ക്ഷേത്ര ദര്‍ശനം എങ്ങിനെ?
ഈശ്വരന്മാര്‍ ഒരുപാടുണ്ട്. ഇതില്‍ ഞാന്‍ ആരെയാണ് കൂടുതല്‍ സ്നേഹിക്കേണ്ടത്, ആരെയാണ് ഭജിക്കേണ്ടത്?
ഒട്ടുമുക്കാല്‍ പേരും ഒരു വിധം എല്ലാ ദൈവങ്ങളെയും ഇഷ്ടപ്പെടുന്നു. എങ്കിലും, ഒരോരുത്തരുടെയും ഇഷ്ടദൈവം ആര്? സത്യത്തില്‍, ഒരോരുത്തരുടെയും ആഗ്രഹസഫലീകരണം ആണ് പ്രധാനം. ധനലാഭം, ശത്രു സംഹാരം, രോഗ സംഹാരം, ശാന്തി, ബുദ്ധി… അങ്ങിനെ അവനവന്റെ ലക്ഷ്യപ്രാപ്തിയാണ് അവന്റെ ഇഷ്ട ദൈവത്തിനെ കണ്ടെത്താന്‍ സഹായിക്കുന്നത്.
അമ്പലം ഒരു ഊര്‍ജ്ജ സ്രോതസ്സാണ്. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ് നാം അമ്പലത്തില്‍ പോകുന്നത്. ഇത് ശാസ്ത്ര ഭാഷ്യം. നാമ്മുടെ സങ്കടങ്ങളും, ആഹ്രഹങ്ങളും പറയാനാണ് അമ്പലത്തില്‍ പോകുന്നതെന്ന് നമ്മുടെ ഭാഷ്യം. എന്നാല്‍, ഒരു തിരുമേനി പറയും, ദൈവ പ്രീതിക്കും, ആഗ്രഹലബ്ധിക്കും ഒക്കെയാണ് അവിടെ വരേണ്ടത് എന്ന്.
ഇതില്‍ ഏതാണ് സത്യം? എല്ലാം സത്യങ്ങള്‍ തന്നെ. പക്ഷെ, “ദൈവപ്രീതി കിട്ടണമെങ്കില്‍, ദൈവത്തെ പ്രീതിപ്പെടുത്തണം. അതിന് ദൈവത്തിന്റെ അരാധകനാവണം. എനിക്ക് സുഖം തരൂ എന്നല്ല, എല്ലാം നന്നാവണേ എന്നല്ല അവിടെ നിന്ന് കൈ കൂപ്പി പറയേണ്ടത്.
നാമം ചൊല്ലണം, ഭജിക്കണം… ഒരോ ദൈവത്തിനും അവരുടേതയ നാമങ്ങള്‍ ഉണ്ട്.
ആഗ്രഹങ്ങള്‍ പതിയെ സാധിക്കും, നമ്മള്‍ നമുക്ക് വേണ്ടി ഭജിക്കാതിരുന്നാല്‍ മാത്രം! അമ്പലം ഊര്‍ജ്ജ സ്രോതസ്സാണെന്ന് പറഞ്ഞല്ലോ, ശരിയായ രീതിയില്‍, പ്രതിഷ്ഠക്ക് മുന്‍പില്‍ പ്രാര്‍ഥിച്ചാല്‍, ഒരു പോസിറ്റിവ് എനര്‍ജി നമ്മിലേക്ക് വരും.അമ്പലത്തില്‍ ശരീരം പൂര്‍ണ്ണമായി മറയ്ക്കാതെ പോകണം എന്ന് പറയുന്നത്. തീര്‍ഛയായും, സ്ത്രീകള്‍ക്ക് ആ കാര്യത്തില്‍ ലേശം ബുദ്ധിമുട്ടുണ്ട്, അതു കൊണ്ട് തന്നെ, സ്ത്രീകള്‍ കുറച്ചധികം സമയം പ്രാര്‍ഥിക്കണമെന്ന് സാരം.
എല്ലാ അംബലത്തിലും പൂജ കഴിഞ്ഞാല്‍, പുണ്യാഹം തളിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. ഈ പുണ്യാഹ ജലവും, നേരത്തെ പറഞ്ഞ ഊര്‍ജ്ജ സ്രോതസ്സിന്റെ ഒരു ഉറവിടമാണ്. തിരുമേനി പുണ്യാഹം തളിക്കുമ്പൊ, അതെത്ര ദൂരം എത്തുന്നൊ, ആ ദൂരത്തിനുള്ളില്‍ നിന്ന് വേണം പ്രാര്‍ഥിക്കാന്‍. അതുകൊണ്ട് തന്നെ, കഴിയുന്നതും അടുത്ത് നില്‍ക്കാന്‍ ശ്രമിച്ചോളൂ…
ഇനി അമ്പലത്തില്‍ പോകുമ്പോള്‍ ശീലിക്കേണ്ടത്…
നേരത്തെ പറഞ്ഞ പോലെ, നമ്മുടെ ശരീരത്തിന് ഊര്‍ജ്ജം ആഗീരണം ചെയ്യുന്നതിന്, ശരീരം ശുദ്ധമായിരിക്കണം. അതുകൊണ്ട് തന്നെ, പുക വലി, മദ്യപാനം മറ്റ് ശാരീരികമായി അശുദ്ധമാക്കുന്ന ശീലങ്ങള്‍ ഇവയൊക്കെ ഒഴിവാക്കണം. കുളി എന്തായാലും വേണമെന്ന് പറയണ്ടല്ലോ.
