മനുഷ്യനും മറ്റ് ജീവജാലങ്ങളും ജീവൻഇല്ലാത്തവയും എല്ലാം സ്ഥിതി ചെയ്യുന്നത് ഊർജത്തിന്റെ പിൻബലത്തിൽ തന്നെ. നമുക്ക് ദൃശ്യമായ കാഴ്ചശക്തി പരിമിതമാണ്. അഞ്ച് ഇന്ദ്രിയങ്ങൾ മനുഷ്യർക്കുണ്ട്. ഓരോ ഇന്ദ്രിയത്തിനും ഓരോ സെൻസർ (sensor) നില നിക്കുന്നു. ആറാമത്തെ ഇന്ദ്രിയം അഥവാ sixth sense എന്നൊക്കെ പറയപ്പെടുന്നത് മനുഷ്യനിൽ തലയിൽ സ്ഥിതി ചെയ്യുന്നു കൂടാതെ ബോധവുമായും ബന്ധപെട്ടിരിക്കുന്നു.
7 ആധാര ചക്രങ്ങളും എല്ലാവരിലും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സൂക്ഷ്മ രൂപത്തിൽ പൂർണമായും ഉണർന്നു നിൽക്കുന്നില്ല. ഇത് നമ്മൾക്ക് അനുഭവത്തിൽ വരാൻ നിരന്തര പരിശീലനവും, ഗുരുവിന്റെ സഹായവും വേണ്ടി വന്നേക്കാം. എല്ലാവർക്കും ഒരേ പോലെ അല്ല സൂക്ഷമ ശരീരം, ചിലർക്ക് ജന്മനാ ചില കഴിവുകൾ ഉണ്ടാവുന്നു. അത്തരം ആളുകൾക്ക് അത് വളർത്തി എടുക്കാൻ കുറച്ചു കൂടെ എളുപ്പമാണ്.
7 ചക്രങ്ങളും പൂർണമായും ഉണരുക എന്നാൽ ഊർജം കടന്നു പോകുന്ന പാതയും, അതിനോട് ചേർന്ന സൂക്ഷമ ശരീരവും നേരായി നടക്കുന്നു എന്നെ അർത്ഥം ഉള്ളു. പല സിദ്ധികളും കൈ വന്നു മഹർഷി ആയി ഇരിക്കാം എന്നാണ് പലരുടെയും ആഗ്രഹം.
എന്നാൽ ജന്മ സിദ്ധമായ ചില കഴിവുകൾ ഒരു പക്ഷെ കൂടുതൽ നന്നായി പ്രകടമായേക്കാം, എന്ന് അല്ലാതെ മറ്റൊരു തരത്തിൽ ഇതിനെ വ്യാഖ്യാനിക്കേണ്ടത് ഇല്ല.
ഊർജം ഒരാളിലേക്ക് പ്രവഹിപ്പിക്കാൻ പല മാർഗ്ഗം ഉണ്ട്. ഇതിൽ അധികവും സ്വന്തം ഊർജം നഷ്ടപ്പെടുത്തി മറ്റൊരാളിൽ കയറ്റുന്ന വിദ്യകൾ ആണ്. എന്നാൽ അഡ്വാൻസ് ലെവൽ എത്തുമ്പോൾ പ്രപഞ്ചഊർജം മറ്റൊരാൾക്ക് നൽകാൻ കഴിയുന്നു. അതിനും പല തട്ടുകൾ ഉണ്ട്. പല തരംഗദൈർഘ്യം ഉണ്ട്. ആരായി നമ്മൾ ഇടപെടുന്നുവോ അവരുടെ ഊർജം നമ്മളിൽ കണക്ഷൻ ആവുന്നു, മുകളിൽ ഉള്ളവർ (ശക്തമായ ഊർജം ശരീരത്തിൽ സംഭരിക്കാനും പ്രവാഹിപ്പിക്കാനും കഴിയുന്നവർ ) താഴ്ന്ന ഊർജം ഉള്ളവരിലേക്ക് ഒഴുകുന്നു. ഭൗതികത്തിൽ കാണാൻ കഴിയില്ല എങ്കിലും പലർക്കും ഇത് അനുഭവിച്ചു അറിയാൻ സാധിക്കും. "ബോധം ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല" എന്നുള്ള വാക്യം തന്നെ പ്രപഞ്ചബോധത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. നമ്മൾ ഇടപെടുന്ന എന്തും ഊർജത്തിന്റെ ഭാഗമാണ് എന്നുള്ള വസ്തുത മറന്നു പോവരുത്.
