20 July 2023

നാഗമാഹാത്മ്യം - 34

നാഗമാഹാത്മ്യം...

ഭാഗം: 34

43. വിവിധജാതി സർപ്പങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പ്രധാനമായും സർപ്പങ്ങളെ രണ്ടായി തരം തിരിക്കാം.സത്യസർപ്പങ്ങൾ, സത്യമില്ലാത്ത സർപ്പങ്ങൾ വിഷമില്ലാത്ത സർപ്പങ്ങൾ , വിഷമുള്ള സർപ്പങ്ങൾ. ആയിരം സർപ്പങ്ങളാണല്ലോ പിറവിയെടുത്തത്. അവ അവയുടെ സന്തതി പരമ്പരകൾ എല്ലാം കൂടി സർപ്പങ്ങളുടെ സംഖ്യ പെരുത്തു പെരുത്ത് പെരുകി വന്നു . അവയിൽ ദുഷ്ട സർപ്പങ്ങളിൽ കുറെയൊക്കെ സർപ്പസത്രത്തിൽ നശിച്ചു. കുറെ പക്ഷീന്ദ്രൻ തിന്നൊടുക്കി. പിന്നെ കുറെ ഖാണ്ഡവ ദഹനകാലത്ത് വെന്തു നശിച്ചു. അങ്ങനെ ദുഷ്ടസർപ്പങ്ങൾ കുറെയൊടുങ്ങി. എങ്കിലും കുറെയൊക്കെ ഇക്കാലത്തുമുണ്ട്. ദുഷ്ടോരഗങ്ങൾ ബ്രഹ്മകല്പനയനുസരിച്ച് മനുഷ്യന് അപകടകാരികളായി ഭൂമിയിലെത്തി . കാടുകളിലും , മലകളിലും മാളങ്ങളിലുമൊക്കെ താമസമാക്കി. ഭൂമിയിൽ സഞ്ചരിച്ച് വിഹരിച്ച് ജീവിക്കുന്നു ഇന്നും. ചിലവയ്ക്ക് ഇഴഞ്ഞിഴഞ്ഞ് മുകളിലോട്ടു കയറുന്നതി നും സാധിക്കുന്നവയാണ്.

സർപ്പങ്ങൾ പൊതുവേ പൊത്തുകളിൽ താമസിക്കുന്നവയാണ്. പെൺസർപ്പങ്ങൾ മുട്ടയിട്ട് അടയിരുന്ന് അവരെ വിരിയുന്നതിനു സഹായിക്കുന്നു. ഏറെ നീളമുള്ളവയും നീളം കുറവുള്ളവയുമുണ്ട്. പത്തി വിരിച്ചാടുന്നവയും ചീറ്റുന്നവയുമുണ്ട് . ഇവയെ കണ്ടാൽ ഭയന്നു പോകത്തക്ക നിലയിലാണ്. ഇവ ആൺപെൺ സർപ്പങ്ങൾ കെട്ടിവരിഞ്ഞ് ഇണചേരുന്നവസരത്തിൽ ഉപദ്രവിക്കാൻ ചെന്നാൽ അതുവളരെ ദോഷവും ആപത്തുമാണ്.

വിഷമുള്ള സർപ്പങ്ങൾ തന്നെ പലതരമാണ്. മൂർഖൻ, രാജവെമ്പാല, എട്ടടിമൂർഖൻ, (മൂർഖൻ തന്നെ പലഇനമുണ്ട്) അണലി, മരഅണലി, മാനത്തുകണ്ണി , ഓലപാമ്പ് തുടങ്ങി അനവധിയുണ്ട്. ഇവയിൽ വളരെ അപകടകാരിയാണ് രാജവെമ്പാല. അതു പത്തിവിരിച്ചാടുന്ന കാഴ്ച ആരെയും ഭയപ്പെടുത്തും. മൂർഖനും ഫണം വിരിക്കാറുണ്ട് . ചില പാമ്പുകൾ പടം പൊഴിക്കാറുണ്ട്. പടം പൊഴിക്കുന്നതിന് ഉറയൂരുക എന്നും പറയുന്നുണ്ട്.രാത്രികാലങ്ങളിൽ ഇവയ്ക്ക് ശൗര്യം കൂടുമെന്നാണ് അഭിപ്രായം എലി, തവള തുടങ്ങിയവ ആഹാരമാക്കാറുണ്ട്. ഇരയുടെ തലഭാഗമാണ് ആദ്യം വിഴുങ്ങുന്നത് അതിന്റെ കഴുത്തു ഭാഗത്തേ പേശികൾ നല്ലവണ്ണം വികസിപ്പിക്കാൻ കഴിയുന്നതുകൊണ്ട് അല്പം വലിയ ജീവികളേയും അകത്താക്കാൻ വിഷമമില്ല. ചിലവ ചെറിയ പാമ്പാണങ്കിലും വാലിൽ കൂത്തിച്ചാടി ഇരയെ പിടിക്കും. ഇര വിഴുങ്ങിയാൽ പിന്നെ കുറെ നേരത്തേയ്ക്ക് അവ ചലനമറ്റപോലെ കിടക്കുന്നതു കാണാം. പെരുമ്പാമ്പ് എന്ന ഒരു വർഗ്ഗവുമുണ്ട്. അതിന് വായ് വളരെ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള കഴിവുണ്ട് . അതിനാൽ മനുഷ്യനെവരെ വിഴുങ്ങാൻ അവയ്ക്ക് കഴിയുമെന്നാണ്. ഭാഗവതത്തിൽ അഘാസുരൻ പെരുമ്പാമ്പായി വന്ന് ഗോപൻമാരേയും രാമകൃഷ്ണൻമാരേയും വരെ വിഴുങ്ങിയതായി പറയുന്നുണ്ട്. ഇവ ഭക്ഷണം കഴിഞ്ഞ് വെറുതെ കുറെ നേരം കിടക്കുന്നതു കൊണ്ട് പാമ്പ് ഇര വിഴുങ്ങിയ പോലെ എന്നൊരു ചൊല്ലുതന്നെ ഉണ്ടായിട്ടുണ്ട്.മലമ്പ്രദേശങ്ങളിലാണ് പെരുമ്പാമ്പ് , മൂർഖൻ തുടങ്ങിയവ കൂടുതലായി കണ്ടു വരുന്നത്. മലയിൽ കൂടുതലായി വസിക്കുന്നവയെ മലമ്പാമ്പ് എന്നും പറയുന്നുണ്ട്.

