17 June 2016

ശൈവയന്ത്രങ്ങള്‍

ശൈവയന്ത്രങ്ങള്‍

പഞ്ചാക്ഷരയന്ത്രം :-
പഞ്ചാക്ഷരം എന്ന് പേരായ ഈ യന്ത്രം സകലവിധ സുഖങ്ങളെ ഉണ്ടാക്കുന്നതും, സകല അഭീഷ്ടങ്ങളേയും സാധിപ്പിക്കുന്നതുമാകുന്നു. 

അഘോരയന്ത്രം :-
അഘോരം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്നവര്‍ ഗ്രഹപ്പിഴകളെക്കൊണ്ടുള്ള ഉപദ്രവങ്ങളും, രോഗപീഡകളും ഭയവും ഉണ്ടാകയില്ല, ഉണ്ടായിരുന്നവ നശിയ്ക്കുകയും ചെയ്യും.

മൃത്യുഞ്ജയയന്ത്രം - 1 :-
ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ കുഷ്ഠം മുതലായ എല്ലാ ഭയങ്കരരോഗങ്ങളില്‍നിന്നും സുഖപ്പെട്ടവനായി ആരോഗ്യദൃഢഗാത്രനായി വളരെക്കാലം ജീവിച്ചിരിക്കും. അയാള്‍ക്ക്‌ രാജാക്കന്മാരേയോ യമനെത്തന്നെയോ ഭയപ്പെടേണ്ടിവരില്ല.

മൃത്യുഞ്ജയയന്ത്രം - 2 :-
ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ വിഷബാധ, പനി, ശിരോരോഗങ്ങള്‍ എന്നിവ നശിക്കുന്നതും, ശ്രീ വിജയം, കാന്തി, ഓജസ് ഇവകള്‍ വര്‍ദ്ധിയ്ക്കുന്നതും, സര്‍വ്വാഭീഷ്ടങ്ങളും സാധിയ്ക്കുന്നതുമാകുന്നു.

മൃത്യുഞ്ജയയന്ത്രം - 3 :-
ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ എല്ലാവിധ രോഗങ്ങളേയും, ആഭിചാരങ്ങളേയും നശിപ്പിക്കും. എല്ലാ വിധ സൗഭാഗ്യങ്ങളേയും പ്രദാനം ചെയ്യും.

മൃത്യുഞ്ജയയന്ത്രം - 4 :-
ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ സര്‍വ്വവിധഭയങ്ങളേയും നശിപ്പിയ്ക്കും, വിഷബാധ, ഭൂതോപദ്രവം, അപമൃത്യു, രോഗങ്ങള്‍, മോഹാലസ്യം, ദുഃഖം ഇവയെല്ലാം നശിപ്പിക്കുന്നതും സമ്പത്സമൃദ്ധിയേയും യശസ്സിനേയും വര്‍ദ്ധിപ്പിയ്ക്കുന്നതുമാണ്.

മൃതസഞ്ജീവനിയന്ത്രം :-
ഈ മൃതസഞ്ജീവനിയന്ത്രത്തെ സ്വര്‍ണ്ണത്തകിടില്‍ എഴുതി പ്രാണസ്ഥാപനം ചെയ്ത് പരമശിവനെ വേണ്ടതുപോലെ പൂജിയ്ക്കുകയും മന്ത്രസംഖ്യ കഴിയ്ക്കുകയും, സമ്പാതസ്പര്‍ശം ചെയ്യുകയും ചെയ്ത് കണ്ഠാഭരണം, മോതിരം, വള മുതലായ ഏതെങ്കിലും ആഭരണങ്ങളിലാക്കി ധരിയ്ക്കണം. എന്നാല്‍ അവന്‍ മരിയ്ക്കുവാന്‍ അടുത്തിരിയ്ക്കുന്നുവെങ്കില്‍ കൂടി ഈ യന്ത്രത്തിന്‍റെ പ്രഭാവം കൊണ്ട് ആ മരണത്തില്‍ നിന്ന് വിമുക്തനായി ആരോഗ്യത്തോടുകൂടിതന്നെ വളരെക്കാലം ജീവിചിരിക്കുന്നതുമാകുന്നു.

ശരഭയന്ത്രം - 1 :- 
ഈ യന്ത്രം ശത്രുക്കളുടെ വായ, കണ്ണ്, ചെവി, ഗതി, വാക്ക് ഇതുകളെയെല്ലാം സ്തംഭിപ്പിക്കുന്നതാകുന്നു.

