4 April 2016

സ്ഥപതി

സ്ഥപതി എന്ന വാക്കു കൊണ്ട്  ഉദ്ദേശിക്കുന്നത് സപ്ത വ്യസനങ്ങളെ അതിജീവിച്ചവൻ എന്നാകുന്നു ഇത് "സമരാംഗണ സൂത്രധാര , മയ മതം" എന്നീ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് കൂടാതെ സ്ഥാപത്യ വേദം എന്നൊരു വേദം തന്നെ ഇതിനുണ്ട്, സ്ഥപതി ചെയ്യേണ്ടുന്ന ജോലികൾ 1. മനുഷ്യാലയ നിർമ്മിതി, ഭൂമി അളക്കുക , സ്ഥാനം കാണുക , കുറ്റി വെയ്ക്കുക , പണി പൂർത്തിയാക്കിയ ശേഷം വാസ്തുബലി ഗൃഹപ്രവേശനം ഇവ ചെയ്യുക. 2. ക്ഷേത്രങ്ങൾ നിർമ്മിക്കുക, ഭൂമി പൂജ, സ്ഥാന നിർണയം ഇവ നടത്തി അതിന് കണക്കുണ്ടാക്കി ക്ഷേത്രം പണി പൂർത്തിയാക്കുക. അതിന് താല പ്രമാണത്തിൽ വിഗ്രഹം പണിയുക അതിൻ്റെ പ്രതിഷ്ഠ നടത്തുക.

No comments:

Post a Comment