നാഗങ്ങള്‍ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
1. നാരദന് നാഗവീണ നിര്‍മ്മിച്ച് കൊടുത്തത് ആര്?
❇ സരസ്വതി
2. ആയില്യം നക്ഷത്രത്തിന്റെ ദേവത?
❇ സര്‍പ്പം
3. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചിഹ്നം?
❇ സര്‍പ്പം
4. നാഗപഞ്ചമി എന്ന് പറയുന്ന ദിവസമേത്?
❇ ശ്രാവണമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിവസം.
5. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
❇ നാഗപഞ്ചമി
6. ഗൃഹത്തില്‍ നാഗമരം നടേണ്ട ദിക്ക്?
❇ വടക്ക്
7. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
❇ നാഗദൈവങ്ങളെ
8. ബുധശാസനകളുടെ കാവല്‍ക്കാരായി കരുതപ്പെടുന്നത്?
❇ നാഗങ്ങള്‍
9. അര്ജ്ജുനന് വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
❇ ഉലൂപിക
10. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
❇ ചിത്രകൂടക്കല്ല്
11. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
❇ വാസുകിയെ
12. ഗര്‍ഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരില്‍ നിന്നാണ്?
❇ ശേഷനാഗനില് നിന്ന്
13. ഉപപ്രാണങ്ങളില് ഒന്നിന്റെ പേര്?
❇ നാഗന്
14. ആദിശേഷന്റെ അവതാരമായി ത്രേതായുഗത്തില്‍ ജനിച്ചതാര്?
❇ ലക്ഷ്മണന്
15. ആദിശേഷന്റെ അവതാരമായി ദ്വാപരയുഗത്തില്‍ ജനിച്ചതാര്?
❇ ബലരാമന്
16. ദശാവതാരങ്ങളില്‍ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്?
❇ ബലരാമന്
17. മഹാമേരുവില്‍ ഉള്ള ഇരുപതു പര്‍വ്വതങ്ങളില്‍ ഒന്നിന്റെ പേര്?
❇ നാഗം
18. ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം?
❇ നാഗാസ്ത്രം
19. പാതാളവാസികളായ നാഗങ്ങള്‍ക്ക് പറയുന്ന പേര്?
❇ കുഴിനാഗം
20. ഭൂതലവാസികളായാ നാഗങ്ങള്‍ക്ക് പറയുന്ന പേര്?
❇ സ്ഥലനാഗം
21. ആകാശവാസികളായ നാഗങ്ങള്‍ക്ക് പറയുന്ന പേര്?
❇ പറനാഗം
22. വാസുകിയുടെ നിറമേത്?
❇ മുത്തിന്റെ വെളുത്ത നിറം
23. തക്ഷകന്റെ നിറമെന്ത്?
❇ ചുവപ്പ് നിറം പത്തിയില്‍ സ്വസ്തിക
24. കാര്‍ക്കോടകന്റെ നിറമെന്ത്?
❇ കറുപ്പ് നിറം
25. പദ്മന്റെ നിറമെന്ത്?
❇ താമരയുടെ ചുവപ്പുനിറം
26. മഹാപദ്മന്റെ നിറമെന്ത്?
❇ വെളുത്ത നിറം, പത്തിയില്‍ ത്രിശൂലം
27. ശഖപാലന്റെ നിറമെന്ത്?
❇ മഞ്ഞനിറം
28. ഗുളികന്റെ നിറമെന്ത്?
❇ ചുവപ്പ് നിറം
29. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
❇നാഗപ്പത്തി വിളക്ക്.
30. ജ്യോതിശാസ്ത്രപ്രകാരം പഞ്ചമി തിഥിയുടെ ദേവത?
❇ നാഗങ്ങള്‍.
No comments:
Post a Comment