ദൂതലക്ഷണം
സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളുടെ പ്രതീകമായാണ് വിഷവൈദ്യശാസ്ത്രത്തില്‍ ദൂതനെ കാണിക്കുന്നത്. പാമ്പുകടിയേറ്റ വ്യക്തിയുടെ വിവരം പറയുന്നതിന് വിഷഹാരിയുടെ അടുക്കലേയ്ക്ക് അയയ്ക്കുന്ന ദൂതന്‍റെ ലക്ഷണം നോക്കി സര്‍പ്പദംശനമേറ്റയാള്‍ മരിക്കുമോ ജീവിക്കുമോ എന്ന് പറയാന്‍ കഴിയുമത്രെ. കടിയേറ്റ ആളിന്‍റെ പേരുകൊണ്ട് വാക്യം തുടങ്ങുക, ആദ്യം പറഞ്ഞ വാക്യം പൂര്‍ത്തിയാക്കാതിരിക്കുക, ദൂതന്‍ കൂട്ടുപിടിച്ച് വരിക, അയാളുടെ കൈയ്യില്‍ കമ്പോ, കയറോ, പുല്ലോ ഉണ്ടായിരിക്കുക, ഓടിവരികയോ എണ്ണ തേച്ചു വരികയോ, മുടി ചീകാതെ വരികയോ ചെയ്‌താല്‍, മുഖത്തോ, ശിരസ്സിലോ നിറമുള്ള മുണ്ട് ധരിച്ച് ഒറ്റമുണ്ട് ഉടുത്തിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സര്‍പ്പദംശനമേറ്റയാള്‍ ജീവിക്കയില്ലെന്ന് നിശ്ചയിക്കേണ്ടതാണ്.
No comments:
Post a Comment