ഭാഗം : 35
ഗോമുഖ്
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ഗോമുഖ്. തീര്‍ത്ഥാടനത്തിന് മാത്രമല്ല, ശിവലിംഗ കൊടുമുടിയുടെ അടുത്തുള്ള ഗോമുഖിലേക്ക് സാഹസികരായ യാത്രികരും ഒരുപാട് വന്നുചേരാറുണ്ട്. ഭഗീരഥന്‍ എന്ന രാജാവിന്റെ തപസില്‍ പ്രസാദിച്ച് അദ്ദേഹത്തിന്റെ പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക് മുക്തി നല്‍കാനായി ഗംഗ ഭൂമിയിലേക്ക് പതിച്ചു. സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി. ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്.
ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ ഇവിടെ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. നിരവധി ആകര്‍ഷണങ്ങളുണ്ട് ഗോമുഖിന് പരിസരത്തായി. ഗംഗോത്രി ഹിമാനിയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഗംഗോത്രി ഗ്ലേസിയര്‍ ഒരു പശുവിന്റെ മുഖത്തോട് സാമ്യമുള്ള രൂപമെടുക്കുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് ഗോമുഖ് എന്ന പേരുവന്നത് എന്നും വിശ്വസിക്കപ്പെടുന്നു. ശിവലിംഗം, തലായ് സാഗര്‍, മെരു, ഭാഗീരഥി എന്നിങ്ങനെ പോകുന്നു ഇവിടത്തെ മറ്റുകാഴ്ചകള്‍. തീര്‍ത്ഥാടകരെപ്പോലെ തന്നെ നിരവധി ട്രക്കിംഗ്, സ്‌കീയിംഗ് പ്രിയരും ഗോമുഖ് സന്ദര്‍ശനത്തിനെത്തുന്നു.
വിമാനമാര്‍ഗ്ഗവം ട്രെയിനിലും റോഡ് മാര്‍ഗ്ഗവും ഗോമുഖില്‍ എത്തിച്ചേരുക എളുപ്പമാണ്. 229 കിലോമീറ്റര്‍ അകലെ ഡെറാഡൂണില്‍ സ്ഥിതി ചെയ്യുന്ന ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഗോമുഖിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിരവധി വിമാനസര്‍വ്വീസുകളുണ്ട്. ഗംഗോത്രിയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് അടുത്ത റെയില്‍വേ സ്‌റ്റേഷനായ ഹരിദ്വാര്‍. ഹരിദ്വാറില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ട്. ഗംഗോത്രിയില്‍ നിന്നും സമീപപ്രദേശങ്ങളായ ഹരിദ്വാര്‍, മുസ്സൂറി, ഡെറാഡൂണ്‍, തെഹ്‌റി, യമുനോത്രി തുടങ്ങിയടങ്ങളിലേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്.
വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും സുഖകരമായ കാലാവസ്ഥയാണ് ഗോമുഖില്‍ അനുഭവപ്പെടുന്നത്. ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ഇവിടെ ജൂണ്‍ വരെ തുടരും. വേനല്‍ക്കാലത്തെ കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ജൂലൈയില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്റ്റംബറില്‍ അവസാനിക്കും. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം അനുഭവപ്പെടുന്നത്. വേനല്‍ക്കാലമാണ് ഇവിടേക്ക് യാത്ര ചെയ്യാന്‍ അനുയോജ്യം.
ഗംഗോത്രിയില്‍ നി്ന്നും സമീപപ്രദേശങ്ങളായ ഹരിദ്വാര്‍, മുസ്സൂറി, ഡെറാഡൂണ്‍, തെഹ്‌റി, യമുനോത്രി തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്.
No comments:
Post a Comment