16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 32

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 32

ഭീംതൽ

ഇന്ത്യയുടെ വ്യാപാര ചരിത്രത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌ ഭീംതല്‍. സമുദ്രനിരപ്പില്‍ നിന്നും 1370 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭീംതല്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ വളരെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണിന്ന്‌. 1814 മുതല്‍ 1816 വരെ നീണ്ടു നിന്ന ആംഗ്ലോ-നേപ്പാളീസ്‌ യുദ്ധത്തിന്‌ ശേഷം ബ്രിട്ടിഷുകാരാണ്‌ ഭീംതല്‍ ഭിരിച്ചിരുന്നതെന്നാണ്‌ ചരിത്രരേഖകളില്‍ പറയുന്നത്‌.

സമീപ നഗരമായ നൈനിറ്റാളിനേക്കാള്‍ ഏറെ പഴക്കം ചെന്ന ഭീംതല്‍ ഇപ്പോഴും കോത്‌ഗോധാം, കുമയോണ്‍ മലകള്‍, നേപ്പാള്‍, ടിബറ്റ്‌ എന്നിവയുമായി ബന്ധിക്കുന്ന പഴയ കാല്‍നട പാതയാണ്‌ ഉപയോഗിക്കുന്നത്‌. പണ്ട്‌ വ്യാപാര ആവശ്യത്തിനായി വിവിധ രാജ്യങ്ങളെ പരസ്‌പരം ബന്ധിപ്പിച്ചിരുന്ന പ്രശ്‌സതമായ സില്‍ക്ക്‌ റൂട്ടിന്റെ ഭാഗമായിരുന്നു ഭീംതല്‍ എന്നാണ്‌ പറയപ്പെടുന്നത്‌. നിലവില്‍ നൈനിറ്റാള്‍ ജില്ലയുടെ ചെറു തലസ്ഥാനമായ ഭിംതലിന്‌ ഈ പേര്‌ ലഭിക്കുന്നത്‌ പാണ്ഡവരില്‍ ബലവാനായ ഭീമനില്‍ നിന്നാണന്നാണ്‌ പറയപ്പെടുന്നത്‌. . ഭീംതലിലെ പ്രസിദ്ധമായ ഭീമേശ്വര ക്ഷേത്രം പാണ്ഡവര്‍ രാജ്യഭ്രഷ്‌ടരായ കാലത്ത്‌ ഭീമന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ പണികഴിപ്പിച്ചതാണന്നാണ്‌ വിശ്വാസം.

ഭീംതല്‍ തടാകം, കാര്‍തോടക നാഗ ക്ഷേത്രം, ഫോക്‌ കള്‍ചര്‍ മ്യൂസിയം, തുടങ്ങിയവ ഭീംതലില്‍ എത്തിയാല്‍ കാണാനുള്ള പ്രധാന കാഴ്‌ചകളാണ്‌. ഭീംതല്‍ തടാകത്തിന്റെ അവസാനത്തിലാണ്‌ വിക്‌ടോറിയ ഡാം സ്ഥിതി ചെയ്യുന്നത്‌. മനോഹരമായ പ്രകൃതിദൃശ്യങ്ങളാണ്‌ ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്‌. ഭീംതല്‍ തടാകത്തില്‍ അതിമനോഹരമായൊരു ദ്വീപും അതില്‍ അപൂര്‍വ മത്സ്യങ്ങള്‍ ഉള്ള വലിയോരു അക്വേറിയവുമുണ്ട്‌. ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന നിരവധി പക്ഷികള്‍ ഈ തടാക തീരത്തേയ്‌ക്ക്‌ കാണാം സാധിക്കും. ബോട്ടിങ്ങിന്‌ താല്‍പര്യമുള്ളവര്‍ക്ക്‌ അതിനുള്ള സൗകര്യവും ഈ തടാകത്തിലുണ്ട്‌.

നാഗരാജാവിനെ ആരാധിക്കുന്ന ക്ഷേത്രമാണ്‌ കാര്‍തോടക ക്ഷേത്രം. ഋഷി പഞ്ചമി നാളില്‍ നിരവധി വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്‌. കല്ലില്‍ തീര്‍ത്ത കാലരൂപങ്ങള്‍, നാടന്‍ കലാരൂപങ്ങളുടെ പെയിന്റിങ്ങുകള്‍, പുരാവസ്‌തുക്കള്‍, പുരാതന്‌ കൈയെഴുത്ത്‌ ലിഖിതങ്ങള്‍ എന്നിവയാണ്‌ ഫോക്‌ കള്‍ച്ചര്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്‌ വച്ചിരിക്കുന്നത്‌.

പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന ഏഴ്‌ മനോഹരങ്ങളായ തടാകങ്ങളാല്‍ പ്രശസ്‌തമായ സത്തല്‍ ആണ്‌ ഭീം തലിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഭീംതലില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരം മാത്രമെ ഇവിടേയ്‌ക്കുള്ളു. ദേശാടനപക്ഷികള്‍ ഉള്‍പ്പടെ 500 ല്‍ പരം പക്ഷികളുടെയും 11000 പരം ചെറുജീവികളുടെയും 525 ല്‍ ഏറെ ചിത്രശലഭങ്ങളുടെയും പ്രകൃതിദത്ത വാസസ്ഥലമാണിത്‌. ഹിംഡിംബ പര്‍വതം ഈ തടാകത്തിന്‌ സമീപത്തായാണ്‌. മഹാഭാരത്തിലെ ഹിഡംബനെന്ന രാക്ഷസന്റെ പേരാണ്‌ പര്‍വതത്തിന്‌ നല്‍കിയിരിക്കുന്നതെന്നാണ്‌ വിശ്വാസം. നിലവില്‍ പരിസ്ഥിതി പ്രവര്‍ത്തകനും സന്യാസിയുമായ വന്‍ഖാണ്ടി മഹാരാജ ഈ മലയിലാണ്‌ താമസിക്കുന്നത്‌. ഈ മലയ്‌ക്കു ചുറ്റുമായി ഒരു വന്യജീവി സംരംക്ഷണ സങ്കേതം അദ്ദേഹം സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഈ സ്ഥലം അറിയപ്പെടുന്നത്‌ വന്‍ഖാണ്ടി ആശ്രമത്തിന്റെ പേരിലാണ്‌.

ബസ്‌,ട്രയിന്‍ വിമാനം മാര്‍ഗങ്ങളില്‍ ഭീംതലില്‍ എത്തിച്ചേരാം. പന്ത്‌ നഗര്‍ എയര്‍പോര്‍ട്ടാണ്‌ സമീപത്തായുള്ളത്‌. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്‌ക്ക്‌ ഇവിടെ നിന്നും സ്ഥിരം സര്‍വീസുകള്‍ ഉണ്ട്‌. ഭിംതലില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയാണ്‌ കത്‌ഗോധാം റെയില്‍വെ സ്റ്റേഷന്‍. ബസാണ്‌ ഭീംതലിലേയ്‌ക്ക്‌ എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം.

പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ നൈനിറ്റാള്‍, ഡെറാഡൂണ്‍,ഹരിദ്വാര്‍, ഋഷികേശ്‌ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഭീതലിലേയ്‌ക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. മസൂറി, രുദ്രപ്രയാഗ്‌, കൗശായിനി, റാണിഖേത്‌, ഉത്തരകാശ്‌ എന്നിവിടങ്ങളില്‍ നിന്നും ഭീംതലിലേയ്‌ക്ക്‌ ബസ്‌ കിട്ടും. ഡല്‍ഹിയില്‍ നിന്നും ആഢംബര ടൂറിസ്റ്റ്‌ ബസുകളും ഭീംതലിലേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. വര്‍ഷം മുഴുവന്‍ മീതോഷ്‌ണ കാലാവസ്ഥയാണ്‌ ഭീംതലിലേത്‌ . വേനല്‍ക്കാലം, വര്‍ഷകാലം, ശൈത്യകാലം എന്നിവയാണ്‌ മൂന്ന്‌ പ്രധാന കാലങ്ങള്‍. വേനല്‍കാലമാണ്‌ ഭീംതല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം

No comments:

Post a Comment