9 April 2016

ഷോഡശക്രിയകൾ [3]

ഷോഡശക്രിയകൾ [3]

3. സീമന്തോന്നയനം
ഗർഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും ഗർഭിണിയിലുടെ ഗർഭസ്ഥശിശുവിന്റെ ആര്യോഗത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചയ്ക്കും വേണ്ടി ആചാരിക്കപെടുന്ന സംസ്കാരമാണ് സീമന്തോന്മയനം. ഇതു ഗർഭധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗ വാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം. ഹോമാഗ്നി ഉണ്ടാക്കിയതിനു ശേഷം അതിൽ ആഹുതി അർപിക്കണം. പിന്നീടു പതി-പത്നിമാർ ഏകന്തതയിൽ ഇരിന്നു മന്ത്രോച്ചാരണം ചേയ്യും. അപ്പോൾ ഗർഭിണിയുടെ തലമുടിയിൽ ഭർത്താവ് പ്രത്യേകം തയ്യാറാക്കിയ സുഗന്ധഔഷധ തൈലം പുരട്ടികൊടുക്കും. തുടർന്ന് യജ്ഞ ശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി ഗർഭിണി അതിൽ നോക്കുന്നു. ഈ അവസരത്തിൽ ഭർത്താവ് ഭാര്യയോടു എന്തുകാണുന്നു എന്ന് ചോദിക്കുകയും ഭാര്യ പശു, ധനം, ദീർഘായുസ്, യശസ്സ് മുതലായവ കാണുന്നു എന്നുപറയുകയും വേണം.

“ഭർത്താവ് : കിം പശ്യസി?ഭാര്യ : പ്രജാൻ പശുൻ സൗഭാഗ്യം മഹ്യം ദീർഘായുഷ്ട്യം പത്യ പശ്യാമി”
(ഗോഫില ഗൃഹ്യ സൂത്രം)

അനന്തരം കുലസ്ത്രീകൾ, പുത്രവതികൾ ജ്ഞാനവൃദ്ധകൾ, വായോവൃദ്ധകൾ എന്നിവരോടോത്തിരുന്നു ഗർഭവതി നിവേദ്യന്ന പാനീയങ്ങൾ കഴിക്കണം. ഈ ചടങ്ങ്തന്നെ ആറാംമാസത്തിലും എട്ടാംമാസത്തിലും അനുഷ്ഠിക്കണം.

No comments:

Post a Comment