8വ്രതത്തിന്റെ ധര്‍മവിധാനം ഭവിഷ്യപുരാണം ഇങ്ങനെ പറയുന്നുണ്ട് – –
“ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:
ദേവപൂജാഗ്നി ഹവനം സംതോഷ സ്തെയവര്‍ജനം
സര്‍വ വ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:”
എല്ലാ വ്രതത്തിലും ഇത്രയും കാര്യങ്ങള്‍ പരിഗണിക്കണം.
വ്രതത്തോട് ചേര്‍ന്ന് വരുന്ന അംഗമാണ് “ഉപവാസം “
“ഉപ സമീപേ യോ വാസ: ജീവാത്മപരമാത്മനോ: ”
ജീവാത്മ പരമാത്മാക്കളുടെ സമീപാവസ്ഥയാണ് ഉപവാസം…. ഇവിടെ ഭക്തന്മാരുടെ ക്ഷേത്രോപവാസം ആണ് സാമാന്യേന സ്വീകാര്യം.
വ്രതത്തോട് ചേര്‍ന്ന് വരുന്ന മറ്റൊരംഗമാണ് ജാഗരണം… ഉണര്‍ന്നിരിക്കല്‍ എന്നാണ് സാമാന്യമായ അര്‍ത്ഥം .
വ്രതം ,ഉപവാസം തുടങ്ങിയവയുമായി മുന്നോട്ടു പോകുമ്പോള്‍ ആലസ്യം, നിദ്ര തുടങ്ങിയവ ഉണ്ടാകാന്‍ ഇടയുണ്ട് . ഇവയെ അതിജീവിച്ചു ഏക കേന്ദ്രീകൃതമായ ഉണര്‍വോടെ ഇരിക്കല്‍ ആണ് ജാഗരണം .
1) ഏകാദശി വ്രതം - പാപശാന്തി ,മുക്തി,
2) ശിവരാത്രി വ്രതം - സകലവിധ പാപമോചനം
3) പ്രദോഷ വ്രതം -ശത്രു നാശം (ബാഹ്യ ശത്രുത അല്ല ആന്തരിക ശത്രുത. )
4) നവരാത്രി വ്രതം- ഭൌതികവും ആത്മീയവുമായ ശ്രേയസ്സ്
5) ഷഷ്ഠി വ്രതം -സന്താന സൌഖ്യം ,ത്വക് രോഗ ശാന്തി
6) തിരുവാതിര വ്രതം - ദീര്ഘമാംഗല്യം ,ദാമ്പത്യ സൌഖ്യം
7) അമാവാസി വ്രതം- വംശാഭിവൃദ്ധി, ആരോഗ്യം,സമ്പത്ത്, പിതൃപ്രീതികരം
8) പൌര്ണ്ണമാസി വ്രതം- മനോബലം , ഐശ്വര്യം, മാംഗല്യം
9) ശ്രീരാമ നവമി വ്രതം- സര്വ്വപാപഹരണം, അഭീഷ്ടസിദ്ധി
10) വിനായക ചതുര്ഥി വ്രതം - സര്വ്വ വിഘ്ന നിവാരണം
11) നാഗപഞ്ചമി വ്രതം- സര്പ്പദോഷങ്ങള് അകലുന്നു,
12) വൈശാഖ വ്രതം - സര്വ്വപാപ നിവാരണം
13) അക്ഷയതൃതീയ വ്രതം- ക്ഷയിക്കാത്ത പുണ്യം കരഗതമാകുന്നു
14) ചാതുര്മാസ്യ വ്രതം- സര്വ്വ അഭീഷ്ടസാദ്ധ്യം
15) ശ്രീകൃഷ്ണ ജന്മാഷ്ടമി - ജന്മാന്തരപാപങ്ങളില് നിന്നു മോചനം
16) മഹാലക്ഷ്മി വ്രതം- ധനസമൃദ്ധി
17) മണ്ഡലകാല വ്രതം- മനസ്സിണ്റ്റെയും ശരീരത്തിണ്റ്റെയും ആത്മസായൂജ്യവും പരിശുദ്ധിയും
18) ഞായറാഴ്ച വ്രതം - ചര്മ്മരോഗ നിവാരണം, കാഴ്ചശക്തി, പ്രാണണശക്തി ലഭ്യത
19) തിങ്കളാഴ്ച വ്രതം- മനഃശാന്തി,പുത്രലാഭം ,ദീര്ഘദാമ്പത്യം
20) ചൊവ്വാഴ്ച വ്രതം -ഋണമോചനം, വിവാഹതടസ്സം മാറല്, ജ്ഞാനവര്ദ്ധനവ്
21) ബുധനാഴ്ച വ്രതം- വിദ്യ, വ്യാപാരത്തിനും ഉത്തമം, തടസ്സ നിവാരണം
22) വ്യാഴാഴ്ച വ്രതം- കര്മ്മപുരോഗതി, ആഗ്രഹ സാഫല്യം, ഈശ്വരാധീനം
23) വെള്ളിയാഴ്ച വ്രതം -ധനസമൃദ്ധി, ദാമ്പത്യ് സുഖം
24) ശനിയാഴ്ച വ്രതം - ശനിദോഷ നിവാരണം, ദുരിതങ്ങള് നീങ്ങും
25) ചൈത്രമാസ വ്രതം- ഐശ്വരയ്ം , സന്താന സമൃദ്ധി
26) ജ്യേഷ്ഠമാസ വ്രതം - ദാമ്പത്യസുഖം
27) ആഷാഡമാസ വ്രതം- ധനലഭ്യത
28) ശ്രാവണമാസ വ്രതം- വിദ്യ കരഗതമാകുന്നു
29) ഭാദ്രമാസ വ്രതം -ആരോഗ്യം ഐശ്വര്യം
30) ആശ്വിനമാസ വ്രതം- കര്മ്മജയം
31) കാര്ത്തിക മാസ വ്രതം- ആഗ്രഹ സാഫല്യം
32) ആഗ്രഹായണം മാസ വ്രതം- സകലവിധ നന്മകള്
33) പൌഷമാസ വ്രതം -സ്ഥാനലബ്ധി
34) മാഘമാസ വ്രതം- സമ്പത്ത് വര്ദ്ധന
35) ഫാല്ഗുനമാസ വ്രതം- ദുഃഖ നിവാരണം
36) മൌന വ്രതം- മാനസിക നിയന്ത്രണം
No comments:
Post a Comment