10 April 2016

ഗായത്രി മന്ത്രം തന്നെയാണ് സൂര്യ ഗായത്രി

നമ്മൾ ചൊല്ലുന്ന ഗായത്രി മന്ത്രം തന്നെയാണ് സൂര്യ ഗായത്രി ... ഗായത്രി മന്ത്രം സൂര്യനെ സ്തുതിക്കുന്നതാണ്.
ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.
ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്

""ഓം ഭൂര്‍ ഭുവ : സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്""

വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.
സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ

വേദങ്ങളുടെ മാതാവാണ് ഗായത്രി. പശുവിന്റെ പാലിനേക്കാള്‍ മികച്ച ഭക്ഷണമില്ല എന്നപോലെ ഗായത്രി മന്ത്രത്തേക്കാള്‍ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രന്‍ ഋഷിയും. അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നു വേണം ഈ മന്ത്രം ജപിക്കാന്‍. സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം.

ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടര്‍ച്ചയായി ജപിച്ചു പോന്നാല്‍ മന:ശുദ്ധിയും മനോബലവും വര്‍ദ്ധിക്കും. ശരീരത്തിന്റെ ബലം വര്‍ദ്ധിക്കും. അപരിമിതമായ ഓര്‍മ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോള്‍ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി പെണ്‍ ദൈവമായത് കൊണ്ട് ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ദൈവ വിശ്വാസമുള്ള ആര്‍ക്കും ഏത് ദൈവത്തെയും ധ്യാനിച്ച് ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാല്‍ ജീവിതത്തില്‍ സര്‍വ്വ നന്മകളുമുണ്ടാവും.

ബ്രാഹ്മണര്‍ ഉപനയന സമയത്ത് മക്കളെ മടിയിലിരുത്തി കാതിലാണ് ഗായത്രിമന്ത്രം ഉപദേശിക്കുന്നത്.

ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ 24 അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്.

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങള്‍ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങള്‍ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങള്‍ )

ഇതിലെ ഓരോ അക്ഷരങ്ങള്‍ക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി
2. ബ്രാഹ്മി
3. വൈഷ്ണവി
4. ശാംഭവി
5. വേദമാതാ
6. ദേവ മാതാ
7. വിശ്രമാതാ
8. മതംഭര
9. മന്ദാകിനി
10. അപജ
11. ഋഷി
12. സിദ്ധി
13. സാവിത്രി
14. സരസ്വതി
15. ലക്ഷ്മി
16. ദുര്ഗ്ഗി
17. കുണ്ടലിനി
18. പ്രജാനി
19. ഭവാനി
20. ഭുവനേശ്വരി
21. അന്നപൂര്ണ്ണ
22. മഹാമായ
23. പയസ്വിനി
24. ത്രിപുര

No comments:

Post a Comment