30 July 2023

നാഗമാഹാത്മ്യം - 68

നാഗമാഹാത്മ്യം...

ഭാഗം: 68

72. ഗരുഡന്റെ ജനനം 
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കശ്യപന്റെ രണ്ട് പത്നിമാരായിരുന്നു വിനതയും കദ്രുവും. അവരുടെ പരിചരണത്തിൽ പ്രീതിയായ കശ്യപൻ അവരോട് ഓരോ വരം ചോദിക്കാൻ ആവശ്യപ്പെട്ടു. കദ്രു തനിക്ക് ആയിരം പുത്രന്മാർ ജനിക്കണമെന്നപേക്ഷിച്ചപ്പോൾ വിനത വീരന്മാരായ രണ്ട് പുത്രന്മാരെയാണ് ആവശ്യപ്പെട്ടത്. കശ്യപൻ രണ്ട് പേർക്കും അവർ ആവശ്യപ്പെട്ടവരം നൽകി.

വരത്തിന്റെ അടിസ്ഥാനത്തിൽകദ്രു ആയിരം അണ്ഡങ്ങൾക്കും , വിനത രണ്ട് അണ്ഡങ്ങൾക്കും ജന്മം നൽകി. അഞ്ഞൂറ് വർഷത്തിന് ശേഷം കദ്രു പ്രസവിച്ച് ആയിരം അണ്ഡങ്ങൾ വിരിഞ്ഞ് നാഗസന്തതികൾ ഉണ്ടായി. തന്റെ അണ്ഡങ്ങൾ വിരിയാത്തതു കണ്ട വിനിത ഒരണ്ഡം പൊട്ടിച്ചു. അതിൽ നിന്നും പകുതി വളർച്ചയെത്തിയ ഒരു ശിശു പുറത്തുവന്നു . അമ്മയുടെ ക്ഷമയില്ലായ്മയാണ് തനിക്ക് വൈകല്യം സംഭവിച്ചന്നെറിഞ്ഞ ആ ശിശു മാതാവിനെ ശപിച്ചു. ക്ഷമയില്ലാത്ത മാതാവേ അഞ്ഞൂറു വർഷം കാത്തിരുന്നാൽ ഞാൻ പൂർണ്ണ പുരുഷനായി പുറത്തുവരുമായിരുന്നു. അതിനുപോലും സാധിക്കാതെ എന്നെ അംഗവൈകല്യനാക്കി . അതുകൊണ്ട് നീ ജീവിതകാലം മുഴുവൻ കദ്രുവിന്റെ ദാസ്യയായി തീരട്ടെ എന്ന് ശപിച്ചു.

കോപം കൊണ്ട് അങ്ങനെ ശപിച്ചുവെങ്കിലും പശ്ചാത്താപവിവശനായി അവർക്ക് ശാപമോക്ഷവും നൽകി. ഗരുഡൻ എന്ന പേരോടുകൂടിയ തന്റെ സഹോദരൻ ഈ ശാപത്തിൽ നിന്ന് മോചിപ്പിക്കും . ഇത്രയും പറഞ്ഞു കൊണ്ട് അരുണനെന്നു പേരുള്ള അർദ്ധ ശരീരി സൂര്യനെ ലക്ഷ്യമാക്കി പോയി. തേജസ്വിയായ സൂര്യൻ തന്റെ തേരാളിയായിരിക്കുവാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. അരുണൻ ആ അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