ഒരു സാധാരണ മനുഷ്യന്റെ തലത്തിൽ നിന്ന് ഊർജലോകത്തിന്റെ പടിയിൽ കടക്കുന്നവർക്ക് പുരികമധ്യം ആണ് പ്രധാന സെൻസർ ആയി പ്രവർത്തിക്കുന്നത്. കാലുകൾ, ഹൃദയം, നാഭി, എന്നിവയും ചിലരിൽ കാണാം.
എവിടെ പോയാലും എന്ത് കേട്ടാലും ആദ്യം സ്ക്രീൻ ചെയ്തിട്ടാണ് കാര്യങ്ങൾ ഗ്രഹിക്കുന്നത്. ഇത് നടക്കുന്നത് തലയിൽ നിന്നാണ്. പ്രധാനമായും ആജ്ഞ ചക്രമായി ബന്ധപ്പെട്ടു കിടക്കുന്നു. തലയ്ക്കു ഉള്ളിലും പുറമെ നെറ്റിയിലും പുരിക മധ്യത്തിലും സ്വാധീനം ചെലുത്തുന്നു. ഒരു ക്യാമറ പോലെ തന്നെ നമ്മൾ കാണുന്നതും കേൾക്കുന്നതും എല്ലാം ഇവിടെ അറിയുന്നുണ്ട്. പല ആളുകൾക്കും പല അനുഭവങ്ങൾ ആണ്. എല്ലാവർക്കും ഒരേ രീതി ആവണം എന്നില്ല. ചിലർക്ക് ആദ്യ കാലങ്ങളിൽ ഇത് ഒരു തുടിപ്പ് ആയി രൂപപ്പെടുന്നു. വിറയൽ വലിച്ചിൽ എല്ലാം ഈ ഭാഗത്ത് സ്വാഭാവികമാണ്. ഒരു പരിധി കഴിയുമ്പോൾ ഊർജപാത കൃത്യമാണ് എങ്കിൽ നെറ്റിയിൽ നിന്നും ഒരു തുള പോലെ ഊർജം വരുകയും പോവുകയും ചെയ്യുന്നു. ഭൗതികത്തിൽ ഇത് കാണാൻ സാധിക്കില്ല എങ്കിലും അവിടെ സ്കിൻ കളർ മാറുന്നു. കുറി തൊട്ട പോലെ ഊർജപാത ഉണ്ടാവുന്നു. കഠിനമായ മുറകൾ അനുഷ്ട്ടിക്കുന്ന ചിലർക്ക് ഇവിടം ഊർജം കൊണ്ട് സ്കിൻ ബ്രേക്ക് ആവുന്നു. (കുണ്ഡലിനി ഊർജത്താൽ). അല്ലാത്തവർക്ക് അവിടം കുറച്ചു താഴ്ന്ന നിൽക്കുകയും പുരികതടം തടിച്ചു ഇരിക്കുകയും ചെയ്യുന്നു. സെൻസർ വർക്ക് ചെയ്യാൻ തുടങ്ങുമ്പോൾ മാത്രമാണ് ശിവന്റെ തൃക്കണ്ണ്, പല തരത്തിലുള്ള മാന്ത്രിക ചക്രങ്ങൾ, വസ്തുക്കൾ, മനുഷ്യർ ഇതിലെയെല്ലാം ഊർജം ഗ്രഹിക്കാൻ സാധിക്കുന്നത്. അത് വരെ കഥാ ചിത്രം പോലെ കണ്ടിരുന്നത് പലതും അനുഭവത്തിലൂടെ മനസ്സിലാക്കാൻ തുടങ്ങുമ്പോൾ പൂർവികരുടെ സൂക്ഷ ശരീരം എത്രത്തോളം വികാസം പ്രാപിച്ചിരുന്നു എന്ന് മനസിലാക്കാം.