അമ്പലത്തില്‍ പോയി, തിരിച്ചെത്തുന്ന വരെ നാമം ജപിക്കണം. മറ്റൊരു തരത്തിലുള്ള ചിന്തകളും മനസ്സില്‍ വരാതെ നോക്കണം.
ഇനി പ്രാര്‍ഥിക്കേണ്ട വിധം…
കൈ കൂപ്പി, കണ്ണ്‍ തുറന്ന് പ്രത്ഷ്ഠയെ നോക്കിയോ, കണ്ണടച്ച് മനസ്സില്‍ ധ്യാനിച്ചോ പ്രാര്‍ഥിക്കാം. കൈ കൂപ്പുമ്പോള്‍, അത് ഒരു താമര മൊട്ടിന്റെ ആകൃതിയില്‍ ആയിരിക്കണം.
ഓരോ ദൈവങ്ങള്‍ക്കും വെക്കേണ്ട പ്രദക്ഷിണം വ്യത്യാസമുള്ളതാണ്.
ക്ഷേത്രത്തിനകത്ത് ഒരു പ്രദക്ഷിണവും, പുറത്ത് മൂന്നൊ അതില്‍ക്കൂടുതലോ പ്രദക്ഷിണം വെക്കാം. അകത്ത് വെക്കുന്നതിനേക്കാള്‍ പുറത്ത് പ്രദക്ഷിണം വെക്കുന്നതിനാണ് ഗുണം കൂടുതല്‍. പറയുന്ന കാരണം, ക്ഷേത്രം എന്ന ഭഗവാന്റെ വാസസ്ഥലത്തിനുള്ളില്‍ കയറിയാണ് നമ്മള്‍ പ്രദക്ഷിണം വെക്കുന്നത്. ക്ഷേത്രത്തിന്റെ സെക്യൂരിറ്റി വലയം മറി കടന്നുള്ള പ്രദക്ഷിണത്തേക്കാള്‍, എന്തുകൊണ്ടും ഉചിതം പുറത്ത് കൂടെയുള്ള പ്രദക്ഷിണമാണ്. ഒരോ കാലടിയും പതുക്കെ, നാമം ജപിച്ച് കൊണ്ട് വേണം പ്രദക്ഷിണം വെക്കുമ്പൊള്‍ നടക്കാന്‍. ഒരു ഗര്‍ഭിണി തലയില്‍ കുടവുമായി എങ്ങിനെ നടക്കുമോ, അതുപോലെ വേണം പ്രദക്ഷിണം വെക്കുവാന്‍.
അമ്പലത്തിനടുത്ത് ആല്‍മരമുണ്ടെങ്കില്‍, അവിടെയും പോയി ഇതുപോലെ പ്രദക്ഷിണം വെക്കണം. രാവിലെ, 7 മണിക്ക് മുമ്പാണെങ്കില്‍ ഉത്തമം. അതിനും ഒരു കാരണം ഉണ്ടത്രെ. ആല്‍മരം മറ്റുള്ള വൃക്ഷങ്ങളെ അപേക്ഷിച്ച് ഒരുപാട് കൂടുതല്‍ ശുദ്ധ വായു ഉത്പാദിപ്പിക്കുന്നു. ആല്‍മരത്തിന്റെ കീഴെ, ഈ ശുദ്ധവായു വന്ന് നിറയുന്നു. രാവിലെ, ഏകദേശം 7 മണിക്ക് ശേഷം, നല്ല കാറ്റ് വരാന്‍ തുടങ്ങുന്നതിനാല്‍, ഈ ശുദ്ധവായു അവിടെ നിന്നും നീങ്ങിപ്പോകുന്നു. അതിനാലാണ്, നേരത്തെ തന്നെ അല്‍മരച്ചോട്ടില്‍ പ്രദക്ഷിണം വെക്കാന്‍ പറയുന്നത്.
തിരിച്ച് വന്ന് അമ്പലനടയില്‍ ഒന്നുകൂടി തൊഴുത് തിരിച്ചെത്തിയാല്‍, ക്ഷേത്രദര്‍ശനം ഒരുവിധം ആയി എന്ന് പറയാം.
No comments:
Post a Comment