ഒരിക്കൽ പാലാഴി മഥനത്തിൽ നിന്ന് ദേവേന്ദ്രന് ലഭിച്ച ഉച്ചൈശ്രവസ്സ് എന്ന അശ്വത്തെ വിനയും കദ്രുവും കാണാനിടയായി. ഉച്ചൈശ്രവസ്സിന്റെ വാൽകറുത്തിട്ടാണെന്ന് കദ്രുവും , അല്ല വെളുത്തിട്ടാണെന്ന് വിനതയും തമ്മിൽ വാദപ്രതിവാദം നടന്നു. ഒടുവിൽ ഇരുവരും തമ്മിൽ പന്തായമായി പന്തായത്തിൽ ആര് ജയിക്കുന്നവോ അവർ ജയിക്കുന്നയാളുടെ ദാസ്യയാകണം . അന്ന് കദ്രു തന്റെ പുത്രന്മാരൊട് പന്തായത്തെക്കുറിച്ച് പറഞ്ഞു. ഇതു കേട്ട് പുത്രൻമാരോട് ഉച്ചൈശ്രവ സ്സിന്റെ വാൽ വെളുത്തതാണെന്ന് മാതാവിന്റെ പന്തയാത്തെ പഴിക്കുകുയും ചെയ്തു. ഇതു കേട്ട കദ്രുവിന്റെ മനസ്സിൽ ഒരു കുബുദ്ധി തെളിഞ്ഞു. അവൾ പറഞ്ഞു വിനതയുടെ ദാസിയാകാതിരിക്കുവാൻ ഉച്ചൈശ്രവസ്സിന്റെ വാലിൽ നിങ്ങൾ തൂങ്ങിക്കിടക്കണം.നിങ്ങൾ കറുത്തവരായതുകൊണ്ട് വാൽ കറുപ്പായിട്ട് തോന്നുകയും ചെയ്യും. അങ്ങനെ ഞാൻ ദാസ്യതയിൽ നിന്ന് മോചനം നേടുകയും വിനത എന്റെ ദാസിയാകുകയും ചെയ്യും. മാതാവിന്റെ ആവശ്യപ്രകാരം നാഗൻമാർ ഉച്ചൈശ്രവസ്സിന്റെ വാലിൽ തൂങ്ങിക്കിടക്കുകയും അതുമൂലം വാൽ കറുപ്പായി തോന്നുകയും ചെയ്തു. പന്തായത്തിന് പരാജിതയായ വിനത അന്നുമുതൽ കദ്രുവിന്റെ ദാസിയായി തീർന്നു.ഏറെനാളുകൾക്കു ശേഷം വിനതയുടെ രണ്ടാമത്തെ അണ്ഡം വിരിഞ്ഞു ഗരുഡൻ പുറത്തുവന്നു . മാതാവിന്റെ ദാസ്യത മകനായ ഗരുഡനും വഹിക്കേണ്ടതായി വന്നു. ഏതു വിധേനയാണ് തങ്ങൾക്ക് ഇതിൽ നിന്ന് മോചനം ലഭിക്കുക എന്ന് കദ്രുവിനോട് ഗരുഡൻ ചോദിച്ചു. ദേവലോകത്തു നിന്ന് അമൃത് കൊണ്ടുവന്നാൽ ഈ ദാസ്യതയിൽ നിന്ന് മോചനം ലഭിക്കുമെന്ന് കദ്രു പറഞ്ഞു. ഗരുഡൻ തന്റെ മാതാവായ വിനതയിൽ നിന്ന് അനുഗ്രഹവും വാങ്ങി യാത്രപുറപ്പെടാൻ ആരംഭിച്ചു. യാത്രയ്ക്കിടയ്ക്ക് ഭക്ഷണത്തിനായി നിഷാദൻമാരെ ഭുജിക്കാനായി മാതാവ് പറഞ്ഞു. യാതൊരു കാരണവശാലും ബ്രാഹ്മണരെ ഭുജിക്കരുത്. ബ്രഹ്മണരെ തിരിച്ചറിയാനായി അവരുടെ ജ്ഞാനശക്തികൊണ്ട് വായ്പൊള്ളും. അപ്പോൾ അത് ബ്രാഹ്മണരാണെന്ന് മനസ്സിലാക്കാൻ സാധിക്കും. മാതാവിന്റെ ഉപദേശപ്രകാരം ഗരുഡൻ യാത്രപുറപ്പെട്ടു . പോകുന്ന യാത്രയിൽ നിഷാദർമാരെ ഭുജിച്ച് വിശപ്പടക്കി. അതിനു ശേഷം പിതാവിനെ കണ്ട് അനുഗ്രഹം വാങ്ങാനായി അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് പുറപ്പെട്ടു. പിതാവിൽ നിന്ന് അനുഗ്രഹം വാങ്ങിയ ഗരുഡൻ ദേവലോകത്തേയ്ക്ക് യാത്ര തിരിച്ചു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment