💗●➖➖●ॐ●➖➖●💗
കേരളത്തിലെ ജലമേളകളില്‍ ഏറ്റവും പഴക്കം ചെന്ന വള്ളംകളികളിലൊന്നാണ് കോട്ടയത്തെ താഴത്തങ്ങാടി വള്ളംകളി. ദിവാന് പേഷ്ക്കാറായിരുന്ന രാമറാവുമാണ് 1887 ല്‍ താഴത്തങ്ങാടി വള്ളംകളി ആരംഭിച്ചത്. അതിനു മുന്നെ കോട്ടയം ആസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂര്‍ രാജാക്കന്മാര് താഴത്തങ്ങാടിയില്‍ വിനോദത്തിനു വേണ്ടി വള്ളംകളി നടത്തിയിരുന്നതായി പറയപ്പെടുന്നു. തെക്കും കൂറിന്റെ കാലത്ത് താഴത്തങ്ങാടി വളരെ പ്രസിദ്ധമായ ഒരു വ്യാപാര കേന്ദ്രമായിരുന്നു. എള്ള്, കറുവാപ്പട്ട, കുരുമുളക്, ചുക്ക്, മഞ്ഞള്‍ തുടങി സുഗന്ധദ്രവ്യങ്ങളെല്ലാം മലമുകളില്‍ നിന്നും കൊണ്ടു വന്ന് കണ്ണാറ്റിലൂടെ കേവു വള്ളത്തിലാക്കി പുറക്കാട്ടെത്തിച്ച് അവിടെ നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു.
ആധുനിക കോട്ടയത്തിന്റെ ശില്പി എന്ന് വിളിക്കപ്പെടുന്ന ദിവാന് പേഷ്കാര്‍ ടി. രാമറാവുവിന്റെ ഭരണകാലത്താണ് കോട്ടയത്തിന്റെ ആസ്ഥാനം താഴത്തങ്ങാടിയില്‍ നിന്നും ഇപ്പോള്‍ കാണുന്ന നഗരത്തിലേക്ക് മാറിയത്. അദ്ദേഹം കോട്ടയതത് സ്ഥാനമേറ്റ ശേഷം ഒരു കെട്ടു വള്ളത്തില്‍ വേമ്പനാട്ടു കായലിനു കുറുകെ ഒരു യാത്ര നടത്തി, പഴയ കോട്ടയം ബോട്ട് ജട്ടിയില്‍ വന്നിറങ്ങി. അക്കാലത്ത് ചുണ്ടന്‍വള്ളങ്ങളും മറ്റ് കളി വള്ളങ്ങളും ഉത്സവകാലത്ത് മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഈ കളിവള്ളങ്ങളില്‍ ആകൃഷ്ടമായ രാമറാവു ഒരേയിനത്തില്‍പ്പെട്ട വള്ളങ്ങളെ ബോഡി തിരിച്ച് മത്സരങ്ങള്ക്കുപേയോഗിക്കാന് ആലോചിച്ചു. അദ്ദേഹത്തിന്റെ മുന്‍കൈയ്യിലാണ് 1885 ജൂണ്‍ 29 ന് താഴത്തങ്ങാടിയില്‍ ആദ്യ വള്ളംകളി ആരംഭിച്ചത്.
കേരളത്തിലെ ജലമേളകളുടെ ചരിത്രത്തില്‍ മത്സരാടിസ്ഥാനത്തില്‍ ആദ്യമായി വള്ളംകളി നടന്നത് ഇങ്ങനെ താഴത്തങ്ങാടിയിലാണ്. രാമറാവു തുടങ്ങിവച്ച മത്സര വള്ളംകളി പിന്നീട് നാട്ടുകാര്‍ തുടര്‍ന്നു. 1937 ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് താഴത്തങ്ങാടി ജലോത്സവം കാണാനെത്തി. അതിനുശേഷം അത് ശ്രീ ചിത്തിര ബോട്ട്റേസ് എന്നറിയപ്പെട്ടു. 1956 ല്‍ എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സലാസി കോട്ടയം സന്ദര്‍ശിച്ചപ്പോള്‍ താഴത്തങ്ങാടിയില്‍ വള്ളംകളി നടത്തി. പിന്നെ വള്ളംകളി ഹെയ്ലിസലാസി എവര്‍റോളിംഗ് ട്രോഫിക് വേണ്ടിയായി. പിന്നീടും വിസ്മൃതിയിലേക്ക് പോയ വള്ളംകളി 1998 ല്‍ കോട്ടയം വെസ്റ്റ്ക്ലബ്ബിന്റെ ശ്രമഫലമായാണ് നടത്തിയത്. കോട്ടയം നഗരസഭ ഏര്‍പ്പെടുത്തിയ സ്വതന്ത്ര സുവര്‍ണ്ണ ജൂബിലി സ്മാരക എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള വള്ളംകളിയാണ് ഇപ്പോള്‍ ഓണക്കാലത്ത് നടക്കുന്നത്.
No comments:
Post a Comment