12 July 2025

പഴനിയിൽ എന്തുകൊണ്ട് തല മുണ്ഡനം

പഴനിയിൽ എന്തുകൊണ്ട് തല മുണ്ഡനം

കുട്ടികളെ ആദ്യമായി തലമൊട്ടയടിക്കുന്ന ചടങ്ങാണ് തലമുണ്ഡനം അഥവാ ചൂഢകർമ്മം,
ജനിച്ച കുട്ടിക്ക് ഒൻപതാം മാസത്തിലോ ഒരു വയസ്സിനു ശേഷമാണ് ആണ് സാധാരണഗതിയിൽ ഈ ചടങ്ങ് നടത്തിവരാറുള്ളത്.
ഹൈന്ദവ വേദങ്ങൾ പ്രകാരം തലമുണ്ഡനത്തിന് ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്.
പഴനിയിലെ ബാലമുരുകന്റെ വിഗ്രഹത്തിന് തലമുണ്ഡനം ചെയ്ത ഒരു താപസ്വിയുടെ വേഷമാണ് .
 വസ്ത്രമായിട്ട് ഒരു കൗപീനം മാത്രം.
കയ്യില്‍ ദണ്ഡും, വേലും.
ബാലമുരുകന്റെ ശിരസിനോട് സാമ്യം തോന്നുകയാണ് തല മുണ്ഡനം ചെയ്യുകയെന്ന വിശ്വാസത്തിന് ആധാരം.
അങ്ങനെ ഭഗവാന്റെ രൂപത്തോട് താദാത്മ്യം പ്രാപിക്കുക.
വൈകിട്ട് തലമുണ്ഡനം ചെയ്ത ശേഷം ചന്ദനം തേച്ച്, രാത്രി മുഴുവൻ അത് സൂക്ഷിക്കുകയെന്നത് ഭക്തരുടെ രീതിയാണ്.
 സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികള്‍ സാധാരണയിലും വലിപ്പമുള്ളതാണ്.
 തന്റെ ഭക്തരുടെ പ്രാര്‍ത്ഥനകളും, അപേക്ഷകളും ശ്രദ്ധാപൂര്‍വ്വം ആ ചെവികളില്‍ എത്താനായിരിക്കും എന്നു കരുതുന്നു.

സർവ്വ രോഗങ്ങൾക്കും ശമനമാകുന്ന ദിവ്യൗഷധമാണ് ശ്രീമുരുകന്റെ പുണ്യ വിഗ്രഹമെന്നാണ് വിശ്വാസം.
 ഒറ്റയ്‌ക്കെടുത്താൽ മഹാവിഷവും പ്രത്യേക അനുപാതത്തിൽ തമ്മിൽ ലയിപ്പിച്ചാൽ മഹാ ഔഷധവും ആകുന്ന ഒമ്പത് പാഷാണങ്ങൾ സംയോജിപ്പിച്ചാണ് മുരുക വിഗ്രഹം തീർത്തിരിക്കുന്നത്.

 നാലായിരത്തിലേറെ ഒറ്റ മൂലികളിൽ നിന്നായി 81 ഭൈഷജ കൂട്ടുകൾ വേർതിരിച്ച് അവയെ വീണ്ടും ലയിപ്പിച്ച് 9 മഹാ പാഷാണങ്ങൾ അഥവാ മൂലകങ്ങൾ തയ്യാറാക്കി.
വീരം, പൂരം, രസം, ജാതിലിംഗം, കണ്ടകം, ഗൗരീ പാഷാണം, വെള്ള പാഷാണം, മൃദർശ്ശിങ്ക്, ശിലാസത്ത് എന്നീ ഒമ്പത് പാഷാണങ്ങളുടെ കൂട്ടിനെ പ്രത്യേക താപനിലയിൽ ചൂടാക്കിയും തണുപ്പിച്ചും മണ്ണിനടിയിൽ കുഴിച്ചിട്ടും വീണ്ടുമെടുത്ത് ചൂടാക്കിയുമാണ് വിഗ്രഹം നിർമിക്കാനുള്ള മിശ്രിതം തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു.
അദ്ദേഹം ഉപയോഗിച്ച ഒൻപത് വിഷലോഹങ്ങളുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട് സമർത്ഥമായ കൂട്ടുണ്ടാക്കുകയും അവയെ ധാരാളം ഔഷധഗുണങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുമുള്ള കഠിനമായ ഒരു ലോഹമാക്കി മാറ്റുകയും അതിൽ നിന്ന് ഭഗവാന്റെ വിഗ്രഹം നിർമ്മിക്കുകയും ചെയ്തു .
ഇത്രയധികം യുഗങ്ങൾ പിന്നിട്ടിട്ടും ലക്ഷകണക്കിന് അഭിഷേകങ്ങൾ നടത്തിയിട്ടും ഇന്നും ഭഗവാന്റെ വിഗ്രഹത്തിന്റെ ചൈതന്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് അത്ഭുതാവഹമായ കാര്യം തന്നെയാണ്.

No comments:

Post a Comment