രാത്രി ഉറങ്ങുന്ന നായും പകല്‍ ഉറങ്ങുന്ന പെണ്ണും ഒരുപോലെ ആണോ?
സ്വധര്‍മ്മം മറന്ന് ഉറങ്ങുന്ന രണ്ടു ജീവികളുടെ കര്‍ത്തവ്യത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു. രാത്രികാലത്ത് വീടിന് കാവല്‍ കിടക്കേണ്ടത് നായയാണ്. അതുപോലെ സാധാരണ ഗൃഹനാഥന്‍ വീട്ടില്‍ ഇല്ലാതിരുന്ന പകല്‍സമയത്ത് കര്‍ത്തവ്യത്തില്‍ മുഴുകേണ്ടത് സ്ത്രീയാണ്. ഈ സമയത്ത് ഉറങ്ങിയാല്‍ കൃത്യത്തിന് വിലോപം സംഭവിക്കും. എന്നാല്‍ കൃത്യവിലോപമല്ല ആരോഗ്യശാസ്ത്രമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. പകലുറങ്ങിയാല്‍ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
No comments:
Post a Comment