പിന്നീട് Oneness എന്നുള്ള പദം അർത്ഥവത്താവാൻ തുടങ്ങുന്നു. ഞാൻ എന്ന വ്യക്തി മാറി, നമ്മൾ എന്നുള്ള ബോധം ഉടലെടക്കുന്നു, അതായത് അപ്പുറത്തു നിൽക്കുന്ന ആള് പോലും ഞാൻ ആവുന്ന അവസ്ഥ. ഇതിന് കുണ്ഡലിനിയായി ബന്ധം ഉണ്ട്.
കുണ്ഡലിനി ഉദ്ധാരണം- മനുഷ്യജന്മത്തിലെ ഇന്ന് കിട്ടാവുന്നതിൽ ഏറ്റവും സുഖകരമായ അവസ്ഥയാണ്. കുണ്ഡലിനി തന്നെ പ്രധാനമായും രണ്ട് തരത്തിൽ ഉണ്ട്. ഇന്ന് കാണുന്ന എല്ലാ കുണ്ഡലിനി ആക്ടിവേഷൻനും ആദ്യത്തെ ഗണത്തിൽപ്പെടുന്നു. എല്ലാവരിലും ഉള്ള ബയോ എനർജി ഫീൽഡ്, അതിനെ നട്ടെല്ല് വഴി ഉദ്വീപിക്കുന്നു. അതിനെ 7 ആധാര ചക്രത്തിൽ എവിടെയും സ്ഥാപിക്കാൻ കഴിയും.
യോഗികൾ ഇതിനെ ആജ്ഞയിൽ സ്ഥിരമായി സ്ഥാപിക്കുന്നു. നെറ്റിയിൽ എപ്പോഴും ഒരു ലേബൽ ഒട്ടിച്ചുവെച്ച പോലെ തോന്നുന്നു. ഇത് കൊണ്ട് വല്യ പ്രയോജനം ഒന്നുമില്ല, എങ്കിലും എനർജി സെൻസിറ്റിവിറ്റി കൂടും. ഒരു വിഗ്രഹം, അല്ലെങ്കിൽ എനർജി ഉള്ള ഒരു വ്യക്തി, വസ്തു ഇതെല്ലാം കാണുന്ന മാത്രയിൽ തന്നെ നെറ്റിപോയി സ്കാൻ ചെയ്ത് നമ്മളെ അറിയിക്കും. മാത്രമല്ല ഈ pre-കുണ്ഡലിനി ഊർജം നെറ്റിയിൽ വെയ്ക്കുന്ന ഒരാളെ മറ്റൊരു ഊർജം അറിയുന്ന വ്യക്തിക്ക് പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കും. സാധാരണ താഴ്ന്ന നിലയിൽ ഉള്ള ഊർജം ഒന്നും അവിടെക്ക് ഏശുക ഇല്ല. കാരണം അവിടെ ഊർജം തിങ്ങി നിറഞ്ഞു ഇരിക്കുകയാണ്, അതിനെ മറികടന്നു പോകുവാൻ സാധാരണ തരംഗങ്ങൾക്ക് സാധ്യമല്ല. അതിനാൽ ഹൈ frequency എനർജി ആയിട്ട് കണെക്ഷൻ ആവാൻ എപ്പോഴും സാധകർ ആഗ്രഹിക്കുന്നു. ഊർജം കുറയുന്ന പക്ഷം, നേരിട്ട് യൂണിവേഴ്സൽ എനർജി യിൽ നിന്നും ധ്യാനം വഴി ഊർജം സംഭരണം നടത്തുന്നു. മറ്റുള്ളവർ പ്രതിമ എന്ന് പറയുന്ന ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ എല്ലാം ഇവർക്ക് ഊർജം സംഭരിക്കാൻ ഉള്ള