16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 23

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 23

ഹിഡിമ്പി അമ്പലം

ഹിമാചൽപ്രദേശിലെ മനാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഹിഡിംബാദേവീ ക്ഷേത്രം. പ്രാദേശികമായി ധുങ്കാരി ക്ഷേത്രം, ഹിഡംബ ക്ഷേത്രം എന്നെല്ലാം ഈ ക്ഷേത്രം അറിയപ്പെടുന്നു. മഹാഭാരതകഥയിലെ സുപ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ഭീമന്റെ ഭാര്യ ഹിഡിംബീ ദേവിയാണ് പ്രതിഷ്ഠ. ഹിമാലയ പർവതത്തിന്റെ അടിവാരത്തിൽ ദേവാരി വന വിഹാർ എന്നറിയപ്പെടുന്ന ദേവദാരു വനത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഗുഹാക്ഷേത്രമാണ് ഇത്. ദേവതയുടെ പ്രതിരൂപമായി ആരാധിച്ചിരുന്ന ഒരു വലിയ പാറക്കല്ലിൽ പണിതതാണ് ഈ സങ്കേതം. 1553-ൽ മഹാരാജ ബഹദൂർ സിംഗ് ആണ് ഈ കെട്ടിടം നിർമ്മിച്ചത്.

മഹാഭാരതവുമായി ബന്ധപ്പെട്ടാണ് ഹിഡിംബാ ദേവി ക്ഷേത്രത്തിന്‍റെ കഥയും. വളരെ ക്രൂരനായിരുന്ന ഹിഡുംബന്‍ ആളുകളെ ഭയപ്പെടുത്തി ജീവിച്ചിരുന്ന ഇടമായിരുന്നു ഇവിടം. ആ സമയത്താണ് വലവാസത്തിന്റെ ഭാഗമായി ഭീമന്‍ ഇതുവഴി കടന്നുപോകുവാനിടയായത്. ഹിഡുംബന്‍റെ സഹോദരിയായ ഹിഡിംബാ ദേവി ഇവിടെവെച്ചു കണ്ടുമുട്ടിയ ഭീമന് ആദ്യ കാഴ്ചയില്‍ തന്നെ അവരെ ഇഷ്ടമായി. പിന്നീട് അവി‌ടുത്തെ ആളുകളുടെ താല്പര്യപ്രകാരം ഹിഡുംബനെ കൊല്ലുകയും സഹോദരിയെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണ് മഹാഭാരതം പറയുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം കാലം അവര്‍ ഇവി‌ടെ ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നീട് അവര്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. ഘടോല്‍കചൻ.

പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇന്നും അധികം മാറ്റങ്ങളൊന്നുമില്ലാതെയാണ് നിലനില്‍ക്കുന്നത്. സാധാരണ കണ്ടു വരുന്ന ക്ഷേത്ര നിര്‍മ്മാണ രീതികളില്‍ നിന്നും വ്യത്യസ്തമാണ് ഇതിന്റെ ഘടന. നാലുകനിലകളിലായി ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്രത്തിന് ബുദ്ധിസ്റ്റ് പഗോഡ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1553 ല്‍ ഇവിടുത്തെ മഹാരാജാവായിരുന്ന മാഹാരാജ ബഹാദൂര്‍ സിംഗാണ് ഈ ക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍കൈയ്യെടുത്തത്. തടികൊണ്ടുള്ള മേല്‍ക്കൂരയ‌ടക്കം നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒരു ഗുഹാ ക്ഷേത്രം കൂടിയാണ്. ക്ഷേത്രത്തിനുള്ളില്‍ വലിയ ഒരു പാറക്കല്ലും കാണാന്‍ സാധിക്കും.

മണാലിയെന്ന പ്രദേശത്തിന്റെ സംരക്ഷക കൂടിയാണ് ഹഡിംബാ ദേവി എന്നാണ് വിശ്വാസം. പ്രദേശവാസികള്‍ക്ക് എന്താപത്തു വന്നാലും ദേവി ഇവിടെ സംരക്ഷിക്കുവാനുണ്ട് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ ദേവിയുടെ കാലടി പതിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഇടവുമുണ്ട്. മറ്റൊരു പ്രത്യേക, ക്ഷേത്രത്തിനുള്ളില്‍ വിഗ്രഹം ഇല്ല എന്നതാണ്.

നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും മൃഗബലി അനുഷ്ഠിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഹഡിംബാ ദേവി ക്ഷേത്രം. ഇവിടെയുള്‍പ്പെടെ വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രമേ മൃഗബലിക്ക് സാധുതയുള്ളൂ. ആടുകളെയു കാളകളെയുമാണ് സാധാരണായി ബലി നല്കുന്നത്.

ഹഡിംബാ ദേവിയുടെ ജന്മദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി പതിനാലിനാണ് ഇവിടെ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന സമയം. അന്നേ ദിവസം ഈ പ്രദേശത്തും അടുത്തും താമസിക്കുന്ന സ്ത്രീകളെല്ലാം ആഘോഷമായി ക്ഷേത്രത്തില്‍ എത്തിച്ചേരും. അന്ന് സംഗീതവും നൃത്തവും ഒക്കൊയായി വലിയ പരിപാടികളായിരിക്കും ഇവിടെ നടക്കുക.
ഇത് കൂടാതെ, ദസറയും
ദംഗ്രീ ആഘോഷവും ഇവി‌‌ടെ ന‌‌ടക്കാറുണ്ട്.

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. ഓഗസ്റ്റ് മുതല്‍ ജൂലൈ വരെയും ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്.

ക്ഷേത്രത്തിന്റയും പരിസര പ്രദേശങ്ങളുടെയും ഭംഗി നേരിട്ട് അറിയണമെങ്കില്‍ മഞ്ഞുകാലത്താണ് എത്തിച്ചേരാം. ആ സമയത്ത് ഇവിടുത്തെ അതിശക്തമായി പെയ്യുന്ന മഞ്ഞില്‍ ക്ഷേത്രവും പരിസരങ്ങളും അതിനടിയിലാവും. മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന പൈന്‍ മരങ്ങളും പരിസരവും ചേര്‍ന്ന് മനോഹരമായ അനുഭവമായിരിക്കും നല്കുക.


No comments:

Post a Comment