1 May 2016

പ്രദക്ഷിണത്തിന്ടെ കണക്കും ഫലവും

പ്രദക്ഷിണത്തിന്ടെ കണക്കും ഫലവും


        പ്രദക്ഷിണം ആര്‍ക്കൊക്കെ എത്രവീതം വേണമെന്നും ഓരോ പ്രദക്ഷിണത്തിന്ടെയും ഫലമെന്തെന്നും ആഗമശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. 

ഗണപതിക്ക്‌ ഒരു പ്രദക്ഷിണവും 
സൂര്യന് രണ്ടും
 ശ്രീശങ്കരന് മൂന്നും
 ദേവിക്കും മഹാവിഷ്ണുവിനും നാലുവീതവും പ്രദക്ഷിണം വയ്ക്കണം. ആശ്വത്ഥവൃക്ഷത്തിനു ഏഴു പ്രദക്ഷിണമാണ് വിധിച്ചിട്ടുള്ളത്. ഇരുപത്തിയൊന്നു പ്രദക്ഷിണം ശ്രേഷ്ടകരമാണ്. എല്ലാ ദേവതകള്‍ക്കും പൊതുവേ മൂന്ന് പ്രദക്ഷിണമാകാം.
   ആദ്യത്തെ പ്രദക്ഷിണംകൊണ്ട് ഭക്തന്‍ പാപത്തില്‍നിന്നു മോചിതനാകുന്നു. ദേവദര്‍ശനാനുമാതിയാണ് രണ്ടാമത്തെ പ്രദക്ഷിണത്തിന്ടെ ഫലം. മൂന്നാമത്തെ പ്രദക്ഷിണംകൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു.
        പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാനേ പാടില്ല. ഭക്തന്ടെ വലതുവശത്ത്‌ ബലിക്കല്ല് വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍. രണ്ടു ബലിക്കല്ലുകളുടെ മദ്ധ്യത്തില്‍കൂടി പോകുകയുമരുത്. അഭിഷേകതീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീര്‍ത്ഥം കോരിക്കുടിക്കുകയോ അരുത്. ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്ന്‌ പ്രദക്ഷിണം വയ്ക്കരുത്.

No comments:

Post a Comment