ഇവയെ കൂടാതെ ശംഖുവരയൻ, മോതിരവളയൻ, മഞ്ഞവരയൻ എന്നിങ്ങനെയും പാമ്പുകളുണ്ട്. അണലി എ ന്നൊരു വർഗ്ഗമുണ്ട്. അതും വളരെ അപകടം ചെയ്യുന്നതാണ്. ഇവ രാത്രിയിൽ യഥേഷ്ടം സഞ്ചരിക്കുന്നവയാണ്. ഇതിന്റെ മലദ്വാരത്തിൽ നിന്നും ഒരുതരം വിഴുവിഴുപ്പുള്ളതും ദുർഗന്ധം വമിക്കുന്നതുമായ പദാർത്ഥം പുറത്തു വരാറുണ്ട്. ആ ഗന്ധം ഇവയെ തിരിച്ചറിയാൻ സാധിക്കും. അണലികൾ തന്നെ പലതരത്തിലുണ്ട്. ഇവയെല്ലാം കടിക്കുന്ന (കൊത്തുന്ന) ഇനമാണ്. ഏതാണ്ട് ഇരുപതോളം പാമ്പുകൾ ഇത്തരത്തിലുള്ളതാണ് . മനുഷ്യഗന്ധം, മനുഷ്യചലനം അറിഞ്ഞാൽ തല പൊക്കി നോക്കി നില്ക്കും തരം കിട്ടിയാൽ ആക്രമിക്കും. കൂടുതലും അവയെ ഉപദ്രവിക്കുമോ എന്ന ഭയം കൊണ്ടുമാണ്. ഇവയെല്ലാം തന്നെ സൂക്ഷിക്കേണ്ട വർഗ്ഗങ്ങളാണ്.

