തെക്കുപുറത്തെ പുളി വെട്ടാമോ?
പഴയകാലത്ത് ചില തറവാടുകളില്‍ "തെക്കതുകള്‍" എന്ന് വിളിച്ചിരുന്ന പരദേവതാസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. വീടിന്‍റെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാനങ്ങള്‍ക്ക് തണലായി നിന്നിരുന്നതുകൊണ്ടാണ് തെക്കുപുറത്തു നില്‍ക്കുന്ന പുളി വെട്ടരുതെന്ന് പറഞ്ഞിരുന്നതെന്നാണ്, ചിലര്‍ നമ്മെയിതുവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.
എന്നാല്‍ അതുകൊണ്ടുന്നുമല്ല പൂര്‍വ്വികര്‍ തെക്കുപുറത്തെ പുളി വെട്ടരുതെന്ന് വിലക്കിയിരുന്നത്.
ആദികാലം മുതല്‍ തെക്കുപുറത്ത് പുളി നില്‍ക്കുന്നതിനെ ഐശ്വര്യമായാണ് പഴമക്കാര്‍ കണ്ടിരുന്നത്. ആരോഗ്യത്തിനു ദോഷകാരണമെന്ന് വിശേഷിപ്പിക്കുന്ന തെക്കന്‍ വെയിലിനെ തടഞ്ഞുനിര്‍ത്തുന്നതില്‍ തെക്കുപുറത്തു നില്‍ക്കുന്ന പുളി ചെറിയ സഹായമൊന്നുമല്ല ചെയ്യുന്നത്. എന്നാല്‍ നമുക്കെപ്പോഴും ആവശ്യമുള്ള തെക്കന്‍കാറ്റിനെ ഭവനത്തിലേക്ക് കടത്തിവിടാനും ഈ മരം ഉപകരിക്കുന്നു.
ഇത് മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് വളരെ പണ്ടേ കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം.
No comments:
Post a Comment