10 April 2016

നിത്യ കര്‍മ്മങ്ങള്‍

ഹിന്ദുമതാചാരപ്രകാരം  പുലര്‍ച്ചെ ഉറക്കമുണര്‍ന്നത്‌ മുതല്‍ ഉറങ്ങുന്നത് വരെ ഒരു വിശ്വാസി അനുഷ്ടിക്കേണ്ട നിത്യ കര്‍മ്മങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിക്കാന്‍ ശ്രമിക്കുകയാണ്...

പുലര്‍ച്ചെ ഉണര്‍ന്നെണീറ്റാല് ഉടന്‍ വലത് കൈ കണികാണുകയും താഴെ പറയുന്ന മന്ത്രം ജപിക്കുകയും വേണം.
കരാഗ്രത്തില്‍ ലക്ഷ്മിയെയും,മദ്ധ്യേസരസ്വതിയും,കരമൂലത്തില്‍ ഗൌരിയേയും കണികാണുന്നതായി മനസ്സില്‍ സ്മരിക്കുക, മനസാ വന്ദിക്കുക...

""കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ ഭവേത് ഗൌരീ
പ്രഭാതേ കരദര്‍ശനം""

അതിന് ശേഷം ഭൂമിയില്‍ പാദസ്പര്‍ശം ചെയ്യുന്നതിന് മുന്നേ താഴെ പറയുന്ന മന്ത്രം ജപിച്ച് ഭൂമിദേവിയെ മനസാ സ്മരിച്ചു കൈകൊണ്ടു തൊട്ടു വന്ദിക്കുക ഭൂമിയില്‍ ചവിട്ടുന്നതിന് മുന്നേ ഭൂമിദേവിയോട് ക്ഷമ ചോദിക്കുക...

""സമുദ്രവസനേ ദേവി പർവതസ്തന മണ്ടലേ
വിഷ്ണുപത്നീ നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ""

സ്നാനം ചെയ്യുന്നതിന് മുന്നേ കുളിക്കുന്ന വെള്ളത്തില്‍ കൈതൊട്ട്  താഴെ പറയുന്ന മന്ത്രം ജപിച്ച്സപ്ത ഗംഗകളുടെ സാന്നിധ്യം വരുത്തി വന്ദിക്കുക...

"ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ
നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു"

കുളികഴിഞ്ഞ് ഒരു കൈക്കുമ്പിള്‍ ജലമെടുത്ത്‌  താഴെ പറയുന്ന സൂര്യഗായത്രി മന്ത്രം  ജപിച്ച് സൂര്യന് അര്‍ഘ്യം കൊടുക്കുക...

""ഓം ഭൂർ ഭുവസ്വ തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി ധിയോ യോന: പ്രചോദയാത് ""

ഭക്ഷണം കഴിക്കുന്നതിന് മുന്നേ താഴെ പറയുന്ന മന്ത്രം ജപിച്ച് അന്നത്തെ വന്ദിക്കുക...

""അന്നപൂർണേ സദാ പൂർണേ ശങ്കരപ്രാണ വല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യാർത്ഥം ഭിക്ഷാം ദേഹി ച പാർവതി ""

""ബ്രഹ്മാർപണം ബ്രഹ്മഹാവിർ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകർമ സമാധിനാ""

കുട്ടികള്‍ പഠിക്കുന്നതിന് മുന്നേ ഈ മന്ത്രം ജപിക്കുക ...

""ഓം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞത്വം പ്രസീദമേ
രമാരമണ വിശ്വേശ
വിദ്യാമാശു പ്രയശ്ചമേ""

വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് മുന്നേ ഗണേശ ഏകവിംശതി ജപിക്കുക യാത്രാ വിഘ്നങ്ങള്‍ തീരാന്‍ സഹായിക്കും...

""ഗണംജയോ ഗണപതിർ ഹേരംബോ ധരണീധര:
മഹാഗണപതിർ ലക്ഷപ്രദ: ക്ഷിപ്രപ്രസാദന:
അമോഘസിദ് ധിരമിതൊ മന്ത്രശ് ചിന്താമണിർനിധി:
സുമംഗളോ ബീജമാശാപൂരകോ   വരദശ് ശിവ:
കാശ്യപോ നന്ദനോ വാചാസിദ്ധോഢുഠഢിവിനായക:
മോദകൈരെഭിരത്രൈക വിംശ്യത്യാനാമഭി: പുമാൻ
യ:സ്തൌതി മദ്ഗതമനോ: മദാരാധനതത്പര:
സ്തുതോ നാമ് നാം സഹസ്രേണ
തേനാഹം നാത്ര സംശയ:
നമോ നമ: സുരവര പൂജിതാംഘ്രയേ
നമോ നമോ നിരുപമമംഗളാത് മനേ
നമോ നമോ വിപുലപദൈകസിദ്ധയേ
നമോ നമ: കരി കലഭാനനായ തേ""

ഉറങ്ങുന്നതിന് മുന്നേ ഈ മന്ത്രം ജപിച്ച് കിടക്കുക..

""അർജുനൻ ഫൽഗുണൻ പാർഥൻ വിജയനും
വിശ്രുതമായ പേർ പിന്നെ കിരീടിയും
ശ്വേതവാഹനൻ ധനഞ്ജയൻ ജിഷ്ണുവും
ഭീതിഹരം സവ്യസാചി ഭീഭൽസുവും" "
പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ
നിത്യ ഭയങ്ങൾ അകന്നുപോം നിശ്ചയം.

അതോടൊപ്പം ഈ മന്ത്രം കൂടി ജപിച്ച് നമ്മള്‍ അറിഞ്ഞോ അറിയാതെയെ ആ ദിവസം ചെയ്ത തെറ്റുകുറ്റങ്ങള്‍ക്ക് ഭഗവാനോട് മാപ്പിരക്കുക...

""കരചരണകൃതം  വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാ പരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ജയ ജയ കരുണാബ്ധെ ശ്രീ മഹാദേവ ശംഭോ""

ഇതാണ് ഭാരതീയ സംസ്കാരം ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാതെ ഒരു ദിവസം അവസാനിപ്പിക്കണമെന്നാണ്.

No comments:

Post a Comment