ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും,എല്ലാ പുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു.
ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.
“ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.
5. നർമദ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1312 കിലോമീറ്റർ നീളമുണ്ട്. ശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നർമ്മദയുടെ താഴ്വരകൾ. രാജാസോറസ് നർമ്മദെൻസിസ് എന്ന ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നു.
പോഷക നദികൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ബുഡ്നർ
ബൻജർ
ഹിന്ദുപുരാണങ്ങളിൽ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹിന്ദുപുരാണങ്ങളിൽ നർമദ പുണ്യനദിയാണെന്നു പറയുന്നു. ഉദ്ഭവസ്ഥാനത്തിനടുത്തുള്ള ഓംകാരേശ്വർ പ്രസിദ്ധമായ തീർഥാടനകേന്ദ്രമാണ്. പുണ്യനദിയായ ഗംഗപോലും വർഷത്തിലൊരിക്കൽ നർമദയിൽ കുളിച്ച് ശുദ്ധിവരുത്താറുണ്ടെന്നാണ് ഐതിഹ്യം. നർമദയെ കണ്ടാൽതന്നെ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉദ്ഭവസ്ഥാനമായ അമർകാണ്ടകിൽ വച്ച് മരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മദ്ധ്യപ്രദേശ് (1,077 കി.മീ), മഹാരാഷ്ട്ര (74 കി.മീ - മദ്ധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിരിൽ 35 കി.മീ, മദ്ധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിരിൽ 39 കി.മീ), ഗുജറാത്ത് (161 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ നർമ്മദ ഒഴുകുന്നു.
നർമദയുടെ തീരങ്ങളിൽ ഇരുമ്പ്, മാംഗനീസ്, ചുണ്ണാമ്പ് എന്നിവയുടെ നിക്ഷേപങ്ങൾ കാണപ്പെടുന്നു.
മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയ്ക്ക് വളരെ വിലപ്പെട്ടതാണ് നർമദയിലെ ജലം. നദീജലം പ്ങ്കുവയ്ക്കുന്നതിൽ ഈ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ രൂപവത്കരിക്കപ്പെട്ടതാണ് നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണൽ.
നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ടതാണ് നർമദാവാലി വികസന പദ്ധതി. അതിന്റെ ഭാഗമായി നിർമ്മിക്കുന്ന വൻ അണക്കെട്ടുകളിലൊന്നാണ് ഏറെ വിവാദങ്ങളിണ്ടാക്കിയ സർദാർ സരോവർ. ഗുജറാത്തിൽ 20 ലക്ഷം ഹെക്റ്റർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും കൃഷിക്കായി ജലമെത്തിക്കാൻ കഴിയുമെന്നാണ് ഇതിന്റെ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. ആ പ്രദേശത്തിന്റെ വൈദ്യുതീകരണത്തിനും ഇത് സഹായകമാകുമെന്നും 50 ലക്ഷം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരായി രംഗത്ത് വന്നു. നർമ്മദ ബചാവോ ആന്ദോളൻ എന്ന് അറിയപ്പെടുന്ന സമരപരിപാടിക്ക് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ മേധ പാട്കറാണ് നേതൃത്വം നൽകുന്നത്...
No comments:
Post a Comment