വിഷപാമ്പുകൾക്കെല്ലാം തന്നെ വിഷഗ്രന്ഥിയുണ്ട്. വിഷപ്പല്ലുകൾ നീക്കം ചെയ്താലും ചിലവയ്ക്ക് വിഷം വമിപ്പിക്കുവാനുള്ള കഴിവുണ്ട്. വിഷ ഗ്രന്ഥികളിൽ നിന്നും വിഷം വായ്ക്കുള്ളിൽ എത്തിച്ച് ശത്രുവിന്റെ ശരീരത്തിൽ മുറിവേല്പിക്കുന്നതിന് ഇതിനു അസാമാന്യമായ കഴിവാണ് . മൂർഖന് ഒരു സമയത്ത് 25 തുള്ളി വിഷം അതിന്റെ ഉള്ളിൽ സൂക്ഷിക്കാനുള്ള കഴിവുണ്ട്.കടിയ്ക്കുമ്പോൾ കടിയുടെ ശക്തിയനുസ മിച്ച് ഒന്നോ രണ്ടോ തുള്ളി വിഷം വിഷപ്പല്ലിലൂടെ പുറത്ത് വന്ന് ശത്രുവിന്റെ മുറിവായിൽ കടത്തുന്നു. ഇവയുടെ കടിയേറ്റാൽ കാഴ്ച മങ്ങുകയും, മുറിപ്പാടും ചുറ്റുഭാഗവും വീങ്ങുന്നതുപോലെ തോന്നുകയും, നിറം മാറുകയും ചെയ്യും. ആറു മണിക്കൂർ കഴിഞ്ഞാൽ പ്രതിവിധി ചെയ്തില്ലെങ്കിൽ മരണം സംഭവിക്കും. പ്രതിവിധി ചെയ്താൽ വിഷം ഇറക്കാൻ സാധിച്ചാൽ രക്ഷപെട്ടെന്നും വരാം. അത് ആയുസ്സിന്റെ ബലം പോലെ സംഭവിക്കാം. വിഷം തലച്ചോറിനെ ബാധിക്കുന്നതിനു മുൻപ് രക്ഷപ്പെട്ടാൽ ആശാവഹമാണ്. തലച്ചോറിനെ ബാധിച്ചു പോയാൽ തളർച്ചയുണ്ടാകും , ശേഷി കുറയും, ബോധം കെടുകയും ചെയ്യും. ക്രമേണ നാഡിതളർന്ന് ശ്വാസതടസ്സം വരാം. പിന്നെ മരണം തന്നെ തിട്ടം. രാജവെമ്പാല തുടങ്ങിയ സർപ്പങ്ങളുടേയും വിഷം ഇതുപോലെ തന്നെ മരണകാരണമാണ്. ഏട്ടടി മൂർഖൻ കുടിച്ചാൽ കടിയേറ്റ ആൾ എട്ടടി നടന്നു ചെല്ലുന്നതിനു മുൻപേ വിഷം ശരീരത്തിൽ വ്യാപിച്ച് മരണകാരണമായി തീരുന്നു. ശംഖുവരയന്റെ കൂട്ടത്തിൽ മഞ്ഞവരയനാണ് ഏറ്റവും കൂടുതൽ വിഷമുള്ളതും അപകടകാരിയുമെന്നാണ് അഭിപ്രായം . അണലിയുടെ വിഷവും വളരെ ദോഷം ചെയ്യുന്നതാണ്. ഇതു കടിച്ചാൽ കടിയേറ്റ ഭാഗം വേദനിച്ച് പെട്ടെന്നു വീങ്ങു ന്നു. കാഴ്ച കുറവ്, ശ്വാസം മുട്ടൽ തുടങ്ങിയവ അനുഭവപ്പെടുന്നു. അണലിയുടെ കടിയേറ്റ മുറിവ് ഉണങ്ങിയാലും അടുത്ത വർഷം അതേ സമയമാകുമ്പോൾ ആ ഭാഗം വീങ്ങി പഴുത്ത് ക്ലേശമുണ്ടാകുമെന്നാണ് പറയുന്നത്. ഇങ്ങനെ നോക്കിയാൽ എല്ലാതരം വിഷപാമ്പുകളുടേയും വിഷം അപകടകാരി യാണ്. ചിലത് നാഡീവ്യൂഹത്തിനാണ് കേടു പിടിപ്പിക്കുന്നതെ ങ്കിൽ ചിലത് തലച്ചോറിനെ ബാധിക്കും. മറ്റു ചിലതിന്റെ വിഷം രക്തകുഴലുകളെ ബാധിച്ച് രക്തഓട്ടം തടസ്സപ്പെടുത്തുന്നു.

പാമ്പുകടിയേറ്റാൽ പെട്ടന്നു തന്നെ മുറിപ്പാടിനു മുകളിൽ ശക്തിയായി വരിഞ്ഞു കെട്ടണം.അങ്ങനെ ചെയ്താൽ രക്തം മേല്പോട്ട് കയറി വിഷബാധ തടസ്സപ്പെടുത്തും. പെട്ടന്നു തന്നെ വിഷഹാരിയെ സമീപിച്ച് വിഷക്കല്ലു പിടിപ്പിച്ച് വിഷം ഇറക്കിയാൽ രക്ഷപ്പെടും. ഇല്ലെങ്കിൽ വിഷഹാരിയെ കിട്ടാനില്ലെങ്കിൽ ഈ കാലത്ത് ആസ്പത്രികളിൽ വിഷചികിത്സാവിഭാ ഗത്തിലെത്തിച്ച് രക്ഷപ്പെടുത്താം. വിഷം കഠിനമായി ഏറ്റിട്ടുണ്ടെങ്കിൽ ഡയാലിസിസ് ചെയ്ത് രക്ഷിക്കാൻ ഇപ്പോൾ സംവിധാനമുണ്ട് . കടിയേറ്റ ഉടനെയാണെങ്കിൽ ഇതിലേതുപ്രകാരവും വിധിയുണ്ടെങ്കിൽ രക്ഷപ്പെടുത്താൻ സാധിക്കും. എന്നാൽ സമയം പോകുന്തോറും ചികിത്സയ്ക്ക് വൈകിയാൽ രക്തത്തിൽ വിഷം കയറുകയും രക്ഷാസംവിധാനം കുറയുകയും ചെയ്യും. ശരീരം മുഴുവൻ വിഷം വ്യാപിച്ച് നിറം മാറുകയും ചെയ്യും..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment