1 April 2016

ശിവലിംഗം

ശിവലിംഗം 
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.
ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ
1 ) പാദുകം
2 ) ജഗതി
3 ) കുമുദം
4 ) ഗളം
5 ) ഗളപ്പടി 
6 ) ലിംഗം
7 ) ഓവ്

ശൈവസമ്പ്രദായങ്ങൾ
ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ശൈവസമ്പ്രദായം. വൈഷ്ണവം, ശാക്തേയം, സ്മാർഥം എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരെ ശൈവർ എന്നും വിളിക്കുന്നു. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്. ഇന്ത്യയിൽ കാശ്മീർ ശൈവിസം, തമിഴ്നാട്, ലിംഗായതം എന്നു മൂന്നാൺ പ്രധാന ശൈവമാർഗ്ഗങ്ങൾ . ശിവനെ സംബന്ധിച്ചുള്ള പുരാണമാണ് ശിവപുരാണം.

No comments:

Post a Comment