കേന്ദ്രങ്ങൾ ആണ്. സാധാരണ മനുഷ്യർ കള്ളും കഞ്ചാവും പെണ്ണും പിടക്കോഴിയും തേടി പോകുമ്പോൾ യോഗികൾ ഊർജം തേടി യാത്രയാവുന്നു. അഗാധമായി പോയാൽ ഒരു തരം മനോ വിഭ്രാന്തിയാണ് ഇത്. അങ്ങനെയാണ് പലരും ധ്യാനത്തിൽ നിന്നും എഴുനേൽക്കാതെ ലയിച്ചു ഇരിക്കുന്നത്. ഓരോ ദേവതകൾക്കും ഓരോ frequency യാണ്. അവ എല്ലാം ഒരേ സ്ഥലത്തേക്ക് അല്ല കണെക്ഷൻ ആവുന്നത്. ഉദാഹരണം ഭദ്രകാളി(താര), പൊതുവെ നട്ടെല്ല് വഴി താഴേ നിന്നും മുകളിലേക്കു ആണ് പ്രയാണം., എന്നാൽ ദേവി യിൽ തന്നെ രൗദ്രഭാവം ഉള്ള (high frequency) നേരിട്ട് കണക്ഷൻ ആവുന്നത് പുരികമധ്യത്തിൽ അല്ല. ഇരു പുരികങ്ങളും തുടങ്ങു്ന്ന സ്ഥലം ഉണ്ട്. അവിടെയാണ് മഹാ ഊർജം നേരിട്ട് കടന്നു ചെല്ലുക. വളരെ ചുരുക്കം ആളുകൾ ക്കും ദേവതകൾക്കും മാത്രമേ ഈ കവാടം ഓപ്പൺ ആവുകയുള്ളൂ. ബാക്കി എല്ലാം പുരിക മധ്യം, അതിന് മുകളിൽ ഉള്ള രണ്ട് പോയിന്റ്കൾ, ഹൃദയം, സ്വാധിഷ്ട്ടാനം, നാഭി, റൂട്ട് ചക്രം ഇവയിൽ ഒക്കെയായി കണക്ഷൻ ആയി നിൽക്കുന്നു. ഇവയൊക്കെയും നമ്മൾക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നതാകുന്നു. എന്നാൽ high frequency യിൽ പുരികങ്ങൾ എനർജി കൊണ്ട് ചുവന്നു തുടിച്ചു വരികയും, അവിടത്തെ സ്കിൻ ചൂടായി പൊള്ളുന്ന പോലെയും തോന്നുന്നു. മാത്രമല്ല ഊർജത്തിന്റെ പ്രവാഹം കൊണ്ട് തലവേദന വരെ വരുന്നു. കുറേ നേരം ഈ frequency യിൽ ധ്യാനിക്കാൻ ഭൗതികത്തിൽ നിൽക്കുന്ന വ്യക്തികൾക്ക് സാധിക്കില്ല. അതിനാൽ ദേവത കളെ പല തട്ടായി തിരിച്ചിരിക്കുന്നു. ഏക ദൈവത്തിൽ നിന്നും വരുന്ന രശ്മികൾ പോലെ ദേവതകൾ എന്ന് പൊതുവെ പറയാറുണ്ട് എങ്കിലും എല്ലാത്തിനും ഒരേ frequency അല്ല, അത് നേരിട്ട് ഇടപെടുന്ന മനുഷ്യന്റെ ഊർജ ചക്രങ്ങളും വ്യത്യസ്തമാണ്. ഇതിനാലാവാം പല മന്ത്രങ്ങളും ജപിക്കാൻ ആളുകൾ പല ചിട്ടകൾ വെച്ചിരിക്കുന്നത്.
