ഭാഗം: 70
74. ഗ്രഹദോഷങ്ങൾ മാറുന്നതിന് വേണ്ടിയുള്ള നാഗാരാധന
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
രാഹൂർ ദശ എന്നത് ജീവിതത്തിലെ ഒരു ദോഷകാലമാണ്. ഈ സമയത്താണ് സർപ്പദോഷം വിഷസംബന്ധമായ ദോഷങ്ങൾ, സർപ്പഭയം എന്നിവ ഉണ്ടാകുന്നത്. ഈ രാഹുർദശാകാലത്ത് മനക്ലേശം കഷ്ടനഷ്ടങ്ങൾ , വിഘ്നം, കാര്യതടസം, ലക്ഷ്യബോധമില്ലാത്ത അലച്ചിൽ , പരനിന്ദ, പരപീഡനം എന്നിവ അനുഭവപ്പെടാം . ഇതിൽ നിന്നും രക്ഷനേടാനായി രാഹുർദശാകാലത്ത് സർപ്പം പാട്ട്, സർപ്പപൂജ എന്നിവ വഴിപാടായി നടത്തുക. ആയില്യനാളിൽ നൂറും പാലും സമർപ്പിക്കുന്നത് നല്ലതാണ്.
രാഹുദോഷത്തിന് സർപ്പപൂജ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നവഗ്രഹങ്ങളിൽ ഒന്നാണ് രാഹു. 18 വർഷമാണ് രാഹുർദശയുടെ കാലം. ശനിയോളമില്ലെങ്കിലും ഇത് ഒരു പാപഗ്രഹവും ദോഷകാരിയുമാണ്. സർപ്പങ്ങളാണ് രാഹുവിന്റെ അതിദേവത. രാഹുർദോഷത്തിന് ഒരു പരിഹാരമാണ് സർപ്പപൂജ നടത്തുന്നത്. വീടുകളിൽ സർപ്പപൂജ ഉണ്ടെങ്കിൽ അവിടെവച്ചോ സർപ്പാരാധനാലയങ്ങളിൽ ചെന്നോ പൂജ കഴിക്കാവുന്നതാണ് . രാഹുർദോഷം മൂലം ദുരിതം, ദുഃഖം , ഐശ്വര്യക്കേട്, സന്താനലാഭക്കുറവ് എന്നിവയുണ്ടാകാം. രാഹുർ ദോഷസമയത്ത് ഭക്തിയോട് കൂടി സർപ്പപൂജ നടത്തിയാൽ ഉത്തമഫലം കിട്ടുന്നതാണ്. ദോഷങ്ങളൊക്കെ മാറിക്കിട്ടും. രാഹുർദശാകാലം ശുഭകാര്യങ്ങൾക്ക് വർജ്ജ്യമാണ്.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment