്ങളാണ്"*. ഇവയെല്ലാം *"സ്ഥാവരങ്ങളുമായിരിക്കും"*. പൂക്കളും കായ്കളുമുണ്ടായി ഫലപാകത്തോടെ നശിക്കുന്നവയും ബഹുപൂഷ്പഫലയുക്തങ്ങളുംമായ ഔഷധികളും "ഉദ്ഭിജങ്ങളാകുന്നു".

വൃക്ഷങ്ങൾ രണ്ടു തരത്തിലാണന്ന് പറയപ്പെട്ടിരിക്കുന്നു. പൂവുണ്ടായി കായ്ക്കുന്ന വൃക്ഷങ്ങളും പൂക്കാളില്ലാതെ കായകളുണ്ടാകുന്ന *"വനസ്പതികളും"*.

മുല്ല തുടങ്ങിയവ *"ഗുച്ഛങ്ങൾ"* കരിമ്പ് ശരപ്പുല്ല് തുടങ്ങിയവ *"ഗുലമങ്ങൾ "* പടർന്നു വളരുന്ന തൃണവർഗ്ഗങ്ങൾ മുതലായവ വിത്തിൽ നിന്നും മുളയ്ക്കുന്നവയാണ്.

ഈ വൃക്ഷലതാദികൾ, വിചിത്ര ദു:ഖമുണ്ടാക്കുന്നതും, അധർമ്മം നിമിത്തം അജ്ഞാനത്താൽ ആവൃതങ്ങളായി അന്തശ് ചൈതന്യയുക്തങ്ങളായി സുഖദു:ഖ അനുഭവങ്ങളോടെ വർത്തിക്കുന്നു.

ദു:ഖബാഹുല്യത്താൽ ഘോരവും നശ്വരവുമായ സംസാരത്തിൽ, ബ്രഹ്മാവു മുതൽ സ്ഥാവരങ്ങൾ വരെയുള്ളവയുടെ സൃഷ്ടി പ്രകാരം പറയപ്പെട്ടു.








No comments:

Post a Comment