ശരഭയന്ത്രം - 2 :- 
ഈ യന്ത്രം ധരിച്ചാല്‍ ഭൂതബാധ, അപസ്മാരം, ശത്രുക്കളുടെ ഉപദ്രവം എന്നിവ നശിക്കുന്നതും സകലവിധത്തിലുള്ള രക്ഷ ലഭിയ്ക്കുന്നതുമാകുന്നു.

കുബേരയന്ത്രം :- 
ഈ കുബേരയന്ത്രം ചതു൪ത്ഥികാദികളായ എല്ലാ വിഷമജ്വരങ്ങളേയും ക്ഷണത്തില്‍ ഹനിയ്ക്കുന്നതും സകലവിധത്തിലുള്ള ആപത്തുകളെ നശിപ്പിച്ചു രക്ഷിയ്ക്കുന്നതും എതിരില്ലാത്ത പ്രഭാവത്തോടുകൂടിയതുമാകുന്നു.

വീരഭദ്രയന്ത്രം - 1 :- 
ഈ വീരഭദ്രയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകലവിധ സുഖങ്ങളേയും അനുഭവിപ്പാന്‍ സംഗതി വരുന്നതാണ്.

വീരഭദ്രയന്ത്രം - 2 :- 
ഈ വീരഭദ്രയന്ത്രത്തെ ശുഭദിനത്തില്‍ എഴുതി പൂജ ജപം മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്തു ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് നല്ല യശസ്സും, സൗന്ദര്യവും, ധനസമ്പത്തും വശീകരണ ശക്തിയും ഉണ്ടാവും. ശത്രുക്കളും വ്യാധികളും നശിയ്ക്കും. ഭൂതങ്ങളുടേയും പ്രേതങ്ങളുടേയും ബാധകള്‍ ഇല്ലാതാകും. എല്ലാവിധ കാര്യവിഘ്നങ്ങളും നാമാവശേഷമായിത്തീരും. സര്‍വ്വരക്ഷകളും ഉണ്ടാകും. പ്രത്യേകിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ ധരിയ്ക്കുന്നതായാല്‍ എന്നെന്നും വേര്‍പിരിയാത്ത വിധത്തില്‍ വളരെ അന്യോന്യം ആകര്‍ഷിച്ച് വശീകരിക്കുകയും ചെയ്യും.

ശൈവയന്ത്രം :- 
ഈ ശൈവയന്ത്രം ശുഭദിനത്തില്‍ എഴുതി വിധിപ്രകാരം പൂജ, ജപം, മുതലായ യന്ത്രസംസ്കാരങ്ങളെ ചെയ്ത് ദേഹത്തില്‍ ധരിയ്ക്കുകയോ ഗൃഹത്തിനുള്ളില്‍ സ്ഥാപിക്കുകയോ ചെയ്ക. എന്നാല്‍ സര്‍വ്വരോഗങ്ങളും മാറി സുഖം കിട്ടും. മരണത്തെ തടുത്തു ദീര്‍ഘായുസ്സനുഭവിപ്പിക്കും. ബന്ധുക്കള്‍, പുത്രന്മാര്‍, ഭൃത്യന്മാര്‍, ധനസമ്പത്ത്, ധാന്യങ്ങള്‍, പശുക്കള്‍ ഇത്യാദികളെല്ലാം വര്‍ദ്ധിയ്ക്കും. ശ്രീഭഗവതി എന്നെന്നും പിരിയാതെ അവിടെത്തന്നെ താമസിയ്ക്കുകയും ചെയ്യും.

ആപദുദ്ധാരണയന്ത്രം (വടുകഭൈവന്‍) :- 
ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അപമൃത്യു ഭയം എന്നതുകള്‍ ഉണ്ടാകയില്ല; എല്ലാവിധ സമ്പത്തുക്കളും വര്‍ദ്ധിയ്ക്കും, എല്ലാവിധ സൗഭാഗ്യങ്ങളുണ്ടാവും, ഗൃഹപീഡകളെ ഇല്ലായ്മ ചെയ്യും, രാജാക്കന്മാര്‍ക്ക് യുദ്ധത്തില്‍ വിജയത്തെ ഉണ്ടാക്കും. ഈ ആപദുദ്ധാരണയന്ത്രംപോലെ ആപത്തുക്കളെ നശിപ്പിക്കുന്നതായ മറ്റൊരു യന്ത്രവും യന്ത്രശാസ്ത്രങ്ങളില്‍ ഇല്ല. അതിനാല്‍ പ്രയത്നപ്പെട്ടിട്ടെങ്കിലും മനുഷ്യരെല്ലാവരും ഈ യന്ത്രം ധരിയ്ക്കേണ്ടതാകുന്നു.

No comments:

Post a Comment