4 April 2016

ആഘോരി സന്യാസികൾ

ആഘോരി സന്യാസികൾ

45,000 ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന
അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്വടക്ക് വരണയും തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.
ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക്
മരണത്തിന്റെ രൂക്ഷഗന്ധമാണ്.
മരിക്കാനായി ഇവിടെ എത്തുന്നു
നിരവധിപേർ. ഇവിടെ വന്ന
മരിക്കുന്നവർ ശ്രീ പരമേശ്വര
സന്നിധി പുല്കുന്നു.
ജടയിൽ ഗംഗയും വാമഭാഗത്ത്
ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം. എന്ന് പലരും ചിന്തിക്കുന്നു.
ഭഗവാന് ശിവനെ ഭൈരവ
രൂപത്തിലാരാധാക്കുന്ന ഒരുപറ്റം
സന്യാസികളാണ് അഘോരി
ബാബമാര്. ഹിന്ദു വിശ്വാസമായ
മോക്ഷത്തിലാണ് ഇവരും
വിശ്വസിക്കുന്നത്. പക്ഷേ മാര്ഗം
ഏറെ വ്യത്യസ്തമാണെന്ന് മാത്രം.
സംസാരത്തില് നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവര് അവകാശപ്പെടുന്നു.
ഭൈരവനെപ്പോലെ
ശ്മശാനത്തിലാണ് വാസം.
ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവര് പൂര്ണനഗ്നരായാണ് കഴിയുന്നത്.
ശരീരത്തെക്കുറിച്ചുളള ചിന്തകള്
ഇവരെ ബാധിക്കുന്നേയില്ല.
തങ്ങള്ക്ക് പുറത്തുളളതെല്ലാ
ം മിഥ്യയാണെന്ന് ഇവര്
വിശ്വസിക്കുന്നു. ആളുകള് കടന്ന് വരാന് മടിക്കുന്ന ശ്മശാന ഭൂമികയിൽതങ്ങള്ക
്ക് ഏകാഗ്രതയോടെ
ധ്യാനിക്കാൻകഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.
ഇവർകയ്യില് കിട്ടുന്നതെന്തു
ം കഴിയ്ക്കും. . ഇവര്ക്ക് സര്വ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി
ആഹാരം പങ്ക് വയ്ക്കുന്നതിനും
മടിയേതുമില്ല. ഭാംഗ്ഇവരുടെ ജീവിത ശൈലിയാണ്. കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്.
ഉദ്ദേശം1000ബി.സി. തൊട്ട് തന്നെ
ഹൈന്ദവ സംസ്കാരത്തിന്റെ
അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി
ഭാംഗ് ഉപയോഗിക്കാറുണ്ട്. ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട
വാരണസിയിലും ബനാറസിലുമൊക്കെ
എല്ലാ സമയങ്ങളിലും ഭാംഗ്
നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ
പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും
സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല
പോലെ കലക്കിയാണ് ഭാംഗ്
നിർമാണം. നെയ്യും പഞ്ചസാരയും
കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമിക്കപ്പെടുന്നുണ്ട്. എല്ലാം ശിവമയമാണിവര്ക്ക്.
കല്ലിനും മണ്ണിനും മരത്തിനും
ചിന്തകള്ക്കും എല്ലാം കാരണക്കാരന് ശിവനാണെന്ന് ഇവർവിശ്വസിക്കുന്നു. എല്ലാത്തിലും പൂര്ണത ദര്ശിക്കാനും
ഇവര്ക്ക് കഴിയുന്നു. പൂര്ണതയെ
തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങള്ക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.

അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു
മറസൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു. എരിയുന്നതീയിൽക്കൂടി നടക്കുക. ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ
ആഞ്ഞുകുത്തിയാലും രക്തം
വരാതിരിക്കുക തുടങ്ങിയ ചെറു
വിദ്യകൾ മിക്കവർക്കും അറിയാം.
ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച് രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ
ഏകാഗ്രമാക്കിയ മനസ്സിന്റെ
അപാരമായ മന്ത്രസിദ്ധികളുടെ
ഫലമാണു. ഇഛാശക്തിയും, ക്രിയാശക്തിയും യോജിക്കുമ്പോൾ
ഇതൊക്കെസാധ്യമാണെന്നു
അഘോരികൾ സമർത്ഥിക്കുന്നു.
നിഗൂഡശക്തികളെക്കുറിച്ചുള്ളഇവരുടെ വിജ്ഞാനം അപാരമാണു.
50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ
സന്യാസിമാർക്കൊപ്പം
അഘോരികളും ചൈനക്കാരെ
തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്
ചിട്ടുണ്ട്. ഇവരുടെ താവളങ്ങൾ
ഉൾപ്പെടുന്ന പ്രദേശങ്ങളിൽ
ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്. അല്ലാതെ
ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും
ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്. ആത്മാക്കളോടു
സംസാരിക്കുവാനും ഇവർക്കു
സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ.
ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി. സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ് ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ് സത്യബോധത്താൽ
ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ
വ്യാപിക്കുന്ന പ്രാണപ്രസരണമാണു
കുണ്ഡലിനീശക്തി. കുണ്ഡലിനീ
ഉണർന്നാൽ അപാരമായ
സിദ്ധികളിലേക്കു കടക്കാം.
ഏകാഗ്രത കടുത്തതാകുമ്പോൾ
ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്
പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു
പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ ( സഹസ്രദള
ചക്രം) സാധകൻ സാധനസിദ്ധിയുടെ
ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.
പ്രാണസാക്ഷാൽക്കാരമാണു
കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു
കുണ്ഡലിനീ. പരമശിവൻ
പാർവ്വതീദേവിക്കു
ഉപദേശിച്ചുകൊടുത്തതാണു
കുണ്ഡലിനീയോഗവിദ്യ. കുണ്ഡലാകൃതിയിൽകിടക്കുന്ന
ശക്തി മൂലാധാരത്തിൽനിന്ന്
സഹസ്രാരപത്മത്തി
ലെത്തുമ്പോൾആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ
അനന്തതയുടെ സ്വരൂപമായി
ഫണംവിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും
ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. ഹിമാലയത്തിലെ മഞ്ഞു ഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട്
എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി
ഉറങ്ങാറില്ല. മന്ത്രജപമാണു ഈ
സമയത്തെ മുഖ്യ. സന്ധ്യാവന്ദനം അഞ്ച്നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്
ഇടതുകയ്യിൽ ജലമെടുത്ത്
വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു.
പിന്നെ ഹം യം രം ലം വം എന്നീ
ബീജാക്ഷരങ്ങളുടെ മന്ത്രം
ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ ഏഴ് പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലം കൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം
കഴിഞ്ഞാൽപിന്നെ ഉച്ചവരെ
കിടന്നുറങ്ങും.ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും
നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച് മംഗോളിയവരെ ചെന്നെത്താറുണ്ട്. കുറെക്കാലം
അവിടെതങ്ങും. മധ്യറ്റിബറ്റിലെ
മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്. തിബറ്റൻ
ലാമമാരുമായി അഘോരികൾക്ക് നല്ല ബന്ധമുണ്ട്. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്.
അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു
താവളങ്ങളുണ്ട്. പാസ്പോർട്ടും
വിസയുമൊന്നും ഇവർക്കാവശ്യമില്ല.
അഘോരികളെ ഒരാളും
തടയില്ല.തടഞ്ഞാൽ കളി
കാര്യമാകും.

കുറച്ചു വർഷം മുൻപ് കാശിയിലുണ്ടായ
ഒരു സംഭവം മാധ്യമശ്രദ്ധ
പിടിച്ചുപറ്റിയിരുന്നു.
കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു
അന്നു വിശ്വനാഥക്ഷേത്ര
ത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്
തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ് തുടങ്ങി പേനവരെ അന്ന് അവർ
അനുവദിച്ചിരുന്നില്ല. പെരുമാറ്റവും
മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം
അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ
പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു
എന്തോജപിച്ച് കൈകൊണ്ടു
വായുവിൽ വീശിയപ്പോൾ
സെക്യുരിറ്റിക്കാർ നിശ്ചലരായി
നിന്നുപോയി.!! അഘോരികൾ
ഉള്ളിലേക്കു പോവുകയും ചെയ്തു.
പൂജാരി പണ്ഡിറ്റുമാർ വന്ന്
മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്.
നേരേ വാ നേരേ പോ. എന്നതാണു അഘോരികളുടെ രീതി. ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ
പ്രാധാന്യമാണു. അവർ വിവാഹത്തിലുംസന്
താനോൽപാദനത്തിലും ഒട്ടും
വിശ്വസിക്കുന്നില്ല. സ്ത്രീ
പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണു.
അഘോരികൾ നമ്മുടെ ശത്രുക്കളല്ലാ...
അവർ നമ്മെ ഉപദ്രവിക്കുകയുമില്ലാ. അവർ നമ്മെ തേടി വരില്ലാ. അവരുടേ
കൂട്ടത്തിലേക്ക് അവർ ആളുകളെ
ആകർഷിപ്പിച്ച് കൊണ്ട്പോ
കാറുമില്ലാ. അഘോരി ആകാൻ
ആഗ്രഹിക്കുന്നവർ അവരെ തേടി
എത്തുകയാണ് ചെയ്യുന്നത് .

No comments:

Post a Comment