24 June 2016

ഹിന്ദു മതം എന്നൊന്നുണ്ടോ?

ഹിന്ദു മതം എന്നൊന്നുണ്ടോ? ഹിന്ദുക്കൾ അമ്പലത്തിൽ പോകേണ്ട ആവശ്യമുണ്ടോ?

ഏതെങ്കിലും ഒരു കാലഘട്ടത്തിൽ ഏതെങ്കിലും ഒരു ദേശവിശേഷത്തിൽ ജീവിച്ച ഒരു വ്യക്തി, അയാളൊരു തത്വ ചിന്തകനാകാം, ഒരു സമൂഹ പരിഷ്കർത്താവാകാം, ഒരു ആത്മീയാചാര്യനാകാം, ആരോ ആകാം.. പക്ഷെ സമൂഹത്തിലൊരു പ്രഭാവമുള്ള വ്യക്തി, മുന്നോട്ട് വച്ച ചില ആശയങ്ങൾ, ഈ ലോകമെന്ത്? ഈ ലോകജീവിതത്തിൽ നമ്മുടെ ലക്ഷ്യമെന്ത്? മാർഗമെന്ത് തുടങ്ങിയ ആശയങ്ങളെ അയാൾ മുന്നോട്ട് വച്ച ആശയങ്ങളെ ഒരു ജനസമൂഹം സ്വീകരിച്ച് ജീവിതം വാർത്തെടുക്കുമ്പോഴാണ് ഒരു മതം രൂപപ്പെടുന്നത്. ഉദാഹരണം മുഹമ്മദ് മുന്നോട്ട് വച്ച ആശയങ്ങളെ പിൻപറ്റി മുഹമ്മദീയന്മാർ, മുസ്ലീങ്ങൾ എന്ന് നമ്മളിന്ന് പറയുന്നവരുണ്ടായി. അല്ലെങ്കിൽ സെയിന്റ് പോൾ മുന്നോട്ട് വച്ച ആശയങ്ങളെ പിൻപറ്റി കൃസ്ത്യൻസ് അല്ലെങ്കിൽ കൃസ്ത്യാനികൾ ഉണ്ടായി. എന്നാൽ ഹിന്ദു ധർമ്മം, സനാതനധർമ്മം, വൈദിക ധർമ്മം എന്നൊക്കെ പറയുന്നത് മതമല്ല. അത് ധർമ്മമാണ്. എന്താ ധർമ്മം?  അണു മുതൽ ബ്രഹ്മാണ്ഡം മുതൽ സകലത്തേയും ചെർത്ത് ധരിക്കുന്ന മൂല്യങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിക്കുന്നതാണ് ധർമ്മം. അത് കൊണ്ട് മതവും ധർമ്മവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം..

No comments:

Post a Comment