മഹാ ക്ഷേത്രം, ക്ഷേത്രം, അമ്പലം, കാവ് തുടങ്ങിയവ ഊർജം കേന്ദ്രങ്ങൾ ആകുന്നു. ഓരോ ചടങ്ങ് നടക്കുമ്പോൾ ഊർജത്തിന്റെ frequency മാറ്റം വരുന്നു. ഉദാഹരണം ഒരു ഗുരുതി ചെയ്യുന്ന വെളിച്ചപ്പാടിന് തന്നെ പല തരത്തിൽ ഊർജത്തെ സംഭരിക്കാൻ സാധിക്കും. കാളിക്ക് ചെയ്യുമ്പോൾ ഉള്ള frequency അല്ല, കാളിയുടെ കൂടെ പരിവാരങ്ങളെ കൂട്ടി (മൂർത്തി) യെ കൂട്ടി ചെയ്യുമ്പോൾ. പരിവാരങ്ങൾ ഉൾപെടുമ്പോൾ അന്തരീക്ഷം മാറുന്നു. ചൂട് അധികരിക്കുന്നു.(പലർക്കും പല രീതിയിൽ ആവാം സെൻസിങ്), വെളിച്ചപ്പാടിന്റെ ശരീരത്തിലുള്ള ഊർജവലയം അതിന്റെ മൂർധന്യ അവസ്ഥ പ്രാപിക്കുന്നു. നേർക്ക് നേരെ നിൽക്കാൻ സാധിക്കാത്ത വിധം ചൂടും നമ്മളുടെ ചക്രങ്ങളും പൂർണമായും ശക്തമായി നില നിൽക്കുന്നു. ചെയ്യേണ്ടവർ കർമ്മം ചെയ്യുമ്പോൾ അതിന്റെ ശക്തി തിരിച്ചറിയാൻ സാധിക്കുന്നു. ഇതെല്ലാം അറിയാൻ സൂക്ഷമ ശരീരത്തിൽ വികാസം പ്രാപിക്കേണ്ടതാണ്. അഗ്നിയുടെ പ്രാധാന്യം എന്തെന്ന് ഒരു വ്യക്തിക്ക് മനസ്സിലാവുന്നത് അപ്പോൾ മാത്രമാണ്.
ഇതെല്ലാം ഒരു മനുഷ്യൻ ലൈവ് ആയി നിൽക്കുമ്പോൾ ഉണ്ടാവുന്ന ചില അവസരങ്ങൾ മാത്രം. ഇതിന്റെ മറുപുറം ചോദ്യങ്ങൾ കൊണ്ട് മൂടപ്പെട്ടു കിടക്കുന്നു. ധ്യാനഅവസ്ഥയിലും, ഉറക്കത്തിലുമാണ് മനുഷ്യനിൽ ഇവ സംഭവിക്കുന്നത്. എന്താണ് കണ്ടത് എന്നോ, കണ്ട കാര്യങ്ങൾ എല്ലാം ഓർത്തു വെയ്ക്കാനോ സാധ്യമല്ല. ഊർജലോകത്തിൽ പല ജീവികൾ, മനുഷ്യർ, ഗുരുക്കന്മാർ ഇതെല്ലാം ഉറങ്ങുമ്പോൾ നമ്മളുടെ തരംഗം അനുസരിച്ചു അനുഭവിക്കാൻ സാധിക്കുന്നു. ഇത് പലപ്പോഴും ഉണരുമ്പോൾ യാഥാർഥ്യമാണോ എന്ന് നിശ്ചയിക്കാൻ സാധിക്കാത്ത വിധം നിഗൂഢമായി നില നിൽക്കുന്നു. ശരീരം പൂർണമായും relax ആവുമ്പോൾ സൂക്ഷമ ശരീരം കൂടുതൽ നന്നായി വർക്ക് ചെയ്യുന്നു.
സാധാരണ ബോധത്തിൽ ഒരു വ്യക്തിക്ക് ഇവ മനസ്സിക്കാൻ സാധ്യമല്ല, അതിനാൽ തന്നെ ഇത്തരം അറിവുകളും അനുഭവങ്ങളും പലരും ഒളിച്ചു വെക്കുന്നു.
No comments:
Post a Comment