കുട്ടികളെ കണ്ണാടി കാണിക്കാമോ?
കുട്ടികളെ മുഖകണ്ണാടി കാണിക്കരുതെന്ന് മുതിര്‍ന്നവര്‍ ശാസിക്കാറുണ്ട്.
കണ്ണാടിയിലൂടെ സ്വന്തം പ്രതിച്ഛായ കാണുന്ന കുട്ടി, കാര്യങ്ങളൊക്കെ തിരിച്ചറിയാന്‍ പ്രാപ്തിയായവനാണെങ്കില്‍ അന്ധാളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട, ഒരു കൂട്ടുകാരനെ കിട്ടി എന്ന് പറഞ്ഞ്, അല്ലെങ്കില്‍ ചിന്തിച്ച് തന്‍റെ സ്വന്തം പ്രതിച്ഛായ നോക്കി അദ്ഭുതം കൂറുന്ന കുട്ടികളും ഇല്ലാതില്ല.
കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ സ്വന്തം രൂപത്തില്‍ താല്‍പ്പര്യവും പൂണ്ട് അതില്‍ മാത്രം അഭിരമിക്കുകയും എന്നതുകൊണ്ടാണ് കുഞ്ഞുങ്ങളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നതെന്നാണ് കരുതപ്പെടുന്നത്. സുന്ദരനായ കുഞ്ഞ് മുത്തിര്‍ന്നു കഴിഞ്ഞാലും സ്വന്തം സൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടി കണ്ണാടിക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവിടുമെന്നും അത് ഒഴിവാക്കാന്‍ ചെറുതിലേ മുതല്‍ തന്നെ നിയന്ത്രണമേര്‍പ്പെടുത്തണമെന്നു പറയുന്നതാണെന്ന് ചില മാതാപിതാക്കള്‍ ധരിച്ചുവരുന്നുണ്ട്. വൈരൂപ്യമുള്ള കുഞ്ഞുങ്ങള്‍ കണ്ണാടി കാണുന്നതിലൂടെ അവരുടെ മനോവിഷമത്തിന് ഹേതുവാകുമെന്നും കരുതപ്പെട്ടിരുന്നു.
എന്നാല്‍ ഏറ്റവും കടുത്ത അന്ധവിശ്വാസം കുട്ടികളെ കണ്ണാടി കാട്ടുന്നതുമായി നിലനിന്നിരുന്നത്, കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ അവര്‍ അതിലൂടെ കാണുന്നത് അവരുടെ പ്രതിരൂപമായിരിക്കില്ലെന്നും മറിച്ച് പ്രതങ്ങളുടെ രൂപമായിരിക്കുമെന്നതുമായിരുന്നു.
കണ്ണാടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന പ്രേതങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് കാണാമെന്നും കണ്ണാടിയില്‍ നോക്കുന്ന കുഞ്ഞുങ്ങള്‍ കരയുന്നത് ഇതുകൊണ്ടാണെന്നും പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു.
എന്നാല്‍, സൂര്യപ്രകാശം കുട്ടികളുടെ കണ്ണില്‍ തട്ടി റെറ്റിനയ്ക്ക് ആഘാതം ഏല്‍ക്കുമെന്നതുകൊണ്ടാണ് കുട്ടികളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നത്. അശ്രദ്ധമായി കണ്ണാടി ഉപയോഗിച്ചാല്‍ ഉച്ചസമയമാണെങ്കില്‍ കണ്ണാടിയിലൂടെ പ്രതിഫലിച്ചുവരുന്ന സൂര്യപ്രകാശം നേരിട്ട് സൂര്യനെ നോക്കുന്ന തീവ്രതയോടെ കുരുന്ന് നേത്രപടലങ്ങളില്‍ പ്രവേശിക്കും.
കൈകാലിട്ടടിച്ച് കരയുന്ന കുട്ടിയുടെ കണ്ണാടിയില്‍ കാണുന്ന രൂപവും, അങ്ങനെ തന്നെ ആയിരിക്കുമെന്നതിനാലാണ്, അത് മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ച് കുട്ടി പേടിക്കുമെന്ന് പറയുന്നത്.
No comments:
Post a Comment