നാലും കടം കൊണ്ടവന്‍ കൃഷി ചെയ്യരുത് എന്തുകൊണ്ട്?
നാലും കടം കൊണ്ടവന്‍ കൃഷി ചെയ്യരുത് എന്നൊരു വിശ്വാസം കേരളത്തിലെ കാര്‍ഷിക വൃദ്ധിയുമായി ബന്ധപ്പെട്ടുണ്ട്. വിത്ത്, പോത്ത്, വല്ലി, പണി ഇവ നാലും കടം വാങ്ങി ആരും കൃഷി ചെയ്യാന്‍ പാടില്ല. വിതയ്ക്കേണ്ട വിത്തും ഉഴവു നടത്തേണ്ട പോത്തും നിലമൊരുക്കേണ്ടതിന്‍റെ പണവും ജോലി ചെയ്യേണ്ടുന്ന പണിക്കാരെയും കടം കൊണ്ട് കൃഷി ചെയ്‌താല്‍ വിളവെടുക്കുമ്പോള്‍ കടം തീര്‍ക്കാനെ അതുകൊണ്ട് ഉപകരിക്കു. പ്രകൃതി കനിഞ്ഞില്ലെങ്കില്‍ വിളവ് മോശമായാല്‍ വീണ്ടും കടം വാങ്ങിച്ചാലേ ആദ്യത്തെ കടം വീട്ടാനാകു. ഇത് കൊണ്ടാണ് ഇത് നാലും സ്വന്തമായുള്ളവര്‍ കൃഷി ചെയ്‌താല്‍ മതിയെന്ന് പറയുന്നത്.
No comments:
Post a Comment