*ചുവരുകളില്‍ കാമസൂത്ര കൊത്തിവച്ച 7 ക്ഷേത്രങ്ങള്‍*
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളേക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കുമായിരിക്കും. ഖജുരാഹോ ക്ഷേത്ര ചുമരിലെ രതിശില്‍പങ്ങള്‍ അത്രയ്ക്ക് പ്രശസ്തമാണ്. നിരവധി ആളുകളാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്. ഖജുരാഹോ ക്ഷേത്രം പോലെ അത്ര പ്രശസ്തമല്ലെങ്കിലും രതിശില്‍പങ്ങള്‍ കൊത്തിവച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. അവയില്‍ ഒന്നാണ് ഒറീസയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. രതിശില്‍പങ്ങളുടെ പേരില്‍ അല്ലാ ഈ ക്ഷേത്രം പ്രശസ്തമായത്. എങ്കിലും കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രത്തിലെ രതിശില്‍പങ്ങള്‍ പ്രശസ്തമാണ്. ഖജുരാഹൊ ചിത്രങ്ങൾ കാണാം രതിശില്‍പങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയിലെ 8 ക്ഷേത്രങ്ങള്‍ നമുക്ക് പരിചയപ്പെടാം. സൗകര്യം കിട്ടുമ്പോള്‍ ഭാര്യയേകൂട്ടി അവിടേയ്ക്ക് ഒന്ന് യാത്ര ചെയ്യുകയും ചെയ്യാം.
👉 *01. മാര്‍ക്കണ്ടേശ്വര ക്ഷേത്രം*
മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലാണ് മാര്‍ക്കണ്ടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെയിന്‍ഗംഗ നദിയുടെ സാമിപ്യം ക്ഷേത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഇവിടുത്തെ രതിശില്‍പങ്ങളാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ഇവിടുത്തെ രതിശില്‍പങ്ങള്‍ നിര്‍മ്മിച്ചത് ഭൂതങ്ങളാണെന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്. നാഗ്പൂരില്‍ നിന്ന് ഒരു ടാക്സി വിളിച്ച് ഇവിടെ എത്തിച്ചേരാം.
👉 *02. സൂര്യ ക്ഷേത്രം*
കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം ഒരു നിര്‍മ്മാണ വിസ്മയം തന്നെയാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലാ. ഏഴ്‌കുതിരകള്‍ വലിക്കുന്ന വലിയ ഒരു രഥത്തിന്റെ ആകൃതിയാണ് ഈ ക്ഷേത്രത്തിന്. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ ചുമരുകളില്‍ ചില രതിശില്‍പങ്ങള്‍ കാണാം. ഖജുരാഹോയിലെ ശില്‍പങ്ങളെ പോലെ തന്നെയാണ് ഈ ശില്‍പവും.
👉 *03. മൊധേറയിലെ സൂര്യക്ഷേത്രം*
ഗുജറാത്തിലാണ് മൊധേറ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സൂര്യ ക്ഷേത്രം പ്രശസ്തമാണ്. അഹമ്മദാബാദിന് 102 കിലോമീറ്റര്‍ അകലെയായി പുഷ്പവതി നദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സോളാങ്കി ഭരണകാലത്ത് എ ഡി 1026ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ഈ ക്ഷേത്രത്തിന്റെ പുറം ചുമരുകളില്‍ രതിശില്‍പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.
👉 *04. രണക്‌പൂര്‍ ജൈന ക്ഷേത്രം*
ഹിന്ദു ക്ഷേത്രങ്ങളില്‍ മാത്രമല്ല ജൈന, ബുദ്ധ ക്ഷേത്രങ്ങളിലും രതിശില്പങ്ങള്‍ കൊത്തിവച്ചിരിക്കുന്നതായി കാണാം. അതിനുദാഹരണമാണ് രാജസ്ഥാനിലെ രണക്‌പൂര്‍ ജൈന ക്ഷേത്രം. ജൈനമതസ്ഥരുടെ അഞ്ച് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് രണക്പൂര്‍ ക്ഷേത്രം. ആരവല്ലി പവര്‍തനിരകളുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാന്‍ ആദിനാഥ് ആണ്.
👉 *05. പദവലി ക്ഷേത്രം*
മധ്യപ്രദേശിലെ ചമ്പല്‍ പ്രവശ്യയിലാണ് പഡാവലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും ശില്‌പാലംകൃതമായ ക്ഷേത്രമാണ് ഇത്. കല്ലില്‍ കൊത്തിയെടുത്ത വളരെ ഡീറ്റയില്‍ ആയിട്ടുള്ള ശില്‍പങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇതിന്റെ ശില്‍പ ഭംഗിയാല്‍ മിനി ഖജുരാഹോ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
👉 [06. ഭോറാംദിയോ ക്ഷേത്രം* ഛത്തീസ്ഗഡിലെ കബീര്‍ധാമിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ഭോറാംദിയോ ക്ഷേത്രം. അതിമനോഹരമായ ശില്പഭംഗിയുമായി ഖജുരാഹോ ക്ഷേത്രത്തെ ഓര്‍മ്മിക്കുന്നതാണ് ഇവിടുത്തെ ഈ ക്ഷേത്രം. അതുകൊണ്ട് തന്നെ ഛത്തീസ്ഗഢിന്‍റെ ഖജുരാഹോ എന്നും ഈ ക്ഷേത്രത്തിന് വിളിപ്പേരുണ്ട്.
👉 07. ഖജുരാഹോ ക്ഷേത്രം, മധ്യപ്രദേശ് രതിശില്പങ്ങള്‍ക്ക് ഏറ്റവും പേരുകേട്ട സ്ഥലമാണ് ഖജുരാഹോ. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. ഖജുരാഹോ ടൂറിസം അവിടുത്തെ ക്ഷേത്രങ്ങളെ അസ്പദമാക്കിയാണ്. ചെങ്കല്ലില്‍ നിര്‍മ്മിച്ച, കല്ലില്‍ കൊത്തിയ വിശിഷ്ടവും, വ്യക്തവുമായ കാമത്തിന്‍റെ ചിത്രണങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
No comments:
Post a Comment