9 April 2016

ഷോഡശക്രിയകൾ [2]

ഷോഡശക്രിയകൾ [2]

2. പുംസവന സംസ്കാരം
ഗർഭശുശ്രുഷ രീതിയിൽ അനുഷ്ഠിക്കപെടുന്ന സംസ്കാരകർമങ്ങളിൽ പുംസവനവും സീമന്തോന്നയനവും വളരെ പ്രധാന്യമർഹിക്കുന്നു.സ്ത്രി ഗർഭം ധരിച്ചെന്നു കണ്ടാൽ പിന്നെ ആ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കയങ്ങൾ വ്രതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം. ഗർഭവതിയുടെയു ആഹാരം, നിദ്ര, വിചാരം, വാക്ക്, സമ്പർക്കം തുടങ്ങി എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുള്ളതായിരിക്കണം. ഒരു ശുഭമുഹൂർത്തം നിശ്ചയിച്ചു ബന്ധുക്കളെയും, ഗുരുജനങ്ങളെയും വിളിച്ചു വരുത്തി അവരുടെ സാനിദ്ധ്യത്തിൽ ആണ് ഈ ചടങ്ങ് നടത്തേണ്ടത്. കർമാരംഭത്തിലെ ഈശ്വര ഉപാസനക്ക് ശേഷം ഗർഭവതിയും ഭർത്താവും ആചാര്യ വിധിപ്രകാരം ഏകാന്തസ്ഥാനത്ത് പോയി അൽപനേരമിരിക്കണം. ഇതുപോലെ യജ്ഞാഹുതിക്ക് ശേഷവും അനുഷ്ഠിക്കേണം. തുടർന്ന് ബന്ധുഗുരുജനങ്ങളെ യഥാവിധി സത്കരിച്ചു യാത്രയാക്കാം. വടവൃക്ഷത്തിന്റെ മുകളിൽ തൂങ്ങി കിടക്കുന്ന വേരുകൾ,അമൃതവള്ളിയുടെ തളിരും ചേർത്ത് നന്നായി അരച്ച് നാസികയിൽ നന്നായി മണപിക്കുക എന്നത് ഈ സംസ്കാരത്തിലെ മുഖ്യമായ ചടങ്ങാണ്. ഈ ചടങ്ങ് വട വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു ചെയ്യണമെന്നാണ് വിധി. ഗർഭിണി മിതവ്യായാമവും സൗമ്യാചരണവും പ്രസന്നചിത്തവുമുണ്ടായിരിക്കണം. ക്ഷോഭജന്യ മായ വാദപ്രതിവാദങ്ങൾ ഒഴിവാക്കണം.

No comments:

Post a Comment