സപ്തമാതൃക്കൾ
സപ്തമാതൃക്കളുടെ പ്രതിഷ്ഠ
സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃ സങ്കല്പത്തിൽ പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ 1,ബ്രഹ്മാണി
2,മഹേശ്വരി
3,വൈഷ്ണവി 4,കൌമാരി
5,ഇന്ദ്രാണി
6,വരാഹി
7,ചാമുണ്ഡി
എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. ഉത്സവബലി പൂജയിൽ ഇവർക്ക് പ്രത്യേക പൂജാദികാര്യങ്ങൾ നടത്തുക പതിവുണ്ട്.
സപ്തമാതൃക്കൾ വിവരണം
1. ബ്രാഹ്മണി: ബ്രഹ്മാവി൯റ്റെ ശക്തി ദേവതയാണ്. ഈ ദേവതയെ മഞ്ഞനിറമുളള നാലു തലകളും, ആറു കയ്യകളുമുള്ള ദേവി ആയിട്ടാണ് വിവരിക്കുന്നത് .ബ്രഹ്മാവിനെ പോലെ കയ്യിൽ രുദ്രാക്ഷമാലയും, കമണ്ടലുവും, ധരിച്ച് ഒരു താമര കയ്യിൽ പിടിച്ച് ഹംസത്തി൯ പുറത്ത് ഇരിക്കുന്നു. ഹംസം വാഹനമാണത്രെ. സ൪വ്വാഭരണഭൂഷിത ആയിട്ടാണ് എപ്പോഴും. കണ്ഠമുുക്ത എന്ന ഒരു ആഭരണം തലയിൽ അണിയും.
2. വൈഷണവി : വിഷണു ദേവ൯റ്റെ ശക്തി ദേവതയാണ്. ഈ ദേവതയെ ഗരുഡ൯റ്റെ പുറത്തിരിക്കുന്ന ഒരു ദേവതയായിട്ടും, നാല് കയ്യകളും,അതിൽ ശംഖ്, ചക്രം, ഗദ, പത്മം, വാൾ, വില്ല്, പിന്നെ വരദമുദ്ര (എന്നാൽ ആശി൪വ്ദിക്കുന്ന മുദ്ര), അഭയമുദ്രയും ഉണ്ട്. വിഷണു ദേവനെ പോലെ സകലവിധ ആഭരണങ്ങളും അണിയുന്ന ദേവതയാണ്. കീ൪ത്തിക മുഗ്താ എന്ന് സ്വ൪ണ്ണകിരിടവും
3. മഹേശ്വരി : മഹാശിവ൯റ്റെ ശക്തി ദേവതയാണ്. മഹേശ്വരിക്ക് രുദ്രി, രുദ്രാണി, മഹേഷി എന്നീ പേരുകളുമുണ്ട്. ശിവ൯റ്റെ വാഹനമായ *നന്ദി* കാളപ്പുറത്താണ് ഇരിപ്പ്, നാലുകയ്യുകളുള്ള ദേവതയായിട്ടും വെളുത്ത ശരീരമുള്ളതും, മൂന്ന് കണ്ണുകളുമുള്ള ദേവത.കയ്യിൽ തൃശ്ശൂലം, ഡമരു, അക്ഷമാല, പാനപാത്രം, കഴുത്തിൽ പാമ്പ്, തലയിൽ ചന്ദ്രക്കല എന്നിവയായിട്ടാണ് വിവരിക്കുന്നത്.
4. ഇന്ദ്രാണി : ഇന്ദ്ര൯റ്റെ ദേവതയായിട്ടാണ് അറിയപ്പെടുന്നത്. ദേവലോകത്തി൯റ്റെ ദേവതയായ ഈ ദേവിക്ക് അനി൯ദ്രി, മഹേ൯ദ്രി, ശാകരി, ശച്ചി, വജ്രി എന്നും പേരുകൾ ഉണ്ടത്രെ. ആനപ്പുറത്താണ് ഇരിപ്പ്, ഇരുണ്ട നിറം ആണ്.രണ്ട്, നാല്, ആറ് കയ്യുകളുണ്ട്, ഒപ്പം ആയിരം കണ്ണുകൾളും. കയ്യുകളിൽ വജ്രം, അങ്കുശം, കുരുക്കും, താമരയും, കീ൪ത്തിമുക്താ എന്ന് ആഭരണവും.
5. കൌമാരി : സുബ്രമണ്യ ദേവ൯റ്റെ ദേവത. കുമാരി, കാ൪ത്ത്യായിനി, അംബികാ എന്നീ പേരുകൾ ഉണ്ട്. യുദ്ധദേവതയായിട്ടാണ് കണക്കാക്കുന്നത്. വാഹനം മയ്യിൽ ആണ്, നാല്, അല്ലെങ്കിതൽ പന്ത്രണ്ട് കയ്യുകളുണ്ടായിട്ടാണ് ചിത്രീകരിക്കുന്നത്. വേൽ, മഴു, വില്ല് അമ്പ്, ശക്തി ദേവതയുടെ കൂജ എന്നിവ എപ്പോഴും കൂടെ ഉണ്ടാവും. ചിലസമയത്ത് കാ൪ത്തികേയ൯റ്റെ പോലെ ആറു തലകളുമായി കണക്കാക്കുന്നു. വൃത്താകൃതിയിലുള്ള ഒരു കിരീടം ധരിക്കുന്നു.
6. വാരാഹി : വരാഹ ദേവ൯റ്റെ ദേവതയാണ്. വൈരാലി എന്നും പേരുണ്ട്. ആണാട് അല്ലെങ്കിംൽ പോത്ത് ആണ് വാഹനം. ദണ്ഡ്, കലപ്പ, ചാട്ട, വജ്രം, വാൾ പുറമെ പാനപാത്രവും കയ്യുകളിൽ ഉണ്ടാവും.ചിലസമയത്ത് കയ്യിൽ മണി, ചാമരം, ചക്രം, അമ്പ് എന്നിവയുമുണ്ടാവും. കരണ്ഡ്മുക്ത എന്ന കിരീടവും ധരിക്കുന്നു.
7. ചാമുണ്ടി :കാളി ദേവിയുടെ എല്ലാ സ്വഭാവങ്ങളുമുണ്ട് ഈ ദേവതയ്ക്കും. കറുപ്പ് നിറംമുള്ള ദേവതയായിട്ടാണ് വ൪ണ്ണിക്കുന്നത്. ഉണ്ടമാല, തൃശ്ശൂലം, വാൾ, പാനപാത്രം എന്നിവ ധരിക്കുന്നു. സഞ്ചരിക്കാ൯ ചെന്നായ ആണ് വാഹനം. മൂന്ന് കണ്ണുകളും, ഭീകര രുപവും ആയിട്ടാണ് ചിത്രീകരിക്കുന്നത്.
No comments:
Post a Comment